വസീം അക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wasim Akram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വസീം അക്രം
Wasim Akram.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Wasim Akram
വിളിപ്പേര്Sultan of Swing
ഉയരം6 അടി 2 in (1.88 മീ)
ബാറ്റിംഗ് രീതിLeft handed batsman
ബൗളിംഗ് രീതിLeft arm fast
റോൾ(All rounder) bowler and batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 102)25 January 1985 v New Zealand
അവസാന ടെസ്റ്റ്9 January 2002 v Bangladesh
ആദ്യ ഏകദിനം (ക്യാപ് 53)23 November 1984 v New Zealand
അവസാന ഏകദിനം4 March 2003 v Zimbabwe
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
2003Hampshire
2000/01Lahore Blues
1997/98Lahore City
1992/93–2001/02Pakistan International Airlines
1988–1998Lancashire
1986/87Lahore City
1985/86Lahore City Whites
1984/85–1985/86Pakistan Automobiles Corporation
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test cricket One Day International First-class cricket List A cricket
കളികൾ 104 356 257 594
നേടിയ റൺസ് 2898 3717 7161 6993
ബാറ്റിംഗ് ശരാശരി 22.64 16.52 22.73 18.90
100-കൾ/50-കൾ 3/7 0/6 7/24 0/17
ഉയർന്ന സ്കോർ 257* 86 257* 89*
എറിഞ്ഞ പന്തുകൾ 22627 18186 50278 29719
വിക്കറ്റുകൾ 414 502 1042 881
ബൗളിംഗ് ശരാശരി 23.62 23.52 21.64 21.91
ഇന്നിംഗ്സിൽ 5 വിക്കറ്റ് 25 6 70 12
മത്സരത്തിൽ 10 വിക്കറ്റ് 5 0 16 0
മികച്ച ബൗളിംഗ് 7/119 5/15 8/30 5/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 44/0 88/0 97/0 147/0
ഉറവിടം: CricketArchive, 11 January 2008

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു വസീം അക്രം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളാണ് അക്രം.[1] 1966-ൽ പാകിസ്താനിലെ ലാഹോറിൽ ജനിച്ചു. 1988-ൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ ലങ്കാഷെയറുമായി കരാറൊപ്പുവെച്ചു. വളരെ പെട്ടെന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും നല്ല ബൗളറെന്ന ഖ്യാതി നേടി. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളർ വസീം അക്രമാണ്. 1992-ലെ ലോകകപ്പ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിന് വസീം അക്രം നിർണായക പങ്കു വഹിച്ചു. 1996-97-ൽ ആസ്ട്രേലിയയിൽ നടന്ന ലോകപരമ്പരയിലും 1998-99 വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിലും പാകിസ്താൻ ടീമിനെ വിജയിപ്പിക്കുന്നതിന് അക്രം നേതൃത്വം നല്കിയിട്ടുണ്ട്. 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

2003-ലെ ലോകകപ്പിൽ 7 മത്സരങ്ങളിൽനിന്നായി 19 വിക്കറ്റ് എടുത്ത് അക്രം മികച്ച ബൗളറായി.ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 414 വിക്കറ്റും 2898 റൺസും അക്രം നേടിയിട്ടുണ്ട്; അന്താരാഷ്ട്ര ഏകദിനത്തിൽ 356 മത്സരങ്ങളിൽ നിന്ന് 502 വിക്കറ്റും 3717 റൺസും. ലോകക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റ് മത്സരത്തിൽ ഹാറ്റ്ട്രിക്ക് നേടിയ മൂന്നു ബൗളർമാരിൽ ഒരാൾകൂടിയാണ് അക്രം.

2003-ൽ ഇംഗ്ലണ്ടിലെ ഹാംപ്ഷെയർ കൗണ്ടിക്ലബിൽ ചേർന്ന അക്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രം,_വസീം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വസീം_അക്രം&oldid=1896437" എന്ന താളിൽനിന്ന് ശേഖരിച്ചത്