വൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An umpire signals a wide in a junior cricket match.

ക്രിക്കറ്റിൽ ബാറ്റ്സ്മാന് ബാറ്റുകൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത പന്തുകളെ വൈഡ് എന്ന് വിവക്ഷിക്കാം. വിക്കറ്റിന്റെ ഇരുവശങ്ങളിലും അനുവദിക്കപ്പെട്ട പരിധിക്ക് പുറത്തുപോകുന്ന പന്തുകളെ അമ്പയർ വൈഡ് എന്ന് വിധിക്കുന്നു. വൈഡുകളെ അധിക റണ്ണുകൾ അഥവാ എക്സ്ട്രാകൾ എന്ന ഗണത്തിലാണ് പെടുത്തുന്നത്. വൈഡുകൾക്ക് ഒരു റൺ വീതമാണ് അധികമായി നൽകുന്നത്, കൂടാതെ ഒരു പന്ത് അധികമായി എറിയുകയും വേണം. വൈഡുകൾ പൊതുവേ ബൗളറിന്റെ പിഴവായാണ് വിലയിരുത്തുന്നത്.

വൈഡിഷ് മിഡ് വിക്കറ്റ് (ഫീൽഡിങ്ങ് പൊസിഷൻ)[തിരുത്തുക]

ലെഗ് സൈഡിൽ മിഡ്-വിക്കറ്റിനും ലോങ്-ഓണിനും ഇടയിലുള്ള പ്രദേശമാണ് വൈഡിഷ് മിഡ് വിക്കറ്റ്.

"https://ml.wikipedia.org/w/index.php?title=വൈഡ്&oldid=3702372" എന്ന താളിൽനിന്ന് ശേഖരിച്ചത്