ക്യാച്ച്
ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാനെ പുറത്താക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയാണ് ക്യാച്ച്. ക്യാച്ചിലൂടെ പുറത്താവുക എന്നത് ക്രിക്കറ്റിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. ക്രിക്കറ്റ് നിയമങ്ങളിലെ 32-ആം നിയമമാണ് ക്യാച്ചിലൂടെ പുറത്താവുന്നതിനെ സംബന്ധിക്കുന്നത്. ബാറ്റ്സ്മാന്റെ ബാറ്റിലോ, ബാറ്റ് പിടിച്ചിരിക്കുന്ന ഗ്ലൗവിലോ കൊള്ളുന്ന പന്ത് ഗ്രൗണ്ടിൽ സ്പർശിക്കുന്നതിനുമുമ്പ് ഏതെങ്കിലുമൊരു ഫീൽഡർ പിടിയിലൊതുക്കിയാൽ ആ ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്തായതായി പ്രഖ്യാപിക്കപ്പെടുന്നു. ക്യാച്ചിലൂടെ പുറത്തായ പന്തിൽ ബാറ്റ്സ്മാൻ നേടിയ റൺസ് സ്കോറിനൊപ്പം പരിഗണിക്കില്ല.
ക്യാച്ച് അംഗീകരിക്കപ്പെടാത്ത സാഹചര്യങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്താകുന്നില്ല;
- ആ പന്ത് നോബോളോ, ഡെഡ്ബോളോ ആയി വിളിക്കപ്പെട്ടാൽ.
- ബാറ്റ്സ്മാൻ തന്റെ ബാറ്റ് ഉപയോഗിച്ചോ ബാറ്റ് പിടിച്ചിരിന്നുന്ന ഗ്ലൗ ഉപയോഗിച്ചോ പന്തിനെ സ്പർശിച്ചിട്ടില്ലെങ്കിൽ.
- ഫീൽഡർ പിടിയിലൊതുക്കും മുൻപ് പന്ത് ഗ്രൗണ്ടിൽ സ്പർശിച്ചാൽ.
- പന്ത് ഫീൽഡറുടെ പിടിയിലൊതുങ്ങിയില്ലെങ്കിൽ.
- പന്ത് ബൗണ്ടറി ലൈനിനു പുറത്ത് പോയാൽ.
- ഒരു ഫീൽഡർ പന്ത് പിടിയിലൊതുക്കിക്കൊണ്ട് ബൗണ്ടറി രേഖയിലോ പുറത്തോ സ്പർശിച്ചാൽ.
- പന്ത് ഏതെങ്കിലും ഒരു ഫീൽഡറുടെ ഹെൽമറ്റിൽ കൊണ്ട് ഉയർന്ന ശേഷം പിടിച്ചാൽ.
അറിയപ്പെടുന്ന മറ്റു പേരുകൾ
[തിരുത്തുക]ബാറ്റ്സ്മാനെ ഒരു വിക്കറ്റ് കീപ്പർ ക്യാച്ചിലൂടെ പുറത്താക്കിയാൽ കോട്ട് ബിഹൈൻഡ് എന്നും. പന്ത് എറിഞ്ഞ ബൗളർ തന്നെ ക്യാച്ചിലൂടെ പുറത്താക്കിയാൽ കോട്ട് ആൻഡ് ബൗൾഡ് എന്നും അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]