ടൈംഡ് ഔട്ട്
ദൃശ്യരൂപം
ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന ഒരു രീതിയാണ് ടൈംഡ് ഔട്ട്. ഒരു ബാറ്റ്സ്മാൻ പുറത്തായതിനുശേഷം 3 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റ്സ്മാൻ കളിക്കാൻ തയ്യാറായി ക്രീസിൽ എത്തിയില്ലെങ്കിൽ അയാൾ ഔട്ട് ആയതായി പ്രഖ്യാപിക്കപ്പെടുന്നു. ക്രിക്കറ്റ് നിയമങ്ങളിൽ 31-ആം നിയമമാണ് ടൈംഡ് ഔട്ടിനെപ്പറ്റി വിവരിക്കുന്നത്. ഈ രീതി ഉപയോഗിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ മാത്രമേ പുറത്താക്കപ്പെട്ടിട്ടുള്ളൂ, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ബംഗ്ലാദേശിനെതിരെ കളിക്കുന്ന ആഞ്ചലോ മാത്യൂസ്
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ
[തിരുത്തുക]ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ ഇതേ വരെ 4 കളിക്കാർ ഈ നിയമപ്രകാരം പുറത്തായിട്ടുണ്ട്;
- ആൻഡ്രൂ ജോർദാൻ (ഈസ്റ്റ് പ്രോവിൻസ് v ട്രാൻസ്വാൾ) - 1987
- ഹേമുലാൽ യാദവ് (ത്രിപുര v ഒഡീഷ) - 1997
- വാസ്ബെർട്ട് ഡ്രേക്ക്സ് (ബോർഡർ v ഫ്രീ സ്റ്റേറ്റ്) - 2002
- ആൻഡ്രൂ ഹാരിസ് (നോട്ടിൻഹാംഷൈർ v ഡർഹാം) - 2003