ഫീൽഡിങ് തടസ്സപ്പെടുത്തൽ
ദൃശ്യരൂപം
ക്രിക്കറ്റ് കളിയിലെ അപൂർവ്വമായ ഒരു തരം പുറത്താകൽ രീതിയാണ് ഫീൽഡിംഗ് തടസ്സപ്പെടുത്തൽ.
നിർവചനം
[തിരുത്തുക]ക്രിക്കറ്റ് നിയമങ്ങളിലെ 37 ആം നിയമം ഇപ്രകാരം പറയുന്നു:
“ | ഏതെങ്കിലുമൊരു ബാറ്റ്സ്മാൻ മനഃപൂർവ്വമായ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ എതിർ ടീമിനെ തടയുകയോ അസ്വസ്ഥമാക്കുകയോ ചെയ്താൽ ഫീൽഡിംഗ് തടസ്സപ്പെടുത്തലിലൂടെ പുറത്താകുന്നതാണ്. ഒരു പന്ത് ഫീൽഡറെ തൊട്ടതിനു ശേഷം, ബാറ്റ്സ്മാൻ മനഃപൂർവ്വമായും, ഫീൽഡിംഗ് ടീമിന്റെ അനുവാദമില്ലാതേയും, പന്ത് ബാറ്റ് കൊണ്ടോ, ബാറ്റ് പിടിക്കാത്ത കൈ ഒഴികെയുള്ള ശരീരഭാഗം കൊണ്ടോ തൊട്ടാൽ അതിനെ തടസ്സപ്പെടുത്തലായി കണക്കാക്കാവുന്നതാണ്. | ” |
തടസ്സപ്പെടുത്തൽ അപ്രതീക്ഷിതമായാണ് നടക്കുന്നതെങ്കിൽ അത് മനഃപൂർവ്വം ചെയ്തതായി കണക്കാക്കുന്നില്ല. അതുകൊണ്ടു തന്നെ ബാറ്റ്സ്മാനെ ഫീൽഡിംഗ് തടസ്സപ്പെടുത്തൽ എന്ന രീതിയിലൂടെ പുറത്താക്കാൻ കഴിയുകയുമില്ല.
നിയമത്തിലെ മൂന്നാം ഖണ്ഡിക ഇപ്രകാരം പറയുന്നു:
“ | ക്യാച്ച് എടുക്കുന്നതിനെ ഏതെങ്കിലുമൊരു ബാറ്റ്സ്മാൻ മനഃപൂർവ്വം തടസ്സപ്പെടുത്തുകയാണെങ്കിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന ബാറ്റ്സ്മാൻ (സ്ട്രൈക്കർ) പുറത്താവുന്നതാണ്.
നിയമം 34.3 (നിയമപ്രകാരം പന്ത് ഒന്നിൽ കൂടുതൽ തവണ തട്ടുക) അനുസരിച്ച് നിയമപ്രകാരം തന്റെ വിക്കറ്റ് രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഫീൽഡിംഗ് തടസ്സപ്പെടുത്തുകയാണെങ്കിലും ഈ നിയമം പ്രയോഗിക്കുന്നതാണ്. |
” |