ഹാൻഡിൽ ദ് ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന രീതികളിൽ ഒന്നാണ് ഹാൻഡിൽ ദ് ബോൾ. ബാറ്റ് പിടിക്കാത്ത കൈകൾ കൊണ്ട് ഒരു ബാറ്റ്സ്മാൻ മനഃപൂർവം പന്തിനെ സ്പർശിക്കുമ്പോൾ ഈ നിയമപ്രകാരം ഫീൽഡിങ് ടീമിന്റെ അപ്പീലിന്മേൽ അയാളെ ഔട്ടാക്കാൻ സാധിക്കും. എന്നാൽ പരുക്കുകൾ ഒഴിവാക്കാനായി ബാറ്റ്സ്മാൻ പന്തിനെ സ്പർശിച്ചാൽ ഈ നിയമപ്രകാരം അയാൾ ഔട്ടാകില്ല. സാധാരണഗതിയിൽ പന്ത് സ്റ്റമ്പിൽ കൊള്ളും എന്ന് ഭയന്ന് അത് ഒഴിവാക്കാനായാണ് ബാറ്റ്സ്മാന്മാർ പന്തിനെ കൈകൾ ഉപയോഗിച്ച് തടയുന്നത്. ക്രിക്കറ്റ് നിയമങ്ങളിലെ 33-ആം നിയമമാണ് ഹാൻഡിൽ ദ് ബോളിനെ സംബന്ധിക്കുന്നത്. ഈ നിയമപ്രകാരം വളരെ അപൂർവമായി മാത്രമേ ബാറ്റ്സ്മാന്മാർ പുറത്തായിട്ടുള്ളൂ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ 57 തവണയും[1], ലിസ്റ്റ് എ ക്രിക്കറ്റിൽ 4 തവണയും[2], അന്താരാഷ്ട്ര ക്രിക്കറ്റിൽ 9 തവണയും മാത്രമേ ഈ നിയമപ്രകാരം ബാറ്റ്സ്മാന്മാർ പുറത്തായിട്ടുള്ളൂ. ഈ നിയമപ്രകാരം പുറത്താകുന്ന ബാറ്റ്സ്മാന്റെ വിക്കറ്റ് ബൗളർ നേടിയതായി പരിഗണിക്കില്ല.

ഈ നിയമപ്രകാരം ബാറ്റ്സ്മാൻ പുറത്താകാവുന്ന സന്ദർഭങ്ങൾ[തിരുത്തുക]

ഈ നിയമപ്രകാരം രണ്ട് സന്ദർഭങ്ങളിൽ ബാറ്റ്സ്മാൻ പുറത്താകാം;

 1. ഫീൽഡറിന്റെ അനുമതിയില്ലാതെ ബാറ്റ് പിടിക്കാത്ത ഒരു കൈ ഉപയോഗിച്ചോ, രണ്ടു കൈകളും ഉപയോഗിച്ചോ ബാറ്റ്സ്മാൻ മനഃപൂർവം പന്തിനെ സ്പർശിക്കുമ്പോൾ.
 2. ഫീൽഡറിന്റെ അനുമതിയില്ലാതെ ബാറ്റ്സ്മാൻ പന്ത് കൈകൊണ്ട് എടുത്ത് ഏതെങ്കിലും ഫീൽഡറിന് കൈമാറുമ്പോൾ.[3]

രണ്ടാമത്തെ സന്ദർഭത്തിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഈ നിയമം പ്രയോഗിക്കപ്പെട്ടിട്ടുള്ളു. ഫീൽഡിങ് ടീം പന്ത് എടുത്ത് കൊടുക്കുന്ന ബാറ്റ്സ്മാന്റെ പ്രവൃത്തി ഒരു സഹായമായി പലപ്പോഴും കാണുന്നതിനാലാണ് ഇത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ[തിരുത്തുക]

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 9 ബാറ്റ്സ്മാന്മാർ ഈ നിയമപ്രകാരം പുറത്തായിട്ടുണ്ട്. അതിന്റെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്;

ക്രമ നം. ബാറ്റ്സ്മാൻ ടീം എതിരാളി വേദി തീയതി ടെസ്റ്റ്/ഏകദിനം
1 റസ്സൽ എൻഡീൻ  ദക്ഷിണാഫ്രിക്ക  ഇംഗ്ലണ്ട് ന്യൂലാൻഡ്സ്, കേപ് ടൗൺ 1 ജനുവരി 1957 ടെസ്റ്റ് [4]
2 ആൻഡ്രൂ ഹിൽഡിച്ച്  ഓസ്ട്രേലിയ  പാകിസ്താൻ വാക്ക ഗ്രൗണ്ട്, പെർത്ത് 24 മാർച്ച് 1979 ടെസ്റ്റ് [5]
3 മൊഹ്സിൻ ഖാൻ  പാകിസ്താൻ  ഓസ്ട്രേലിയ നാഷനൽ സ്റ്റേഡിയം, കറാച്ചി, കറാച്ചി 22 സെപ്റ്റംബർ 1982 ടെസ്റ്റ് [6]
4 ഡെസ്മണ്ട് ഹെയ്ൻസ്  വെസ്റ്റ് ഇൻഡീസ്  ഇന്ത്യ വാങ്കഡെ സ്റ്റേഡിയം, മുംബൈ 24 നവംബർ 1983 ടെസ്റ്റ് [7]
5 മൊഹീന്ദർ അമർനാഥ്  ഇന്ത്യ  ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ 9 ഫെബ്രുവരി 1986 ഏകദിനം [8]
6 ഗ്രഹാം ഗൂച്ച്  ഇംഗ്ലണ്ട്  ഓസ്ട്രേലിയ ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ 3 ജൂൺ 1993 ടെസ്റ്റ് [9]
7 ഡാരിൽ കുല്ലിനൻ  ദക്ഷിണാഫ്രിക്ക  വെസ്റ്റ് ഇൻഡീസ് കിങ്സ്മീഡ്, ഡർബൻ 27 ജനുവരി 1999 ഏകദിനം [10]
8 സ്റ്റീവ് വോ  ഓസ്ട്രേലിയ  ഇന്ത്യ എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ 18 മാർച്ച് 2001 ടെസ്റ്റ് [11]
9 മൈക്കൽ വോൺ  ഇംഗ്ലണ്ട്  ഇന്ത്യ എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ 19 ഡിസംബർ 2001 ടെസ്റ്റ് [12]

അവലംബം[തിരുത്തുക]

 1. "Records / First-class matches / Batting records / Unusual dismissals". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 2. "Records / List A matches / Batting records / Unusual dismissals". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 3. "Law 33 (Handled the ball)". Marylebone Cricket Club. 2010. ശേഖരിച്ചത് 2 March 2012.
 4. "2nd Test: South Africa v England at Cape Town, Jan 1–5, 1957". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 5. "2nd Test: Australia v Pakistan at Perth, Mar 24–29, 1979". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 6. "1st Test: Pakistan v Australia at Karachi, Sep 22–27, 1982". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 7. "4th Test: India v West Indies at Mumbai, Nov 24–29, 1983". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 8. "2nd Final: Australia v India at Melbourne, Feb 9, 1986". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 9. "1st Test: England v Australia at Manchester, Jun 3–7, 1993". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 10. "3rd ODI: South Africa v West Indies at Durban, Jan 27, 1999". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 11. "3rd Test: India v Australia at Chennai, Mar 18–22, 2001". ESPNcricinfo. ശേഖരിച്ചത് 2 March 2012.
 12. "3rd Test: India v England at Bangalore, Dec 19–23, 2001". ESPNcricinfo. ശേഖരിച്ചത് 2 March 2012.


"https://ml.wikipedia.org/w/index.php?title=ഹാൻഡിൽ_ദ്_ബോൾ&oldid=1875190" എന്ന താളിൽനിന്ന് ശേഖരിച്ചത്