ഉള്ളടക്കത്തിലേക്ക് പോവുക

ദുലീപ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Duleep Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുലീപ് ട്രോഫി
രാജ്യങ്ങൾഇന്ത്യ India
കാര്യനിർ‌വാഹകർBCCI
ഘടനFirst-class cricket
ആദ്യ ടൂർണമെന്റ്1961–62
അവസാന ടൂർണമെന്റ്2019–20
അടുത്ത ടൂർണമെന്റ്2020–21
ടൂർണമെന്റ് ഘടനRound-robin and Finals
ടീമുകളുടെ എണ്ണം3
നിലവിലുള്ള ചാമ്പ്യന്മാർIndia Red (2nd Title)
ഏറ്റവുമധികം വിജയിച്ചത്North Zone and West Zone(18 titles)
ഏറ്റവുമധികം റണ്ണുകൾWasim Jaffer (2545)
1997–2013[1]
ഏറ്റവുമധികം വിക്കെറ്റുകൾNarendra Hirwani (126)
1987–2004[2]
വെബ്സൈറ്റ്BCCI

ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

1961-62 സീസണിലാണ് ബി.സി.സി.ഐ. ദുലീപ് ട്രോഫി ടൂർണമെന്റ് തുടങ്ങിയത്. ആദ്യ ടൂർണമെന്റിൽ ദക്ഷിണമേഖലയെ 10 വിക്കറ്റിന് തോല്പിച്ച് പശ്ചിമമേഖല ജേതാക്കളായി. 2009-ലും വിജയം കൈവരിച്ച പശ്ചിമമേഖല 17 തവണ ദുലീപ് ട്രോഫി നേടിയിട്ടുണ്ട്.[3]

ടൂർണമെന്റ്

[തിരുത്തുക]

വടക്കൻമേഖല, ദക്ഷിണമേഖല, കിഴക്കൻമേഖല, പശ്ചിമമേഖല, മധ്യമേഖല എന്നീ അഞ്ച് മേഖലകളാണ് ദുലീപ് ട്രോഫിയിൽ പങ്കെടുക്കാറുള്ളത്. തുടക്കത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. എന്നാൽ 1993-94 സീസൺ മുതൽ മത്സരം ലീഗടിസ്ഥാനത്തിലേക്ക് മാറ്റി.

2002-03 സീസണിൽ മേഖലാ ടീമുകളെ എലൈറ്റ് എ, എലൈറ്റ് ബി, എലൈറ്റ് സി, പ്ലേറ്റ് എ, പ്ലേറ്റ് ബി എന്നിങ്ങനെ പേരുമാറ്റി ക്രമീകരിച്ചിരുന്നത്. എന്നാൽ ടീമുകളുടെ സ്വത്വം നഷ്ടമാകുമെന്ന കാരണത്താൽ ആ സീസൺ കഴിഞ്ഞ ശേഷം ഈ രീതി ഒഴിവാക്കി പഴയ രീതി തന്നെ പുനഃസ്ഥാപിച്ചു.[4] 2003–04 സീസൺ മുതൽ അഞ്ച് മേഖലാ ടീമുകൾക്കുപുറമെ അതിഥി ടീമായി ഒരു വിദേശ ടീമും പങ്കെടുക്കുന്നുണ്ട്. ആദ്യം പങ്കെടുത്ത വിദേശ ടീം ഇംഗ്ലണ്ട് എ ആയിരുന്നു.

ടീമിന്റെ ഘടന

[തിരുത്തുക]

രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിലെ വിവിധ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ദുലീപ് ട്രോഫിക്കുള്ള മേഖലാ ടീമുകളെ നിശ്ചയിക്കുന്നത്. ഓരോ മേഖലയിലും ഉൾപ്പെടുന്ന രഞ്ജി ടീമുകൾ താഴെ നല്കിയിരിക്കുന്നു.

അതിഥി ടീമുകൾ

[തിരുത്തുക]

2003-04 സീസൺ മുതൽ ദുലീപ് ട്രോഫിയിൽ ഒരു വിദേശ ടീം അതിഥി ടീമായി കളിക്കുന്നുണ്ട്. ഇതുവരെ പങ്കെടുത്ത വിദേശ ടീമുകളുടെ വിവരം ചുവടെ:

സീസൺഅതിഥി ടീം
2003-04ഇംഗ്ലണ്ട് എ
2004-05ബംഗ്ലാദേശ്
2005-06സിംബാബ്‌വെ പ്രസിഡണ്ട്സ് XI
2006-07ശ്രീലങ്ക എ
2007-08ഇംഗ്ലണ്ട് ലയേൺസ്

ജേതാക്കൾ

[തിരുത്തുക]
സീസൺജേതാക്കൾരണ്ടാം സ്ഥാനക്കാർഫലംഫൈനൽ നടന്ന സ്ഥലം
1961-62പശ്ചിമമേഖലദക്ഷിണമേഖലപശ്ചിമമേഖല 10 വിക്കറ്റിന് ജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1962-63പശ്ചിമമേഖലദക്ഷിണമേഖലപശ്ചിമമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചുഈഡൻ ഗാർഡൻസ്, കൽക്കത്ത
1963-64പശ്ചിമമേഖല & ദക്ഷിണമേഖല (പങ്കുവെച്ചു)സമനിലഫിറോസ് ഷാ കോട്‌ല, ഡൽഹി
1964-65പശ്ചിമമേഖലമദ്ധ്യമേഖലപശ്ചിമമേഖല 1 ഇന്നിങ്സിനും 89 റണ്ണിനും ജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1965-66ദക്ഷിണമേഖലമദ്ധ്യമേഖലദക്ഷിണമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചുഎം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
1966-67ദക്ഷിണമേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 68 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1967-68ദക്ഷിണമേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 17 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1968-69പശ്ചിമമേഖലദക്ഷിണമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 82 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചുലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1969-70പശ്ചിമമേഖലവടക്കൻ മേഖലപശ്ചിമമേഖല 1 ഇന്നിങ്സിനും 81 റണ്ണിനും ജയിച്ചുസർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
1970-71ദക്ഷിണമേഖലകിഴക്കൻ മേഖലദക്ഷിണമേഖല 10 വിക്കറ്റിന് ജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1971-72മദ്ധ്യമേഖലപശ്ചിമമേഖലമദ്ധ്യമേഖല 2 വിക്കറ്റിന് ജയിച്ചുസെൻട്രൽ കോളേജ് ഗ്രൗണ്ട്, ബാംഗ്ലൂർ
1972-73പശ്ചിമമേഖലമദ്ധ്യമേഖലപശ്ചിമമേഖല 1 ഇന്നിങ്സിനും 172 റണ്ണിനും ജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1973-74വടക്കൻ മേഖലമദ്ധ്യമേഖലവടക്കൻ മേഖല 76 റണ്ണിന് ജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1974-75ദക്ഷിണമേഖലപശ്ചിമമേഖലദക്ഷിണമേഖല 9 വിക്കറ്റിന് ജയിച്ചുലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1975-76ദക്ഷിണമേഖലവടക്കൻ മേഖലദക്ഷിണമേഖല 37 റണ്ണിന് ജയിച്ചുഎം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
1976-77പശ്ചിമമേഖലവടക്കൻ മേഖലപശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചുമോത്തിഭാഗ് സ്റ്റേഡിയം, ബറോഡ
1977-78പശ്ചിമമേഖലവടക്കൻ മേഖലസമനില, ഒന്നാം ഇന്നിങ്സിലെ 178 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചുവാംഖഡെ സ്റ്റേഡിയം, ബോംബെ
1978-79വടക്കൻ മേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 140 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചുഫിറോസ് ഷാ കോട്‌ല, ഡൽഹി
1979-80വടക്കൻ മേഖലപശ്ചിമമേഖലവടക്കൻ മേഖല 104 റണ്ണിന് ജയിച്ചുവാംഖഡെ സ്റ്റേഡിയം, ബോംബെ
1980-81പശ്ചിമമേഖലകിഴക്കൻ മേഖലസമനില, ഒന്നാം ഇന്നിങ്സിലെ 101 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചുഈഡൻ ഗാർഡൻസ്, കൽക്കത്ത
1981-82പശ്ചിമമേഖലകിഴക്കൻ മേഖലസമനില, ഒന്നാം ഇന്നിങ്സിലെ 104 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചുബ്രാബോൺ സ്റ്റേഡിയം, ബോംബെ
1982-83വടക്കൻ മേഖലദക്ഷിണമേഖലവടക്കൻ മേഖല 8 വിക്കറ്റിന് ജയിച്ചുവാംഖഡെ സ്റ്റേഡിയം, ബോംബെ
1983-84വടക്കൻ മേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 58 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചുബരാബതി സ്റ്റേഡിയം, കട്ടക്ക്
1984-85ദക്ഷിണമേഖലവടക്കൻ മേഖലദക്ഷിണമേഖല 73 റണ്ണിന് ജയിച്ചുഫിറോസ് ഷാ കോട്‌ല, ഡൽഹി
1985-86പശ്ചിമമേഖലദക്ഷിണമേഖലപശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചുഎം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
1986-87ദക്ഷിണമേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 224 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചുവാംഖഡെ സ്റ്റേഡിയം, ബോംബെ
1987-88വടക്കൻ മേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 424 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചുജയന്തി സ്റ്റേഡിയം, ഭീലായ്
1988-89വടക്കൻ മേഖല & പശ്ചിമമേഖല (പങ്കുവെച്ചു)സമനിലഫിറോസ് ഷാ കോട്‌ല, ഡൽഹി
1989-90ദക്ഷിണമേഖലമദ്ധ്യമേഖലദക്ഷിണമേഖല 322 റണ്ണിന് ജയിച്ചുജിംഖാന മൈതാനം, സെക്കന്തരാബാദ്
1990-91വടക്കൻ മേഖലപശ്ചിമമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 168 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചുകീനൻ സ്റ്റേഡിയം, ജംഷഡ്പൂർ
1991-92വടക്കൻ മേഖലപശ്ചിമമേഖലവടക്കൻ മേഖല 236 റണ്ണിന് ജയിച്ചുസർദാർ വല്ലഭഭായ് പട്ടേൽ സ്റ്റേഡിയം, വൽസാദ്
1992-93വടക്കൻ മേഖലമദ്ധ്യമേഖലസമനില, ഒന്നാം ഇന്നിങ്സിലെ 171 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചുലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
1993-94വടക്കൻ മേഖലറൗണ്ട് റോബിൻ
1994-95വടക്കൻ മേഖലറൗണ്ട് റോബിൻ
1995-96ദക്ഷിണമേഖലമദ്ധ്യമേഖലറൗണ്ട് റോബിൻ
1996-97മദ്ധ്യമേഖല
1997-98മദ്ധ്യമേഖല & പശ്ചിമമേഖല (പങ്കുവെച്ചു)
1998-99മദ്ധ്യമേഖല
1999-00വടക്കൻ മേഖല
2000-01വടക്കൻ മേഖല
2001-02പശ്ചിമമേഖല
2002-03എലൈറ്റ് സി
2003-04വടക്കൻ മേഖല
2004-05മദ്ധ്യമേഖല
2005-06പശ്ചിമമേഖല
2006-07വടക്കൻ മേഖല
2007-08വടക്കൻ മേഖല
2008-09പശ്ചിമമേഖലദക്ഷിണമേഖലപശ്ചിമമേഖല 236 റണ്ണിന് ജയിച്ചുഎം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ

അവലംബം

[തിരുത്തുക]
  1. ↑ "Duleep Trophy / Records / Most runs". ESPNcricinfo. Retrieved 7 September 2018.
  2. ↑ "Duleep Trophy / Records / Wickets". ESPNcricinfo. Retrieved 7 September 2018.
  3. ↑ "West Zone beat South to win Duleep Trophy" (in ഇംഗ്ലീഷ്). Hindustan Times. ഫെബ്രുവരി 9, 2009. Retrieved ഫെബ്രുവരി 10, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  4. ↑ "Duleep Trophy to revert back to old format". Cricinfo. സെപ്റ്റംബർ 1, 2003. Retrieved ഫെബ്രുവരി 10, 2009.
"https://ml.wikipedia.org/w/index.php?title=ദുലീപ്_ട്രോഫി&oldid=3660490" എന്ന താളിൽനിന്ന് ശേഖരിച്ചത്