ഉള്ളടക്കത്തിലേക്ക് പോവുക

റിക്കി പോണ്ടിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിക്കി പോണ്ടിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിക്കി പോണ്ടിംഗ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റിക്കി തോമസ് പോണ്ടിംഗ്
ജനനം (1974-12-19) 19 ഡിസംബർ 1974  (50 വയസ്സ്)
Launceston, ടാസ്മാനിയ, ഓസ്ട്രേലിയ
വിളിപ്പേര്പുണ്ടർ
ഉയരം1.79 മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ മീഡിയം
വലം കൈ ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾഗ്രെഗ് കാംപ്ബെൽ (uncle)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 366)8 ഡിസംബർ 1995 v ശ്രീലങ്ക
അവസാന ടെസ്റ്റ്3 ഡിസംബർ 2012 v സൗത്ത് ആഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 123)15 ഫെബ്രുവരി 1995 v സൗത്ത് ആഫ്രിക്ക
അവസാന ഏകദിനം19 ഫെബ്രുവരി 2012 v India
ഏകദിന ജെഴ്സി നം.14
ആദ്യ ടി20 (ക്യാപ് 10)17 ഫെബ്രുവരി 2005 v ന്യൂ സീലാൻഡ്
അവസാന ടി208 ജൂൺ 2009 v ശ്രീലങ്ക
ടി20 ജെഴ്സി നം.14
പ്രാദേശിക തലത്തിൽ
വർഷംടീം
1992 –ടാസ്മാനിയ
2004സോമർസെറ്റ്
2008കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2011 –ഹൊബാർട്ട് ഹറിക്കെയ്ൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 168 375 277 451
നേടിയ റൺസ് 13,378 13,704 23,069 16,221
ബാറ്റിംഗ് ശരാശരി 51.85 42.03 55.72 41.80
100-കൾ/50-കൾ 41/62 30/82 78/103 34/98
ഉയർന്ന സ്കോർ 257 164 257 164
എറിഞ്ഞ പന്തുകൾ 575 150 1,470 349
വിക്കറ്റുകൾ 5 3 14 8
ബൗളിംഗ് ശരാശരി 54.60 34.66 57.07 33.62
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/0 1/12 2/10 3/34
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 195/– 160/– 296/– 193/–
ഉറവിടം: Cricinfo, 26 നവംബർ 2012

ഒരു മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് പുണ്ടർ എന്ന പേരിലും അറിയപ്പെടുന്ന റിക്കി തോമസ് പോണ്ടിങ് (ജനനം: ഡിസംബർ 19 1974). 2004 മുതൽ 2011 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതൽ 2011 വരെ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെയും നായകനായിരുന്നു. ഒരു വലം കൈയ്യൻ ബാറ്റ്സ്മാനായ ഇദ്ദേഹം അപൂർവ്വമായി ബോളും ചെയ്യാറുണ്ട്. സ്ലിപ്പുകളിലും ബാറ്റ്സ്മാനോട് അടുത്ത പൊസിഷനുകളിലും മികച്ച ഫീൽഡർ കൂടിയായിരുന്നു പോണ്ടിംഗ്. ഓസ്ട്രേലിയൻ തദ്ദേശീയ ക്രിക്കറ്റിൽ ടാസ്മാനിയൻ ടൈഗേർസ് എന്ന ടീമിനെയും, ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേർസിനെയും പ്രതിനിധീകരിച്ചിരുന്നു. 2006 ഡിസംബർ 1 ന് അവസാന 50 വർഷത്തിനുള്ളിൽ റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കുന്ന ടെസ്റ്റ് ബാറ്റ്സ്മാനായി പോണ്ടിംഗ് മാറി. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായി ഇദ്ദേഹം വിലയിരുത്തപ്പെടുന്നു.

17 വയസ്സും 337 ദിവസവും പ്രായമുള്ളപ്പോൾ ടാസ്മാനിയക്കു വേണ്ടി 1992 നവംബറിൽ കളത്തിലിറങ്ങിയാണ് പോണ്ടിങ്ങ് ക്രിക്കറ്റ് കളിക്കാരനാകുന്നത്. ഇതോടെ ഷീഫീൽഡ് ഫീൽഡ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടാസ്മാനിയക്കാരനായി പോണ്ടിങ്. എങ്കിലും അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ കളിക്കുന്നതിനു പോണ്ടിങ്ങിനു 1995 വരെ കാത്തിരിക്കേണ്ടി വന്നു. 1995-ൽ ന്യൂസിലാൻഡിൽ നടന്ന ഒരു ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചായിരുന്നു പോണ്ടിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അതിനു ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 1995-ൽ പെർത്തിൽ ശ്രീലങ്കക്കെതിരെ ആയിട്ടായിരുന്നു പോണ്ടിങ്ങിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. ആ മത്സരത്തിൽ പോണ്ടിങ് 96 റൺസെടുത്തു. 1999-ന്റെ തുടക്കം വരെ പലതവണ പോണ്ടിങിന് അന്താരാഷ്ട്ര ടീമിൽ നിന്നു ഫോം ഇല്ലാത്തതിന്റെയും, അച്ചടക്കം പാലിക്കാത്തതിന്റെയും പേരിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.2002-ൽ ഏകദിന ടീം ക്യാപ്റ്റനാകുന്നതു വരെയും 2004-ൽ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്നതു വരെയും ഇതു തുടർന്നു.

168 ടെസ്റ്റ് മത്സരങ്ങളും 375 ഏകദിന മത്സരങ്ങളും കളിച്ച ഇദ്ദേഹം തന്നെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയുടെ എക്കാലത്തേയും ഉയർന്ന റൺ വേട്ടക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 13,000 റൺസിലധികം നേടുന്ന 3 കളിക്കാരിലൊരാണ് പോണ്ടിംഗ്. വിജയങ്ങളുടെ കണക്കുകളിൽ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. 2004 മുതൽ 2010 ഡിസംബർ 31 കാലത്തിനിടയിൽ അദ്ദേഹം നയിച്ച 77 ടെസ്റ്റ് മത്സരങ്ങളിൽ 48ഉം വിജയങ്ങളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 100 വിജയങ്ങളിൽ പങ്കാളിയായ ഒരേയൊരു കളിക്കാരനാണ് റിക്കി പോണ്ടിംഗ്.[1]

2012 നവംബർ 29ന് പോണ്ടിംഗ് തന്റെ വിരമിക്കൽ പ്രഖ്യപിച്ചു. സൗത്താഫ്രിക്കയ്ക്കെതിരെയുള്ള പെർത്ത് ടെസ്റ്റിന്റെ തലേ ദിവസമായിരുന്നു പ്രഖ്യാപനം. അദ്ദേഹത്തിന്റെ 168ആമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്.[2] ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൽ കളിച്ച ഓസ്ട്രേലിയൻ താരമെന്ന പദവി സ്റ്റീവ് വോ യ്ക്കൊപ്പം അദ്ദേഹം പങ്കിടുന്നു.[3][4] 2012 ഡിസംബർ 3 ന് 51.85 ബാറ്റിംഗ് ശരാശരിയോടെ റിക്കി തോമസ് പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[5]

അവലംബം

[തിരുത്തുക]
  1. ESPNcricinfo Staff (29 December 2010). "Jump before you are pushed, Chappell tells Ponting". ESPNcricinfo. Retrieved 30 December 2010.
  2. http://www.espncricinfo.com/australia-v-south-africa-2012/content/current/story/594213.html
  3. <"Australia unveil packed summer schedule". Wisden India. Retrieved 19 July 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-02. Retrieved 2012-12-21.
  5. http://www.heraldsun.com.au/sport/cricket/ricky-ponting-out-in-final-test-innings-before-retirement/story-e6frfg8o-1226529070328

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
കായിക സ്ഥാനമാനങ്ങൾ
Preceded by Australian Test cricket captains
2003 – present
Succeeded by
current
Preceded by
Steve Waugh
Australian One-Day International cricket captains
2002 – present
Succeeded by
current
Preceded by Tasmanian First-class cricket captains
2001–02 – 2007–08
Succeeded by
Preceded by
Jamie Cox
Tasmanian One-day cricket captains
2001–02 – 2007–08
Succeeded by
Daniel Marsh
പുരസ്കാരങ്ങൾ
Preceded by Wisden Leading Cricketer in the World
2004
Succeeded by
Preceded by Allan Border Medal
2004
Succeeded by
Preceded by
Michael Clarke
Allan Border Medal
2006–2007
Succeeded by
Preceded by Sir Garfield Sobers Trophy
2006–2007
Succeeded by
Preceded by
Andrew Flintoff
Compton-Miller medal
(The Ashes Man of the Series)

2006–07
Succeeded by
Preceded by
Brett Lee
Allan Border Medal
joint with Michael Clarke

2009
Succeeded by
"https://ml.wikipedia.org/w/index.php?title=റിക്കി_പോണ്ടിങ്&oldid=3675482" എന്ന താളിൽനിന്ന് ശേഖരിച്ചത്