സൗരവ് ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sourav Ganguly
Sourav Ganguly closeup.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Sourav Chandidas Ganguly
ജനനം (1972-07-08) 8 ജൂലൈ 1972 (വയസ്സ് 43)
Behala, Calcutta, West Bengal, India
വിളിപ്പേര് The Prince of Calcutta, The Maharaja, The God of the Off Side, Dada, The Warrior Prince
ഉയരം 5 അടി (1.52400000000 മീ)
ബാറ്റിംഗ് രീതി Left-handed
ബൗളിംഗ് രീതി Right arm medium
റോൾ Batsman
ബന്ധങ്ങൾ Snehasish Ganguly (brother), Dona Ganguly (Wife)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (207-ആമൻ) 20 June 1996 v England
അവസാന ടെസ്റ്റ് 6 November 2008 v Australia
ആദ്യ ഏകദിനം (84-ആമൻ) 11 January 1992 v West Indies
അവസാന ഏകദിനം 15 November 2007 v Pakistan
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1990–2010 Bengal
2000 Lancashire
2005 Glamorgan
2006 Northamptonshire
2008–10 Kolkata Knight Riders
2011-2012 Pune Warriors India
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 113 311 254 437
നേടിയ റൺസ് 7,212 11,363 15,687 15,622
ബാറ്റിംഗ് ശരാശരി 42.17 41.02 44.18 41.32
100-കൾ/50-കൾ 16/35 22/72 33/89 31/97
ഉയർന്ന സ്കോർ 239 183 239 183
എറിഞ്ഞ പന്തുകൾ 3,117 4,561 11,108 8,199
വിക്കറ്റുകൾ 32 100 167 171
ബൗളിംഗ് ശരാശരി 52.53 38.49 36.52 38.86
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 2 4 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/28 5/16 6/46 5/16
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 71/– 100/– 168/– 131/–

column2 = 20-20

ഉറവിടം: CricketInfo, 28 February 2009

സൗരവ് ഗാംഗുലി (ജ. ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം ദാദാ എന്നാണ് സ്നേഹപൂർവo അറിയപെടുന്നത് .നിലവിൽ ഇദേഹം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒരാളാണ്.നിലവിൽ ഏകദിന ക്രിക്കറ്റിൽ റൺവേട്ടയിൽ 8 മതായ ഇദ്ദേഹം 10000 റൺ എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി' ആണ് ( സച്ചിൻ ടെണ്ടുൽക്കർ ഇൻസമാം ഉൾ ഹഖ് എന്നിവർക്കു ശേഷം ) .2002 ൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ഗാംഗുലിയെ വിവ് റിച്ചാർട്ട്സ് , സച്ചിൻ ടെണ്ടുൽക്കർ ,ബ്രയാൻ ലാറ , ഡീൻ ജോൺസ് , മൈക്കിൾ ബെവൻ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്സ്മാനായി തിരഞ്ഞെടുത്തു.2004 ൽ രാജ്യം ഇദ്ദേഹത്തെ രാജ്യത്തെ വലിയ സിവിൽ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് .

2014 ൽ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഒന്നായ അത്ലറ്റിക്കോ ഡി കൊൽക്കത്ത യുടെ സഹ ഉടമസ്ഥകരിൽ ഒരാളായി.

ജീവിതരേഖ[തിരുത്തുക]

കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിലാണ് ഗാംഗുലി ജനച്ചിത്. ജ്യേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്കൊപ്പം ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചു വളർന്നു(സ്നേഹാശിഷ് ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്). തുടക്കത്തിൽ വലതു കയ്യൻ ബാറ്റ്സ്മാനായിരുന്ന സൗരവ് പിന്നീട് ജ്യേഷ്ഠനെപ്പോലെ ഇടംകയ്യൻ ശൈലി സ്വീകരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ജനിച്ചു വളർന്നതിനാലാകാം കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാൾ കമ്പം ഫുട്ബോളിലായിരുന്നു. ഇരുപതാം വയസിൽ രാജ്യാന്തര മത്സരരംഗത്തെത്തിയ ഗാംഗുലി തുടക്കത്തിൽ ടീമിൽ പിടിച്ചു നിൽക്കാൻ പാടുപെട്ടു. കളിയേക്കാൾ സൗരവിന്റെ പെരുമാറ്റത്തിലായിരുന്നു വിമർശകരുടെ കണ്ണ്. രാജകുടുംബാംഗമായതിനാൽ ഗാംഗുലിക്ക് തലക്കനം കൂടുതലാണെന്നായിരുന്നു പ്രധാന വിമർശനം. ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിമാറി.

1992 ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്ബെയ്നിൽ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 3 റൺസുമാത്രമായിരുന്നു സംഭാവന. താമസിയാതെ ടീമിൽനിന്നു പുറത്തായി. ടീമിൽ നിന്നു പുറത്തായ ഗാംഗുലി ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി. ഇതേത്തുടർന്ന് നാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ പരമ്പരയാണു ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത്. ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ഗാംഗുലി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഗാംഗുലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ സമനില നേടി. പിന്നീട് ഗാംഗുലിയുടെ കീഴിൽ ഉപനായകനായ രാഹുൽ ദ്രാവിഡിന്റെയും അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. ലോർഡ്സിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി സൗരവ്. ഹാരി ഗ്രഹാം, ജോൺ ഹാംഷെയർ എന്നിവരാണ് മറ്റു രണ്ടുപേർ. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി ഗാംഗുലി ടീമിൽ സ്ഥാനമുറപ്പിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഏകദിന ടീമിലും സ്ഥാനമുറപ്പിച്ചു. പിന്നീട് ഏറെ ശ്രദ്ധേയനായതും ആക്രമണകാരിയായ ഏകദിന ബാറ്റ്സ്മാൻ എന്ന നിലയിലാണ്. 2000ൽ ഇന്ത്യൻ ടീമിന്റെ നായകനായി.

റിക്കാർഡുകൾ[തിരുത്തുക]

ഇന്ത്യക്കുവേണ്ടി നൂറു ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഏഴാമത്തെ താരമാണ് സൗരവ്. മുന്നൂറു വൺ ഡേ മത്സരങ്ങളും സൗരവ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരിൽ നാലാമനാണ് ഗാംഗുലി. ഏകദിന മത്സരങ്ങളിലെ റൺ വേട്ടക്കാരിൽ രണ്ടാമനും ഗാംഗുലി ആണ. ഗാംഗുലി ടെസ്റ്റ് മാച്ചുകളിൽ നിന്നു പതിനാറു സെഞ്ചുറികളും ഏകദിന മത്സരങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു സെഞ്ച്വറികളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. ഒന്നാം വിക്കറ്റ് കൂടുകെട്ടുകളിൽ ഏറ്റവും കൂടുതൽ തവണ നൂറു റൺ നേടിയത് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ചേർന്നാണ്‌. പതിനായിരത്തിൽ കൂടുതൽ റൺസും നൂറിലധികം വിക്കെറ്റുകളും നൂറിലധികം കാച്ചുകളും എടുത്ത മൂന്നു താരങ്ങളിൽ ഒരാളാണ് സൌരവ് .മറ്റുള്ളവർ സച്ചിൻ ടെണ്ടുൽക്കറും സനത് ജയസൂര്യയും ആണ്.

ടെസ്റ്റ് മത്സരങ്ങൾ[തിരുത്തുക]

  • മൂന്നാമത്തെ ഇനംഇന്ത്യയ്ക്ക് വേണ്ടി നാല്പത്തൊമ്പതു മത്സരങ്ങളിൽ കാപ്ടൻ ആയി
  • ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ കൈവരിച്ചതും ഗംഗുലി കാപ്ടൻ ആയിരുന്നപ്പോഴാണ്

ഏകദിന മത്സരങ്ങൾ[തിരുത്തുക]

  • ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യാക്കാരൻ. ഇംഗ്ലണ്ടിൽ വച്ചു നടന്ന 1999 ലോകകപ്പിൽ ശ്രീ ലങ്കക്കെതിരെ ലോർഡ്സ് മൈതാനത്തിൽ 183 റൺസാണ് അദ്ദേഹം നേടിയത്.
  • ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ മികച്ച ആറാമത്തെ സ്കോർ നേടിയത് ഗാംഗുലിയാണ് (183 (158 പന്തുകളിൽ നിന്ന്))[1]
  • ഏകദിനമത്സരങ്ങളിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് സച്ചിനുമായി പങ്കു വയ്ക്കുന്നു.
  • ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയവരിൽ ആറാം സ്ഥാനമാണ് ഗാംഗുലിക്ക്.
  • തുടർച്ചയായി നാലു ഏകദിന മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിയ ആദ്യത്തെ കളിക്കാരൻ.
  • ഓസ്ട്രേലിയയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെ ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരനും സൗരവ് ആണ്.
  • ലോകകപ്പിലെ ഏറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ദ്രാവിഡുമായി പങ്കുവെക്കുന്നു.

വിരമിക്കൽ[തിരുത്തുക]

ബോർഡർ-ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാമത്തെ ടെസ്റ്റിനുശേഷം 2008 നവംബർ 10-ന്‌ ഗാംഗുലി അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നും വിരമിച്ചു

  1. http://stats.espncricinfo.com/ci/content/records/216972.html
"https://ml.wikipedia.org/w/index.php?title=സൗരവ്_ഗാംഗുലി&oldid=2302687" എന്ന താളിൽനിന്നു ശേഖരിച്ചത്