ഇന്ത്യൻ പ്രീമിയർ ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗ് | |
---|---|
![]() | |
രാജ്യങ്ങൾ | ഇന്ത്യ |
കാര്യനിർവാഹകർ | BCCI |
ഘടന | Twenty20 |
ആദ്യ ടൂർണമെന്റ് | 2008 |
അടുത്ത ടൂർണമെന്റ് | 2022 |
ടൂർണമെന്റ് ഘടന | Double round-robin and playoffs |
ടീമുകളുടെ എണ്ണം | 9 |
നിലവിലുള്ള ചാമ്പ്യന്മാർ | ചെന്നൈ സൂപ്പർ കിങ്‌സ് |
ഏറ്റവുമധികം വിജയിച്ചത് | മുംബൈ ഇന്ത്യൻസ് (4 തവണ) |
Qualification | Champions League Twenty20 |
ഏറ്റവുമധികം റണ്ണുകൾ | വിരാട് കോഹലി(5944,)[1] |
ഏറ്റവുമധികം വിക്കറ്റുകൾ | Lasith Malinga (83, മുംബൈ ഇന്ത്യൻസ്)[2] |
വെബ്‌സൈറ്റ് | iplt20.com |
![]() |
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.
മത്സരക്രമം[തിരുത്തുക]
2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ് സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).
എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഉണ്ടാകും.
ആകെ 8 ടിമുകളാണ് മത്സരിക്കുന്നത്.ഇവർ മറ്റ് 7 ടീമുകളുമായി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും[3]
ഭരണം[തിരുത്തുക]
2007 സെപ്റ്റംബർ മുതൽ ലളിത് മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു[4].[5]
ഫ്രാഞ്ചൈസികൾ[തിരുത്തുക]
വിജയികൾ[തിരുത്തുക]
ലാഭ വിവര കണക്കുകൾ[തിരുത്തുക]
വർഷം | ഡെക്കാൻ ചാർജേഴ്സ് | റോയൽ ചാലഞ്ചേഴ്സ് ബാംഗളൂർ | ഡെൽഹി ഡെയർഡെവിൾസ് | ചെന്നൈ സൂപ്പർ കിങ്സ് | രാജസ്ഥാൻ റോയൽസ് | കിംഗ്സ് ഇലവൻ പഞ്ചാബ് | മുംബൈ ഇന്ത്യൻസ് | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് |
---|---|---|---|---|---|---|---|---|
2008 | 18 കോടി നഷ്ടം | 43 കോടി നഷ്ടം | 5.4 കോടി നഷ്ടം | 2.05 കോടി ലാഭം | 10.5 കോടി ലാഭം | 1.2 കോടി നഷ്ടം | 15 കോടി നഷ്ടം | 13.7 കോടി ലാഭം |
2009 | 14.8 കോടി ലാഭം | 8.15 കോടി ലാഭം | 23.3 കോടി ലാഭം | 21.8 കോടി ലാഭം | 35.1 കോടി ലാഭം | 26.1 കോടി ലാഭം | 7 കോടി ലാഭം | 25.8 കോടി ലാഭം |
2010 | അറിയില്ല | അറിയില്ല | അറിയില്ല | അറിയില്ല | അറിയില്ല | അറിയില്ല | അറിയില്ല | അറിയില്ല |
വിവാദങ്ങൾ[തിരുത്തുക]
കൊച്ചി ഐപിഎൽ ടീമും ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിൽ ഉടലെടുത്ത തർക്കം ടീമുകൾക്കുള്ളിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാതു വെപ്പുകളെ കുറിച്ചും ഉള്ള കഥകൾ പുറത്തു വരാൻ ഇടയായി.
- ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖർജി ലോക്‌സഭയിൽ അറിയിച്ചു[6].
- ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ച കൊച്ചി ഐപിഎൽ വിവാദത്തിൽ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.
- ഐ.പി.എൽ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പുകളിൽനിന്ന് ഇന്ത്യയിൽ ഒരുവർഷം ഒഴുകുന്നത് 25,000 കോടി രൂപക്കും 40,000 കോടി രൂപക്കും ഇടയിലുള്ള തുകയാണ് എന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊൽക്കത്തയിലെ 'ദ ടെലഗ്രാഫ്' പത്രം പുറത്തു വിട്ടു[7].
- ആദായനികുതി വകുപ്പ് മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആസ്ഥാനത്തും ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്ഥാപങ്ങളിലും റെയ്ഡ് നടത്തി[8]. കൂടാതെ റെയ്ഡിന് ശേഷം ഐപിഎൽ ചെയർമാൻ ലളിത് മോഡിയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു[9].
- സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഐ.പി.എൽ ചെയർമാൻ സ്ഥാനത് നിന്നും നിന്നും ബി.സി.സി.ഐ നേതൃത്വം 2010 ഏപ്രിൽ 25 ന് ലളിത് മോഡിയെ സസ്പെൻഡ് ചെയ്തു.
പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക സൈറ്റ് - ഹോം പേജ്
- cricket20 - Indian Premier League Coverage Archived 2009-04-06 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ "Indian Premier League / Records / Most runs". Cricinfo.
- ↑ "Indian Premier League / Records / Most wickets". Cricinfo.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-20.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-26.
- ↑ IPL 2017
- ↑ http://thatsmalayalam.oneindia.in/news/2010/04/19/india-hc-dismisses-plea-for-probe-against-ipl.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-21.
- ↑ http://thatsmalayalam.oneindia.in/news/2010/04/21/india-ipl-row-it-raid-on-world-sport-roup-msm.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://thatsmalayalam.oneindia.in/news/2010/04/16/india-it-raids-ipl-office-lalit-modi-summoned.html[പ്രവർത്തിക്കാത്ത കണ്ണി]