കിങ്സ് XI പഞ്ചാബ്
200px | |
Personnel | |
---|---|
ക്യാപ്റ്റൻ | ആദം ഗിൽക്രിസ്റ്റ് |
കോച്ച് | മൈക്കൽ ബേവൻ |
ഉടമ | Preity Zinta, Ness Wadia, Karan Paul & Mohit Burman |
Chief executive | നീൽ മാക്സ്‌വെൽ |
Team information | |
നിറങ്ങൾ | ചുവപ്പ്, വെള്ള |
സ്ഥാപിത വർഷം | 2008 |
ഹോം ഗ്രൗണ്ട് | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം |
ഗ്രൗണ്ട് കപ്പാസിറ്റി | 61,500 |
ഔദ്യോഗിക വെബ്സൈറ്റ്: | Kings XI Punjab |
ഇന്ത്യൻ പ്രീമിയർ ലീഗിൽ മൊഹാലി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് കിങ്സ് XI പഞ്ചാബ്. 2011 സീസൺ മുതൽ ആദം ഗിൽക്രിസ്റ്റ് നായകനാണ്.. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മൈക്കൽ ബേവനാണ് പരിശീലകൻ. ടീമിന്റെ ഉടമസ്ഥർ പ്രീതി സിന്റ, നെസ് വാഡിയ (ബോബെ ഡൈയിങ്), കരൺ പോൾ (അപീജയ് സുരേന്ദ്ര ഗ്രൂപ്പ്), മോഹിത് ബർമാൻ (ഡാബർ) എന്നിവരാണ്. 76 മില്യൺ ഡോളറിനാണ് ഈ സംഘം ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്.
ഇന്ത്യൻ പ്രീമിയർ ലീഗ്[തിരുത്തുക]
ഐപിഎൽ 2008[തിരുത്തുക]
പ്രഥമ ഐപിൽ ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ ചെന്നൈ സൂപ്പർ കിങ്സ് 9 വിക്കറ്റിന് ഇവരെ തോല്പ്പിച്ചു.
ഐ.പി.എൽ. 2009[തിരുത്തുക]
2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി
ഐ.പി.എൽ. 2010[തിരുത്തുക]
2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി
ഐ.പി.എൽ. 2011[തിരുത്തുക]
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2012[തിരുത്തുക]
2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2013[തിരുത്തുക]
2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ആറാം സ്ഥാനക്കാരായി.
ഐ.പി.എൽ. 2014[തിരുത്തുക]
2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ എത്തി. എന്നാൽ ഫൈനലിൽ കൊൽക്കത്തയോട് തോറ്റു.[1]
ഐ.പി.എൽ.2015[തിരുത്തുക]
2015-ലെ ഐ.പി.എൽ. മത്സരങ്ങളിൽ എട്ടാം സ്ഥാനക്കാരായി.
സീസണുകൾ[തിരുത്തുക]
Year | ഇന്ത്യൻ പ്രീമിയർ ലീഗ് | ചാമ്പ്യൻസ് ലീഗ് ട്വന്റി 20 |
---|---|---|
2008 | സെമി ഫൈനൽ | യോഗ്യത നേടിയില്ല |
2009 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
2010 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
2011 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
2012 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
2013 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
2014 | റണ്ണേർസ് അപ്പ് | സെമി ഫൈനൽ |
2015 | ലീഗ് ഘട്ടം | യോഗ്യത നേടിയില്ല |
യോഗ്യത നേടിയില്ല-ചാമ്പ്യൻസ് ലീഗ് മത്സരിക്കാൻ ഐ പി എല്ലിൽ ആദ്യ നാലു സ്ഥാനത്തെങ്കിലും എത്തിയിരിക്കണം