ചെന്നൈ സൂപ്പർ കിങ്ങ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെന്നൈ സൂപ്പർ കിംഗ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെന്നൈ സൂപ്പർ കിങ്ങ്‌സ്
ChennaiSuperKings.png
കോച്ച്: ന്യൂസിലൻഡ് സ്റ്റീഫൻ ഫ്ലെമിംഗ്
ക്യാപ്റ്റൻ: ഇന്ത്യ മഹേന്ദ്രസിങ് ധോണി
നിറങ്ങൾ: മഞ്ഞ, നീല          
സ്ഥാപിത വർഷം: 2008
ഹോം ഗ്രൗണ്ട്: എം.എ ചിദംബരം സ്റ്റേഡിയം, (ചെപ്പോക്ക്)
ഗ്രൗണ്ട് കപ്പാസിറ്റി: 50,000
ഉടമ: ഇന്ത്യൻ സിമന്റ്സ് ലിമിറ്റഡ്
ഔദ്യോഗിക വെബ്സൈറ്റ്: ചെന്നൈ സൂപ്പർ കിങ്ങ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്ങ്‌സ്. മഹേന്ദ്രസിങ് ധോണിയാണ് ടീമിന്റെ നായകൻ. മുൻ ന്യൂസീലന്റ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് പരിശീലകൻ. ഐക്കൺ പ്ലെയറില്ലാത്ത ഒരു ടീമാണിത്.

91 മില്യൺ അമേരിക്കൻ ഡോളറിന് ഇന്ത്യൻ സിമന്റ്സാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥാവകഅശം നേടിയത്. 10 വർഷമാണ് കരാറിന്റെ കാലാവധി.

ഐപിഎൽ 2008[തിരുത്തുക]

പ്രഥമ ഐപിൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് രണ്ടാം സ്ഥാനം നേടി. ജൂൺ 1ന് ചെന്നൈ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന കലാശക്കളിയിൽ ഇവർ 3 വിക്കറ്റിന് തോറ്റു.

ഐ.പി.എൽ. 2009[തിരുത്തുക]

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ബാംഗ്ലുർ റോയൽ ചാലഞ്ചേഴ്സിനോട് 6 വിക്കറ്റുകൾ പരാജയപ്പെട്ടു.

ഐ.പി.എൽ. 2010[തിരുത്തുക]

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ബാംഗ്ലുർ റോയൽ ചാലഞ്ചേഴ്സി 58 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.

ഐ.പി.എൽ. 2012[തിരുത്തുക]

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ 17 പോയന്റോടെ നാലാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2013[തിരുത്തുക]

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ 22 പോയന്റോടെ രണ്ടാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2014[തിരുത്തുക]

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ 18 പോയന്റോടെ മൂന്നാം സ്ഥാനക്കാരായി.[1]

അവലംബം[തിരുത്തുക]

  1. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm