സ്റ്റീഫൻ ഫ്ലെമിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stephen Fleming
Stephen Fleming slip.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സ്റ്റീഫൻ പോൾ ഫ്ലെമിംഗ്
ജനനം (1973-04-01) 1 ഏപ്രിൽ 1973  (50 വയസ്സ്)
Christchurch, New Zealand
ബാറ്റിംഗ് രീതിഇടം കൈ
ബൗളിംഗ് രീതിവലം കൈ മീഡിയം
റോൾക്യാപ്റ്റൻ, മധ്യനിര ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 188)19 മാർച്ച് 1994 v ഇന്ത്യ
അവസാന ടെസ്റ്റ്22 മാർച്ച് 2008 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 88)25 മാർച്ച് 1994 v ഇന്ത്യ
അവസാന ഏകദിനം24 ഏപ്രിൽ 2007 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
2000–2009വെല്ലിംഗ്ടൺ
2005–2007നോട്ടിങ്ഹാംഷെയർ
2003യോർക്ക്ഷെയർ
2001മിഡിൽസെക്സ്
1991–2000കാന്റർബറി
2008ചെന്നൈ സൂപ്പർ കിങ്ങ്‌സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 111 280 247 461
നേടിയ റൺസ് 7,172 8,037 16,409 14,037
ബാറ്റിംഗ് ശരാശരി 40.06 32.40 43.87 35.09
100-കൾ/50-കൾ 9/46 8/49 35/93 22/86
ഉയർന്ന സ്കോർ 274* 134* 274* 139*
എറിഞ്ഞ പന്തുകൾ 29 102 35
വിക്കറ്റുകൾ 1 0 2
ബൗളിംഗ് ശരാശരി 28.00 15.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 1/8 0/0 1/3
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 171/– 133/– 340/– 226/–
ഉറവിടം: CricketArchive, 20 സെപ്തംബർ 2008

സ്റ്റീഫൻ പോൾ ഫ്ലെമിംഗ് എന്ന സ്റ്റീഫൻ ഫ്ലെമിംഗ് (ജനനം ഏപ്രിൽ 1,1973 ക്രൈസ്റ്റ്‌ചർച്ച്‍,ന്യൂസിലൻഡ്) ഒരു മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരവും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമാണ്.ന്യൂസിലൻഡിനു വേണ്ടി 111 ടെസ്റ്റ് മൽസരങ്ങളും 280 ഏകദിന മൽസരങ്ങളും കളിച്ചിട്ടുള്ള ഫ്ലെമിംഗ് ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.1994 ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ഫ്ലെമിംഗ് 14 വർഷത്തോളം ന്യൂസിലൻഡ് ടീമിനെ നയിച്ചു. ന്യൂസിലൻഡിനെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകൻ ഫ്ലെമിംഗാണ് (28).ഇടം കൈയൻ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമായ ഫ്ലെമിംഗ് ന്യൂസിലൻഡിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ എണ്ണായിരത്തിലേറെ റൺസ് നേടുന്ന ഏക താരമാണ്.ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്[1] .2008ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഫ്ലെമിംഗ് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ടിക്കുന്നു[2] [3].


അവലംബം[തിരുത്തുക]

  1. "Fleming to end New Zealand career". BBC Sport. 14 February 2008. ശേഖരിച്ചത് 13 November 2011.
  2. Article regarding New Zealand Cricketers in the IPL auction Cricinfo, retrieved 25 March 2008
  3. "Stephen Fleming named Melbourne Stars coach". 3 News. 25 February 2015. മൂലതാളിൽ നിന്നും 2015-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 March 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ഫ്ലെമിംഗ്&oldid=3648527" എന്ന താളിൽനിന്ന് ശേഖരിച്ചത്