മുംബൈ ഇന്ത്യൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ ഇന്ത്യൻസ്
MumbaiIndians.png
കോച്ച്: മഹേല ജയവർധനെ
ക്യാപ്റ്റൻ: രോഹിത്ത് ശർമ്മ
നിറങ്ങൾ: MI
സ്ഥാപിത വർഷം: 2008
ഹോം ഗ്രൗണ്ട്: വാങ്കഡെ സ്റ്റേഡിയം & ഡിവൈ പാട്ടീൽ സ്റ്റേഡിയം, നെറുൽ
ഗ്രൗണ്ട് കപ്പാസിറ്റി: 45,000 & 60,000
ഉടമ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
ഔദ്യോഗിക വെബ്സൈറ്റ്: Mumbai Indians

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. നായകനും ഐക്കൺ പ്ലെയറും സച്ചിൻ തെൻഡുൽക്കറാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കളിക്കാരൻ റോബിൻ സിങ്ങ് ആണ് പരിശീലകൻ. ബോളിവുഡ് നടനായ ഹൃതിക് റോഷൻ ടീമിന്റെ ബ്രാന്റ് അംബാസഡറാണ്. ടീം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. 111.9 മില്യൺ അമേരിക്കൻ ഡോളറിനാണ് റിലയൻസ് മുംബൈ ഇന്ത്യൻസിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയാണിത്.

ഐപിഎൽ 2008[തിരുത്തുക]

പ്രഥമ ഐപിൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിന്റെ തുടക്കം വളരെ മോശമായിരുന്നു. എന്നാൽ ക്രമേണ ഇവർ ഫോം കണ്ടെത്തുകയു സെമി സാദ്ധ്യത നിലനിർത്തുകയും ചെയ്തു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട ഇവർ സെമി കാണാതെ പുറത്തായി. ആ മൂന്ന് മത്സരങ്ങളിലും വളരെ ചെറിയ വ്യത്യാസങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. പോയിന്റ് നിലയിൽ ഇവർ അഞ്ചാം സ്ഥാനം നേടി. പ്രഥമ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്നത് മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾക്കാണ്, ആകെ 239 ദശലക്ഷം. 16 കോടി രൂപ നഷ്ടത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ആദ്യ ഐപിഎൽ സീസൺ അവസാനിക്കുമ്പോൾ.[1]

ഐപിഎൽ 2009[തിരുത്തുക]

ഐപിഎൽ 2009 സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിൽ വന്ന പ്രധാന മാറ്റങ്ങൾ സഹീർ ഖാന്റെയും ശിഖർ ധവാന്റെയും വരവാണ്. ആശിഷ് നെഹ്റയും റോബിൻ ഉത്തപ്പയും ഇവർക്ക് പകരം മറ്റ് ടീമുകളിലേക്ക് മാറി. ഷോൺ പൊള്ളോക്ക് ടീമിൽ കളിക്കുന്നില്ലെങ്കിലും ടീം മെന്റർ എന്ന സ്ഥാനത്ത് തുടർന്നു. പ്രവീൺ ആമ്രെയെ പുതിയ കോച്ച് ആയി നിയമിച്ചു. 6 ഫെബ്രുവരി 2009നു നടന്ന കളിക്കാരുടെ ലേലത്തിൽ മുംബൈ ഇന്ത്യൻസ് ജെ പി ഡുമിനിയെ 950,000 ഡോളറിനും കൈൽ മില്ലറിനെ 150,000 ഡോളറിനും മുഹമ്മദ് അഷറഫുളിനെ 75,000 ഡോളറിനും സ്വന്തമാക്കി.

ഐപിഎൽ 2009 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടനം ആദ്യ സീസണിലേക്കാളും മോശമായിരുന്നു. കളിച്ച 14 മത്സരങ്ങളിൽ 5 എണ്ണം ജയിച്ച അവർ 8 കളികളിൽ പരാജയപ്പെട്ടു 1 മത്സരം ഉപേക്ഷിച്ചു. എഴാം സ്ഥാനമാണ് 2009 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നേടിയത്.

ഐപിഎൽ 2010[തിരുത്തുക]

2010 ഐപിഎൽ സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് വെസ്റ്റ് ഇൻഡീസ് കളിക്കാരൻ കീറൺ പൊള്ളാർഡിനെ വാശിയേറിയ ലേലത്തിൽ വാങ്ങി. ലേലത്തുക 750,000 ഡോളറായിരുന്നു.[2] 2010 സീസണിൽ 13 മത്സരം കഴിഞ്ഞു നിൽക്കുമ്പോൾ മുംബൈ ഇന്ത്യൻസാണ് പോയിന്റ് നിലയിൽ മുന്നിൽ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സച്ചിൻ തെൻഡുൽക്കറാണ് ഐപിഎൽ 2010 സീസണിൽ ഏറ്റവും കൂടുതൽ റൺ എടുത്ത കളിക്കാരൻ. ടീമിന്റെ കോച്ച് ആയി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ്ങ് നിയമിതനായി.[3]

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 43 റൺസുകൾക്ക് പരാജയപ്പെട്ട് മൂന്നാം സ്ഥാനക്കാരായി.

ഐ.പി.എൽ. 2012[തിരുത്തുക]

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ 20 പോയന്റുകളുമായി മൂന്നാം സ്ഥാനക്കാരായി.[4]

ഐ.പി.എൽ. 2013[തിരുത്തുക]

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സിനെ 23 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.[5]

ഐ.പി.എൽ. 2014[തിരുത്തുക]

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ നാലാം സ്ഥാനക്കാരായി.[6]


ഐ.പി.എൽ. 2015[തിരുത്തുക]

2015-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സിനെ 41 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.

അവലംബം[തിരുത്തുക]

  1. http://businesstoday.intoday.in/index.php?option=com_content&task=view&id=5206&issueid=28,
  2. http://www.iplt20.com/team.php?team=MI
  3. http://www.themumbaiindians.com
  4. http://www.espncricinfo.com/indian-premier-league-2012/engine/series/520932.html?view=pointstable
  5. http://eastcoastdaily.com/new/news/sports/item/2739-ipl-6-final-mumbai-won-by-23-runs
  6. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm

സ്റ്റേഡിയങ്ങൾ[തിരുത്തുക]

വാങ്കഡെ സ്റ്റേഡിയമാണു മുംബൈ ഇന്ത്യൻസ് ടീമിന്റെ ഹോം സ്റ്റേഡിയം.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മുംബൈ_ഇന്ത്യൻസ്&oldid=2522839" എന്ന താളിൽനിന്നു ശേഖരിച്ചത്