ഉള്ളടക്കത്തിലേക്ക് പോവുക

വാങ്കഡെ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാങ്കഡെ സ്റ്റേഡിയം
वानखेडे मैदान
2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര ദിനത്തിൽ വാങ്കഡെ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംമുംബൈ
സ്ഥാപിതം1974
ഇരിപ്പിടങ്ങളുടെ എണ്ണം33,000[1]
ഉടമമുംബൈ ക്രിക്കറ്റ് അസോസിയേഷൻ
ശില്പിശശി പ്രഭു (1974,2010)
കരാറുകാരൻബില്ലിമോറിയ ആൻഡ് കമ്പനി
നടത്തിപ്പുകാരൻമുംബൈ ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർമുംബൈ ക്രിക്കറ്റ് ടീം
മുംബൈ ഇന്ത്യൻസ്
End names
ഗർവാരെ പവലിയൻ എൻഡ്
ടാറ്റ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്23 – 29 ജനുവരി 1975[2]:
 ഇന്ത്യ v  വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്22 – 26 നവംബർ 2011:
 ഇന്ത്യ v  വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം17 ജനുവരി 1987:
 ഇന്ത്യ v  ശ്രീലങ്ക
അവസാന ഏകദിനം23 ഒക്ടോബർ 2011:
 ഇന്ത്യ v  ഇംഗ്ലണ്ട്
As of 26 സെപ്റ്റംബർ 2012
Source: ക്രിക്കിൻഫോ

ശേഷ്റാവു കൃഷ്ണറാവു വാങ്കഡെ സ്റ്റേഡിയം (വാങ്കഡെ സ്റ്റേഡിയം) മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ ഒരു തർക്കമാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്.[3] 1973ഓടെ ഈ പ്രശ്നം രൂക്ഷമായി. അതേത്തുടർന്ന് അന്നത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയപ്പെടുന്ന രാഷ്ടീയനേതാവുമായിരുന്ന എസ്.കെ. വാങ്കഡെയുടെ നേതൃത്വത്തിൽ ഈ സ്റ്റേഡിയത്തിന്റെ പണിയാരംഭിച്ചു. ഏകദേശം ആറു മാസത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. 1975 ജനുവരിയിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം.[2]

ടെസ്റ്റ് മത്സരങ്ങൾ

[തിരുത്തുക]

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ പട്ടിക.[4]

ക്രമ നം.ടീം (എ)ടീം (ബി)വിജയിമാർജിൻതീയതി
1 ഇന്ത്യ വെസ്റ്റ് ഇൻഡീസ് വെസ്റ്റ് ഇൻഡീസ്201 റൺസ്ജനു 23-29 1975
2 ഇന്ത്യ New Zealand ഇന്ത്യ162 റൺസ്നവ 10-15 1976
3 ഇന്ത്യ ഇംഗ്ലണ്ട്സമനിലN/Aഫെബ്രു11-16 1977
4 ഇന്ത്യ വെസ്റ്റ് ഇൻഡീസ്സമനിലN/Aനവ 1-6 1978
5 ഇന്ത്യ Australia ഇന്ത്യഇന്നിങ്സ് & 100 റൺസ്നവ 3-7 1979
6 ഇന്ത്യ പാകിസ്ഥാൻ ഇന്ത്യ131 റൺസ്ഡിസം 16-20 1979
7 ഇന്ത്യ ഇംഗ്ലണ്ട് ഇംഗ്ലണ്ട്10 വിക്കറ്റ്ഫെബ്രു 15-19 1980
8 ഇന്ത്യ ഇംഗ്ലണ്ട് ഇന്ത്യ138 റൺസ്നവ 27-ഡിസം 1 1981
9 ഇന്ത്യ വെസ്റ്റ് ഇൻഡീസ്സമനിലN/Aനവ 24-29 1983
10 ഇന്ത്യ ഇംഗ്ലണ്ട് ഇന്ത്യ8 വിക്കറ്റ്നവ 28-Dec 3 1984
11 ഇന്ത്യ AustraliaസമനിലN/Aഒക്ടോ 15-19 1986
12 ഇന്ത്യ വെസ്റ്റ് ഇൻഡീസ്സമനിലN/Aഡിസം 11-16 1987
13 ഇന്ത്യ New Zealand New Zealand136 റൺസ്നവ 24-29 1988
14 ഇന്ത്യ ഇംഗ്ലണ്ട് ഇന്ത്യഇന്നിങ്സ് & 15 റൺസ്ഫെബ്രു 19-23 1993
15 ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഇന്ത്യ96 റൺസ്നവ 18-22 1994
16 ഇന്ത്യ ശ്രീലങ്കസമനിലN/Aഡിസം 3-7 1997
17 ഇന്ത്യ ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക4 വിക്കറ്റ്ഫെബ്രു 24-26 2000
18 ഇന്ത്യ Australia Australia10 വിക്കറ്റ്ഫെബ്രു 27-മാർ 1 2001
19 ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഇന്ത്യഇന്നിങ്സ് & 112 റൺസ്ഒക്ടോ 9-12 2002
20 ഇന്ത്യ Australia ഇന്ത്യ13 റൺസ്നവ 3-5 2004
21 ഇന്ത്യ ഇംഗ്ലണ്ട് ഇംഗ്ലണ്ട്112 റൺസ്മാർ 18-22 2006
22 ഇന്ത്യ വെസ്റ്റ് ഇൻഡീസ്സമനിലN/Aനവ 22-26 2011
23 ഇന്ത്യ ഇംഗ്ലണ്ട് ഇംഗ്ലണ്ട്10 വിക്കറ്റ്നവ 23-26 2012

അവലംബം

[തിരുത്തുക]
  1. "ക്രിക്കിൻഫോ: വാങ്കഡെ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  2. 1 2 Inglis, Simon (25 മേയ് 2000). Sightlines: a stadium odyssey. യെല്ലോ ജേഴ്സി. ISBN 978-0-224-05968-8. Retrieved 20 മേയ് 2012.
  3. "ക്രിക്കിൻഫോ: ബ്രാബോൺ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  4. "വാങ്കഡെ സ്റ്റേഡിയം: ടെസ്റ്റ് മത്സര ഫലങ്ങൾ". ESPN Cricinfo. 03 Dec 2012. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വാങ്കഡെ_സ്റ്റേഡിയം&oldid=2928204" എന്ന താളിൽനിന്ന് ശേഖരിച്ചത്