രോഹിത് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രോഹിത് ശർമ
2015 CWC I v UAE 02-28 Sharma (07) (cropped).JPG
രോഹിത് ശർമ്മ 2015ക്രിക്കറ്റ് ലോകകപ്പിൽ ബാറ്റ് ചെയ്യുന്നു.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Rohit Gurunath Sharma
വിളിപ്പേര്Hitman,Brothaman,ro
ഉയരം5 ft 10 in (1.78 m)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off spin
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 168)23 June 2007 v Ireland
അവസാന ഏകദിനം4 August 2012 v Sri Lanka
ആദ്യ ടി20 (cap 17)19 Sept 2007 v England
അവസാന ടി2011 September 2012 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
2006/07–presentMumbai
2008-2010Deccan Chargers
2011-presentMumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
Competition ODI FC List A T20I
Matches 174 49 147 27
Runs scored 6424 3,893 3,948 419
Batting average 45.23 59.89 34.33 29.92
100s/50s 16/34 12/17 5/22 -/4
Top score 264 309* 142* 79*
Balls bowled 593 1,368 1295 50
Wickets 8 19 30 1
Bowling average 64.37 37.68 35.93 78.00
5 wickets in innings 0 0 0 0
10 wickets in match n/a 0 n/a n/a
Best bowling 2/27 4/41 4/28 1/22
Catches/stumpings 31/– 36/– 54/– 11/–
ഉറവിടം: Cricinfo, 18 September 2012

രോഹിത് ഗുരുനാഥ് ശർമ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1987 ഏപ്രിൽ 30ന് മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ ബൻസോദിൽ ജനിച്ചു. വലം കയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ രോഹിത് ശർമ വല്ലപ്പോഴുമേ ബൗൾ ചെയ്യാറുള്ളൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈ,പശ്ചിമമേഖല ടീമുകളെ പ്രതിനിധീകരിക്കുന്നു. ദേശീയ അണ്ടർ 17,അണ്ടർ 19 ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 2007ൽ നടന്ന ഇന്ത്യയുടെ അയർലന്റ് പര്യടനത്തിൽ ശർമ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയെങ്കിലും ആ മത്സരത്തിൽ ബാറ്റ് ചെയ്യാനായില്ല. 2007 ട്വെന്റി20 ലോകകപ്പിൽ മികച്ച പ്രകടനം കഴ്ചവച്ച ശർമ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 40 പന്തുകളിൽ നിന്നായി 50 റൺസ് നേടി പുറത്താകാതെനിന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ശർമ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് കളിക്കുന്നത്. 2014 നവംബർ മാസത്തിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റിൽ 264 റൺസ് നേടിയതോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറിന് അർഹനായി രോഹിത്[1]. 1997 ഡിസംബർ 16 നു നടന്ന അന്താരാഷ്ട്രഏകദിന മത്സരത്തിൽ ഡെൻമാർക്കിനെതിരെ പുറത്താകാതെ 229* റൺസ് നേടിയ ആസ്ട്രേയിൻ താരം ബെലിൻഡ ക്ലാർക്കിന്റെ റെക്കോഡാണ് രോഹിത് തിരുത്തിക്കുറിച്ചത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മൂന്നു തവണ ഇരട്ടശതകം നേടിയ ഒരേയൊരു കളിക്കാരനുമാണ്. രോഹിത്[2]

ടെസ്റ്റ്‌ മത്സരങ്ങളിൽ[തിരുത്തുക]

2013 നവംബർ ആറാം തിയ്യതി കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ രോഹിത് ശർമ ടെസ്റ്റ്‌ മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശതകവും നേടി. അരങ്ങേറ്റത്തിൽ ശതകം നേടുന്ന പതിനാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത് ശർമ. [3]


അവലംബം[തിരുത്തുക]

  1. "Records / One-Day Internationals / Batting records / Most runs in an innings". ESPNcricinfo. ശേഖരിച്ചത് 14 നവംബർ 2014.
  2. "Rohit: three double-hundreds". ESPNcricinfo.
  3. "Rohit 14th Indian to hit ton on Test debut" (ഭാഷ: ഇംഗ്ലീഷ്). rediff. 07 Nov 2013. ശേഖരിച്ചത് 07 Nov 2013. Check date values in: |accessdate=, |date= (help)


"https://ml.wikipedia.org/w/index.php?title=രോഹിത്_ശർമ&oldid=3149529" എന്ന താളിൽനിന്ന് ശേഖരിച്ചത്