ആദം ഗിൽക്രിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദം ഗിൽക്രിസ്റ്റ്
Adam Gilchrist in January 2013.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Adam Craig Gilchrist
വിളിപ്പേര്Gilly, Churchie
ഉയരം1.86 മീ (6 അടി 1 ഇഞ്ച്)
ബാറ്റിംഗ് രീതിLeft Hand
ബൗളിംഗ് രീതിRight-arm off break
റോൾWicket-keeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 381)5 November 1999 v Pakistan
അവസാന ടെസ്റ്റ്24 January 2008 v India
ആദ്യ ഏകദിനം (ക്യാപ് 129)25 October 1996 v South Africa
അവസാന ഏകദിനം4 March 2008 v India
ഏകദിന ജെഴ്സി നം.18
പ്രാദേശിക തലത്തിൽ
വർഷംടീം
1994–2008Western Australia
2008–presentDeccan Chargers
1992–1994New South Wales
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 96 287 190 355
നേടിയ റൺസ് 5,570 9,619 10,334 11,288
ബാറ്റിംഗ് ശരാശരി 47.60 35.89 44.16 34.94
100-കൾ/50-കൾ 17/26 16/55 30/43 18/63
ഉയർന്ന സ്കോർ 204* 172 204* 172
എറിഞ്ഞ പന്തുകൾ 12
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 0/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 379/37 417/55 756/55 526/65
ഉറവിടം: CricketArchive, 4 March 2008

ആദം ഗിൽക്രിസ്റ്റ്(ജനനം:നവംബർ 14 1971) ആസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനും,ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പറുമാണ്‌. ഇദ്ദേഹമൊരു ആക്രമണോത്സുക ബാറ്റ്സ്മാനാണ്. ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാരിലൊരാളായി ഗിൽക്രിസ്റ്റ് പരിഗണിക്കപ്പെടുന്നു.[1][2] [3][4] ഇദ്ദേഹത്തിന്റെ ചെല്ലപ്പേര്‌ ഗില്ലി അല്ലെങ്കിൽ ചർച്ച് എന്നൊക്കെയാണ്‌.
ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവുമധികം പേരെ പുറത്താക്കിയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ ആസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഗിൽക്രിസ്റ്റിന്റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലും പ്രഹരശേഷി ഏറ്റവും കൂടിയ ബാറ്റ്സ്മാന്മാരിലൊരാളാണ് ഗിൽക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത് ഇദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 100-ൽ കൂടുതൽ സിക്സറുകളടിച്ച ഏക കളിക്കാരൻ ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ, ടെസ്റ്റിലെ 17 ഉം ഏകദിനത്തിലെ 16 ഉം സെഞ്ച്വറികൾ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവും കൂടുതൽ സെഞ്ച്വറികളാണ്. അടുപ്പിച്ചുള്ള മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിൽ (1999, 2003, 2007) 50 ഓ അതിൽ കൂടുതലോ റണ്ണുകൾ നേടിയിട്ടുള്ള ഏക വ്യക്തി ഇദ്ദേഹമാണ്. അതുപോലെത്തന്നെ മൂന്ന് ഏകദിന ലോകകപ്പുകൾ നേടുമ്പോൾ കളിച്ചിട്ടുള്ള മൂന്ന് കളിക്കാരിൽ ഒരാളും ഗിൽക്രിസ്റ്റ് ആണ്.
പുറത്തായി എന്ന് സ്വയം ഉറപ്പായാൽ അമ്പയറുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ തിരിച്ച് പവലിയനിലേക്ക് മടങ്ങുന്നതിനാൽ പ്രശസ്തനാണ് ഗിൽക്രിസ്റ്റ്.
ഇദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1992 ലും ഏകദിനത്തിൽ 1996 ലും ടെസ്റ്റിൽ 1999 ലും അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം ആസ്ട്രേലിയക്കു വേണ്ടി 96 ടെസ്റ്റും 270 അന്താരാഷ്ട്ര ഏകദിനമത്സരങ്ങളും കളിച്ചിട്ടുണ്ട്. ആസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സ്റ്റീവ് വോയുടേയും റിക്കി പോണ്ടിങ്ങിന്റേയും അഭാവത്തിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുണ്ട്.
ഇദ്ദേഹം 26 ജനുവരി 2008 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു (വിരമിച്ചത് 2008 മാർച്ചിൽ).
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ ഡെക്കാൻ ചാർജേഴ്‌സിനു വേണ്ടി കളിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിൽ ഡെക്കാൻ ചാർജേഴ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം വി.വി.എസ്. ലക്ഷ്മണിൽ നിന്നും ഏറ്റെടുക്കുകയും[5] ടീമിനെ ജേതാക്കളാക്കുകയും ചെയ്തു. രണ്ടാം ഐ.പി.എൽ സീസണിലെ പ്ലേയർ ഓഫ് ദസീരീസും, ഏറ്റവുമധികം റൺസെടുത്ത രണ്ടാമത്തെ കളിക്കാരനുമായി ഗില്ലി.

ആദ്യകാലവും,സ്വകാര്യ ജീവിതവും[തിരുത്തുക]

1971-ൽ ന്യൂസൌത്ത് വെയിൽസിനടുത്തുള്ള ബെല്ലിംഗൻ ആശുപത്രിയിലാണ് ആദം ഗിൽക്രിസ്റ്റിൻറെ ജനനം. ഗിൽക്രിസ്റ്റും കുടുംബവും ന്യൂസൌത്ത് വെയിൽസിൽ ഡോറിഗോയിലാണ് താമസിച്ചിരുന്നത്. ഹൈസ്കൂൾ പഠനകാലത്ത് സഹപാഠിയായിരുന്ന മെലിൻഡയാണ് ഗിൽക്രിസ്റ്റ് വിവാഹം ചെയ്തത്. ക്രിക്കറ്റിന് പുറത്ത് അദ്ദേഹം വേൾഡ് വിഷൻ എന്ന ചാരിറ്റിയിൽ അംബാസഡറായിരുന്നു. 2006-ൽ മംഗേഷ് റാത്തോഡ് എന്ന കുട്ടിയെ സ്പോൺസർ ചെയ്തു. മംഗേഷ് റാത്തോഡിൻറെ അച്ഛൻ ട്യൂബർക്കുലോസിസ് ബാധിച്ച് മരിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ[തിരുത്തുക]

1992-1993 കാലത്താണ് ന്യൂസൌത്ത് വെയിൽസിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആദ്യമായി ഗിൽക്രിസ്റ്റ് തെരഞ്ഞെടുക്കപ്പെടുന്നത്.

അന്താരാഷ്ട ക്രിക്കറ്റിലെ ആദ്യകാലം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Oliver Irish (2003-02-02). "The lowdown on Pool A". Observer Sport Monthly. ശേഖരിച്ചത് 2007-02-22.
  2. "Sri Lanka one-day squad to tour England 2006". England and Wales Cricket Board. മൂലതാളിൽ നിന്നും 2007-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-22.
  3. Oliver Brett (2003-03-17). "No room at the inns". BBC Sport. ശേഖരിച്ചത് 2007-02-23.
  4. "Adam Gilchrist biography". Cricinfo. ശേഖരിച്ചത് 2007-02-20.
  5. "Gilchrist says IPL part of post-retirement plans". Associated Press. 2008-01-28. ശേഖരിച്ചത് 2008-02-04.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആദം_ഗിൽക്രിസ്റ്റ്&oldid=3658439" എന്ന താളിൽനിന്ന് ശേഖരിച്ചത്