ബിൽ വുഡ്ഫുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിൽ വുഡ്ഫുൾ
Woodfull stance.jpg
വുഡ്ഫുളിന്റെ ബാറ്റിംഗ് പൊസിഷൻ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ
ജനനം 1897 ഓഗസ്റ്റ് 22(1897-08-22)
Maldon, Victoria, Australia
മരണം 1965 ഓഗസ്റ്റ് 11(1965-08-11) (പ്രായം 67)
Tweed Heads, New South Wales, Australia
വിളിപ്പേര് The Unbowlable, Rock of Gibraltar, Wormkiller, Old Steadfast
ഉയരം 1.80 മീ (5 അടി 11 ഇഞ്ച്)
ബാറ്റിംഗ് രീതി Right-hand
ബൗളിംഗ് രീതി -
റോൾ Opening batsman
ആദ്യ ടെസ്റ്റ് (123-ആമൻ) 12 June 1926 v England
അവസാന ടെസ്റ്റ് 22 August 1934 v England
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1922–1934 Victoria
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test FC
കളികൾ 35 174
നേടിയ റൺസ് 2300 13388
ബാറ്റിംഗ് ശരാശരി 46.00 64.99
100-കൾ/50-കൾ 7/13 49/58
ഉയർന്ന സ്കോർ 161 284
എറിഞ്ഞ പന്തുകൾ 0 26
വിക്കറ്റുകൾ 0 1
ബൗളിംഗ് ശരാശരി n/a 24.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് n/a 1/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/0 78/0
ഉറവിടം: Cricket Archive, 29 February 2008

ഓസ്ട്രേലിയക്കാരനായ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ(ജനനം:1987 ഓഗസ്റ്റ് 22- മരണം:1965 ഓഗസ്റ്റ് 11) എന്ന ബിൽ വുഡ്ഫുൾ. 1926 മുതൽ 1934 വരെയാണ് ബിൽ വുഡ്ഫുൾ ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചത്. ഓസ്ട്രേലിയൻ ടീമിന്റേയും വിക്ടോറിയ ടീമിന്റെയും നായകസ്ഥാനങ്ങൾ വുഡ്ഫുൾ വഹിച്ചിട്ടുണ്ട്. 1932-33 കാലഘട്ടത്തിലെ ബോഡിലൈൻ സീരിസിലെ വുഡ്ഫുളിന്റെ പക്വമായ പെരുമാറ്റം ശ്രദ്ധേയമാണ്. ഒരു അധ്യാപകനായി പരീശീലനം കിട്ടിയ വുഡ്ഫുൾ പ്രശസ്തനായത് കളിക്കാരൻ എന്ന നിലയിലാണ്. ക്ഷമയും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് നിപുണതയും അദ്ദെഹത്തെ മികച്ച ഒരു മുൻ നിര ബാറ്റ്സമാനാക്കി. പ്രകടാത്മകനായ ഒരു കളിക്കാരനായിരുന്നില്ല വുഡ്ഫുൾ എന്നിരുന്നാലും പ്രതിസന്ധി ഘട്ടങ്ങളിലെ ക്ഷമാപൂർവ്വവും ഉത്തരവാദിത്തപരവും, ഏകീകൃത ശൈലിയിലുള്ള ബാറ്റിംഗുമായിരുന്നു അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയത്. വിക്ടോറിയ ടീമിലെ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പങ്കാളിയായ ബിൽ പോൺസ്ഫോർഡായിരുന്ന് ഓസ്ട്രേലിയൻ ടീമിലും അദ്ദേഹത്തിന് ഓപ്പണിംഗ് ജോഡിയായത്, ഇരുവരുടേയും ഓപ്പണിംഗ് പ്രകടനം ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനമായി ഇപ്പോഴും നിലനിൽക്കുന്നു. എടുത്ത പറയത്തക്ക ബാറ്റിംഗ് നിപുണനല്ല വുഡ്ഫുളെങ്കിലും സഹകളിക്കാരുടെ ഇടയിൽ മികച്ച ഒരു അംഗീകാരം നേടുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു. മികച്ച സ്വഭാവ ഗുണവും, കായിക ബോധവുമുണ്ടായിരുന്ന വുഡ്ഫുളിന് വിശ്വസ്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാൻ കഴിഞ്ഞു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിൽ_വുഡ്ഫുൾ&oldid=2172106" എന്ന താളിൽനിന്നു ശേഖരിച്ചത്