ശിൽപ്പ ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിൽപ്പ ഷെട്ടി
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1993 — ഇതുവരെ
ജീവിതപങ്കാളി(കൾ)Raj Kundra
വെബ്സൈറ്റ്http://www.shilpashettylive.com

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മുൻ മോഡലുമാണ് ശിൽപ്പ ഷെട്ടി(തുളു: ಶಿಲ್ಪ ಶೆಟ್ಟಿ; ജനനം: 8 ജൂൺ 1975). 1993 ൽ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ച ശിൽപ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ചില വർഷങ്ങളിൽ ശിൽപ്പ ചില വിവാദങ്ങളിൽപ്പെട്ട് മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നിരുന്നു. 2007 ൽ ലണ്ടനിൽ വച്ച് നടന്ന സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ 63% ശതമാനം വോട്ട് നേടി വിജയിച്ചു.[1]

[2]

ജീവിതരേഖ[തിരുത്തുക]

ശിൽപ്പ ജനിച്ചത് കർണ്ണാടകയിലെ മാംഗളൂർ [3] എന്ന സ്ഥലത്ത് ബണ്ട് സമുദായത്തിൽപ്പെട്ട ഒരു പരമ്പരാഗത കുടുംബത്തിലാണ് [4] ഒരു ഫാർമസൂട്ടീക്കൽ വ്യവസായിയായ സുരേന്ദ്രയുടെഉം സുനന്ദ ഷെട്ടിയുടെയും മൂത്ത മകളായിട്ടാണ് ശിൽപ്പ ജനിച്ചത്.[4] തന്റെ മാതൃഭാഷ തുളു ആണെങ്കിലും മറ്റ് ധാരാളം ഭാഷകളും ശിൽപ്പ സംസാരിക്കും.[5] .[6]

ആദ്യ കാല വിദ്യാഭ്യാസം മുംബൈയിലെ ചെമ്പൂർ എന്ന സ്ഥലത്തായിരുനു. പിന്നീട് മാടുംഗയിൽ കോളേജ് വിദ്യാഭ്യാസം തീർന്നു. സ്കൂൾ കാലത്ത് തന്നെ ഭരതനാട്യം അഭ്യസിച്ചിരുന്നു. കൂടാതെ കായിക മത്സരങ്ങളിലും താല്പര്യമുള്ള വ്യക്തിയായിരുന്നു ശിൽപ്പ. കൂടാതെ കരാട്ടെയിൽ ബ്ലാക് ബെൽറ്റ് പദവിയും ലഭിച്ചിട്ടുണ്ട്.[7]

ഇപ്പോൾ ശിൽപ്പ തന്റെ സഹോദരിയും ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായ ശമിത ഷെട്ടിയുടെ ഒപ്പം മുംബൈയിൽ താമസിക്കുന്നു.

അഭിനയ ജീവിതം[തിരുത്തുക]

1991 ൽ തന്റെ മോഡലിംഗ് ജീവിതം ശിൽപ്പ ആരംഭിച്ചു. തന്റെ 16 വയസ്സിൽ ലിംകക്ക് വേണ്ടി ആദ്യമായി മോഡലായി.[8] 1993 ൽ ആദ്യ ചിത്രമായ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഷാരൂഖ് ഖാൻ, കാജോൾ എന്നിവരുടെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഒരു വിജയമായിരുന്നു.ഇതിലെ അഭിനയം മികച്ച സഹ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ശിൽപ്പക്ക് നേടി കൊടുത്തു.[9] ഒരു നായിക പദവിയിൽ അഭിനയിച്ചത് 1994 ൽ ആഗ് എന്ന ചിത്രത്തിൽ ആയിരുന്നു. പക്ഷേ ആ വർഷം തന്നെ അക്ഷയ് കുമാർ നായകനായി അഭിനയിച്ച മേൻ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.[10] പക്ഷേ, ഇതിനു ശേഷം പലചിത്രങ്ങളും പരാജയമായി. ഇതിന്റെ 1997 ൽ തെലുങ്കിൽ ചില ചിത്രങ്ങൾ ശ്രദ്ധേയമായി. 2000ൽ ഹിന്ദിയിൽ അഭിനയിച്ച ധട്കൻ എന്ന ചിത്രം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു.[11] [12]

പിന്നീട് 2004 ലും ശിൽപ്പയുടെ ചിത്രങ്ങൾ ഹിന്ദിയിൽ ശ്രദ്ധേയമായി. ഫിർ മിലേംഗെ എന്ന ചിത്രത്തിൽ ഒരു എയ്‌ഡ്‌സ് രോഗിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായി.[13] 2005ൽ ദസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ ആക്ഷൻ വേഷം വിജയമായിരുന്നു.[14] S

തന്റെ അഭിനയ ജീവിതത്തിലെ മികച്ച വർഷമായിരുന്നത് 2007 ആയിരുന്നു. ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രം ശ്രദ്ധയാകർഷിച്ചു. .[15]

സെലിബ്രിറ്റി ബിഗ് ബ്രദർ 2007[തിരുത്തുക]

2007 ലെ യു.കെ സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ടെലിവിഷൻ റീയാലിറ്റി പരിപാടീയിൽ ശിൽപ്പ ഷെട്ടി വിജയിയായി. .[16] ഈ വിദേശ ചാനൽ പരിപാടിയിൽ വിജയിയകുന്ന ആദ്യത്തെ ഇന്ത്യൻ ആയിരുന്നു ശിൽപ്പ.[17]

ബിഗ് ബോസ്സ്[തിരുത്തുക]

ഓഗസ്റ്റ് 17, 2008 ൽ ശിൽപ്പ ഇന്ത്യൻ ചാനലിലെ റിയാലിറ്റി പരിപാടിയായ ബിഗ് ബോസ് എന്ന റീയാലിറ്റി പരിപാടിയുടെ രണ്ടാം ഭാഗത്തിൽ അവതാരകയായി.

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ അഭിനയ ജീവിതത്തിനിടക്ക് ധാരാളം നടന്മാരുമായുള്ള പ്രണയ കഥ മാധ്യമങ്ങളിൽ ശ്രദ്ധ നേടി.[18] ആദ്യ കാലത്ത് നടൻ അക്ഷയ് കുമാറുമായി പ്രണയത്തിലായി. പക്ഷേ, ഇവർ 2000 ൽ പിരിഞ്ഞു.[19]

വിവാദങ്ങൾ[തിരുത്തുക]

മാഫിയ ബന്ധം[തിരുത്തുക]

മേയ് 2003 ൽ ശിൽപ്പ ഷെട്ടിയുടെ മാതാപിതാക്കളും മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം വരുകയും മുംബൈ പോലീസ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കുകയും ചെയ്തിരുന്നു.[20] ശിൽപ്പയുടെ പിതാവിന്റെ വ്യവസായിക എതിരാളിയാണ് ഈ പരാതി കൊടുത്തത്.[21] ഇവർ പിന്നീട് ഈ കാര്യം മാധ്യമങ്ങളിൽ തിരസ്കരിച്ചിരുന്നു.[22][23] പക്ഷേ, പോലീസിന്റെ അന്വേഷണത്തിൽ ചില തെളിവുകൾ ഇവർക്കെതിരെ ലഭിച്ചിരുന്നു.[24] ജൂൺ 20 ന് സുരേന്ദ്ര ഷെട്ടി അറസ്റ്റ് ചെയ്യപ്പെട്ടു.[25] ഈ സമയത്ത് വിദേശത്ത് ആയിരുന്ന ശിൽപ്പയെ തിരിച്ചു വന്ന ശേഷം പോലിസ് ചോദ്യം ചെയ്യുകയും ചെയ്തു.[26] ഈ കേസ് ഇപ്പോഴും അവസാന വിധി പറഞ്ഞിട്ടില്ല.

ഇതു കൂടാതെ പല വിവാദങ്ങളിലും പെട്ടിരുന്നു. ഇതിൽ പ്രധാനം ബിഗ് ബ്രദർ റിയാലിറ്റി പരമ്പരയിലെ റേസിസം വിവാദത്തിലും, പിന്നീട് തമിഴ് നാട് സർക്കാറിന്റെ ഒരു പത്രത്തിൽ വന്ന ചിത്രത്തിന്റെ പേരിൽ ഒരു കോടതി ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കൂടാതെ ഒരു പൊതു പരിപാടീയിൽ റീച്ചാർഡ് ഗിയർ എന്ന സെലിബ്രിറ്റി ശിൽപ്പയെ ചുംബിച്ചത് വിവാദമായിരുന്നു.

മുൻഗാമി Celebrity Big Brother UK Winner
Series 5 (2007)
പിൻഗാമി
TBA

അവലംബം[തിരുത്തുക]

  1. "Shilpa Shetty wins Celebrity Big Brother 2007". channel4.com. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |url= (help); Unknown parameter |ALTHAF THE KING 2009 url= ignored (help)
  2. Sen, Raja. "The most powerful actresses of 2007". Rediff.com. ശേഖരിച്ചത് 2007 December 29. {{cite web}}: Check date values in: |accessdate= (help)
  3. "Why Does Everyone Hate Me?". inhome.rediff.com. മൂലതാളിൽ നിന്നും 2007-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 26. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 "Times exclusive: interview with Shilpa Shetty's mother". timesonline.co.uk. ശേഖരിച്ചത് 2007 February 27. {{cite web}}: Check date values in: |accessdate= (help)
  5. "Shilpa Shetty Biography - by: Dechen". shilpa-shetty.com. മൂലതാളിൽ നിന്നും 2007-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 20 2007. {{cite web}}: Check date values in: |accessdate= (help)
  6. "Silly pooh Shilpa Shetty". timesofindia.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  7. "C4 Profile". channel4.com. ശേഖരിച്ചത് 2007 January 19. {{cite web}}: Check date values in: |accessdate= (help)
  8. "Shilpa denies any underworld connection". timesofindia.indiatimes.com. ശേഖരിച്ചത് 3 January2007. {{cite web}}: Check date values in: |accessdate= (help)
  9. "Filmfare nomination for Shetty". filmfareawards.indiatimes.com. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 23. {{cite web}}: Check date values in: |accessdate= (help)
  10. "Box office analysis". boxofficeindia.com. മൂലതാളിൽ നിന്നും 2006-04-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 23. {{cite web}}: Check date values in: |accessdate= (help)
  11. "Box office analysis". boxofficeindia.com. ശേഖരിച്ചത് 23 January2007. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  12. "Filmfare nomination for Shetty". filmfareawards.indiatimes.com. മൂലതാളിൽ നിന്നും 2012-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 23. {{cite web}}: Check date values in: |accessdate= (help)
  13. Chadha, Monica (2007 January 17). "Profile: Shilpa Shetty". news.bbc.co.uk. ശേഖരിച്ചത് 2007 March 2. {{cite news}}: Check date values in: |accessdate= and |date= (help)
  14. "Box office analysis". boxofficeindia.com. മൂലതാളിൽ നിന്നും 2006-02-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 23. {{cite web}}: Check date values in: |accessdate= (help)
  15. "Shilpa's World Premiere in London". Ibnlive.com. ശേഖരിച്ചത് 2007 July 1. {{cite web}}: Check date values in: |accessdate= (help)
  16. "Bollywood star in Celebrity Big Brother". metro.co.uk. മൂലതാളിൽ നിന്നും 2008-01-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  17. "Lots of money for BB7". gg2.net. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  18. "Bollywood icon woos UK audience". news.bbc.co.uk. ശേഖരിച്ചത് 2007 January 6. {{cite web}}: Check date values in: |accessdate= (help)
  19. "Shilpa:My love for married dad". sundaymirror.co.uk. ശേഖരിച്ചത് 2007 March 2. {{cite web}}: Check date values in: |accessdate= (help)
  20. "Arrest warrants against parents of Shilpa Shetty". hindu.com. മൂലതാളിൽ നിന്നും 2008-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 2. {{cite web}}: Check date values in: |accessdate= (help)
  21. "Shilpa Shetty's father seeks bail". news.bbc.co.uk. ശേഖരിച്ചത് 2007 January 2. {{cite web}}: Check date values in: |accessdate= (help)
  22. "Praful Sarees: Shilpa's motherd moves court for bail". economictimes.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  23. "Praful Sarees: Shilpa's parents deny underworld links". economictimes.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  24. "Shilpa's father likely to be arrested". timesofindia.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  25. "Surendra gives up before Surat police". timesofindia.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)
  26. "Shilpa tells police: I know nothing". timesofindia.indiatimes.com. ശേഖരിച്ചത് 2007 January 3. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിൽപ്പ_ഷെട്ടി&oldid=3970527" എന്ന താളിൽനിന്ന് ശേഖരിച്ചത്