Jump to content

എൻ. ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. ശ്രീനിവാസൻ
എക്സൈസ് വകുപ്പ് മന്ത്രി,കേരള നിയമസഭ മുതൽ
ഓഫീസിൽ
1982 മെയ് 24 – 1986 മെയ് 30
മുൻഗാമികടവൂർ ശിവദാസൻ
പിൻഗാമിഎം.ആർ. രഘുചന്ദ്രബാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-02-12)12 ഫെബ്രുവരി 1912
വക്കം കേരളം,  ഇന്ത്യ
മരണം19 ഒക്ടോബർ 1988(1988-10-19) (പ്രായം 76)
രാഷ്ട്രീയ കക്ഷിഎസ്.ആർ.പി.
പങ്കാളിശ്രീമതി സരസ്വതി
കുട്ടികൾ2
മാതാപിതാക്കൾ
ജോലിജില്ലാ ജഡ്ജി,

സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാക്കളിലൊരാളായിരുന്നു എൻ ശ്രീനിവാസൻ. കെ. കരുണാകരൻ നയിച്ച ഏഴാം കേരളനിയമസഭയിൽ 24.05.1982 മുതൽ 30.05.1986 വരെ ഇദ്ദേഹം എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.[1].

വ്യക്തിവിവരം

[തിരുത്തുക]

1912 ഫെബ്രുവരി 12-ന് വി.നാരായണന്റെ മകനായി വക്കത്ത് ജനിച്ചു. ജില്ലാ ജഡ്ജി ആയിരുന്ന ശ്രീനിവാസൻ വിരമിച്ചതിന് ശേഷം ആറ് വർഷത്തിലേറെ എസ്.എൻ.ഡി.പി. യോഗം അധ്യക്ഷനായിരുന്നു. ഏഴുവർഷത്തിലധികം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ.പി.) ചെയർമാനായും പ്രവർത്തിച്ചു. 1982-ൽ എൻ ശ്രീനിവാസൻ കോട്ടയം നിയോജകമണ്ഡലത്തിൽ നിന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന ഏഴാം കേരളനിയമസഭയിൽ നാലുവർഷത്തോളം എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു. 19.10.1988-ൽ ഇദ്ദേഹം അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ [2]

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 കോട്ടയം നിയമസഭാമണ്ഡലം എൻ. ശ്രീനിവാസൻ എസ്.ആർ.പി., യു.ഡി.എഫ്. കെ.എം എബ്രഹാം സി.പി.എം), എൽ.ഡി.എഫ്


അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 217
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-25. Retrieved 2022-04-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2022-04-19.
  4. http://www.niyamasabha.org
"https://ml.wikipedia.org/w/index.php?title=എൻ._ശ്രീനിവാസൻ&oldid=4072019" എന്ന താളിൽനിന്ന് ശേഖരിച്ചത്