ബൈച്ചുങ് ബൂട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈച്ചുങ് ബൂട്ടിയ
Bhaichung Bhutia.jpg
Personal information
Full name ബൈച്ചുങ് ബൂട്ടിയ[1]
Height 1.73 മീ (5 അടി 8 ഇഞ്ച്)[2]
Position(s) സ്ട്രൈക്കർ
Club information
Current team
യുണൈറ്റഡ് സിക്കിം
Number 15
Senior career*
Years Team Apps (Gls)
1993–1995 East Bengal Club 9 (4)
1995–1997 JCT Mills 12 (5)
1997–1999 ഈസ്റ്റ് ബംഗാൾ‍ ക്ലബ് 31 (15)
1999–2002 Bury 37 (3)
2002–2003 Mohun Bagan 11 (6)
2003–2006 East Bengal Club 54 (33)
2006Perak FA (loan) 8 (4)
2006–2009 Mohun Bagan 44 (24)
2009–2011 East Bengal Club 3 (0)
2011-present യുണൈറ്റഡ് സിക്കിം 0 (0)
National team
1995–2011 ഇന്ത്യ 109 (43)
*Club domestic league appearances and goals, correct as of 14 October 2009
‡ National team caps and goals, correct as of 24 August 2009

ബൈച്ചുങ് ബൂട്ടിയ (ഹിന്ദി: बाईचुंग भुटिया; നേപ്പാളി:बाईचुंग भुटिया) (ജനനം 15 ഡിസംബർ 1976) ഒരു മുൻ ഇന്ത്യൻ ഫുട്ബോളർ ആണ്. ഇന്ത്യൻ കായികരംഗത്തു് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ആഗസ്തിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായി തുടരുന്നു. സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽത്തന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി [3].ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്.മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്ക്കാരം ലഭിച്ച ഐ.എം. വിജയൻ ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്.[4] 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.

ബൂട്ടിയയും ഐ.എം.വിജയനും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ

അവലബം[തിരുത്തുക]

  1. Hugman, Barry J. (2005). The PFA Premier & Football League Players' Records 1946-2005. Queen Anne Press. പുറം. 59. ISBN 1852916656.
  2. 2.0 2.1 "IndianFootball.com Profile". IndianFootball.com. ശേഖരിച്ചത് 2009-06-24.
  3. http://www.deshabhimani.com/newscontent.php?id=52700
  4. "". Rediff. 2009-08-23. ശേഖരിച്ചത് 2009-08-24.
"https://ml.wikipedia.org/w/index.php?title=ബൈച്ചുങ്_ബൂട്ടിയ&oldid=2787004" എന്ന താളിൽനിന്ന് ശേഖരിച്ചത്