ബ്രയാൻ ലാറ
![]() | ||||
ലാറ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്നു, മെയ് 2002 | ||||
വ്യക്തിഗതവിവരങ്ങൾ | ||||
---|---|---|---|---|
മുഴുവൻ പേര് | ബ്രയൻ ചാൾസ് ലാറ | |||
ജനനം | സാന്റ ക്രൂസ്, ട്രിനിഡാഡ് | 2 മേയ് 1969|||
വിളിപ്പേര് | പോർട്ട് ഓഫ് സ്പെയിനിന്റെ രാജകുമാരൻ, ട്രിനിഡാഡിന്റെ രാജകുമാരൻ, രാജകുമാരൻ | |||
ഉയരം | 5 അടി (1.52400000 മീ) | |||
ബാറ്റിംഗ് രീതി | ഇടം കയ്യൻ | |||
ബൗളിംഗ് രീതി | വലം കയ്യൻ ലെഗ് ബ്രേക്ക് | |||
റോൾ | മദ്ധ്യനിര ബാറ്റ്സ്മാൻ | |||
അന്താരാഷ്ട്ര തലത്തിൽ | ||||
ദേശീയ ടീം | വെസ്റ്റ് ഇൻഡീസ് | |||
ആദ്യ ടെസ്റ്റ് (196-ആമൻ) | 6 ഡിസംബർ 1990 v പാകിസ്താൻ | |||
അവസാന ടെസ്റ്റ് | 27 നവംബർ 2006 v പാകിസ്താൻ | |||
ആദ്യ ഏകദിനം (59-ആമൻ) | 9 നവംബർ 1990 v പാകിസ്താൻ | |||
അവസാന ഏകദിനം | 21 ഏപ്രിൽ 2007 v ഇംഗ്ലണ്ട് | |||
ഏകദിന ഷർട്ട് നം: | 9 | |||
പ്രാദേശികതലത്തിൽ | ||||
വർഷങ്ങൾ | ||||
1987–2008 | ട്രിനിഡാഡ് ആന്റ് ടൊബാഗോ | |||
1994–1998 | വാർവിക്ക്‌ഷെയർ | |||
1992–1993 | ട്രാൻസ്വാൽ | |||
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
മത്സരങ്ങൾ | ടെസ്റ്റ് | One Day International | FC | എൽ.എ. |
കളികൾ | 131 | 299 | 261 | 429 |
നേടിയ റൺസ് | 11,953 | 10,405 | 22,156 | 14,602 |
ബാറ്റിംഗ് ശരാശരി | 52.88 | 40.48 | 51.88 | 39.67 |
100-കൾ/50-കൾ | 34/48 | 19/63 | 65/88 | 27/86 |
ഉയർന്ന സ്കോർ | 400* | 169 | 501* | 169 |
എറിഞ്ഞ പന്തുകൾ | 60 | 49 | 514 | 130 |
വിക്കറ്റുകൾ | – | 4 | 4 | 5 |
ബൗളിംഗ് ശരാശരി | – | 15.25 | 104.00 | 29.80 |
ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 0 | 0 |
മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 0 | n/a |
മികച്ച ബൗളിംഗ് | – | 2/5 | 1/1 | 2/5 |
ക്യാച്ചുകൾ /സ്റ്റംപിംഗ് | 164/– | 120/– | 320/– | 177/– |
ഉറവിടം: cricinfo.com, 4 ഫെബ്രുവരി 2008 |
വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ബ്രയൻ ലാറ(മേയ് 2 1969) .നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിച്ച ഇദ്ദേഹത്തിന്റെ പേരിലാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും,400* . അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501* ആണ്.
2008 ഒക്ടോബർ 17-ന് സച്ചിൻ ടെണ്ടുൽക്കർ തിരുത്തുന്നതു വരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന ബഹുമതിക്കുടമയും ലാറ ആയിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാനായി പലരും ഈ ഇടങ്കയ്യൻ ബാറ്റ്‌സ്മാനെ വിലയിരുത്തിയിട്ടുണ്ട്.