ദി ടൈംസ്
തരം | വർത്തമാന ദിനപത്രം |
---|---|
ഉടമസ്ഥ(ർ) | News Corporation |
എഡീറ്റർ | James Harding |
സ്ഥാപിതം | 1788 |
ഭാഷ | ഇംഗ്ലീഷ് |
ആസ്ഥാനം | ലണ്ടൻ |
Circulation | 502,436 March 2010[1] |
ISSN | 0140-0460 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.thetimes.co.uk |
ബ്രിട്ടനിലെ ഏറെ പഴക്കം ചെന്നതും ജനപ്രീതിയാർജിച്ചിട്ടുള്ളതുമായ ദിനപത്രമാണ് ദി ടൈംസ്. ദ് ഗാർഡിയൻ, ദ് ഡെയ്ലി ടെലഗ്രാഫ് എന്നീ പത്രങ്ങളോടൊപ്പം ഇതിനെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കുന്നു. 1785 ജനു. 1-ന് ജോൺ വാൾട്ടർ സ്ഥാപിച്ച ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ ആണ്, 1788 ജനു. 1-നുശേഷം ദ് ടൈംസ് (The Times) എന്ന ഇപ്പോഴത്തെ പേരിൽ അറിയപ്പെടുന്നത്. 1848-നുശേഷം ഈ പ്രസിദ്ധീകരണത്തിന് ബ്രിട്ടന്റെ ദേശീയ പത്രമെന്ന അംഗീകാരം ലഭിച്ചു. തോമസ് ബാൺസിന്റെ പത്രാധിപത്യത്തിൽ (1817-41) ദ് ടൈംസ് സ്വതന്ത്ര വീക്ഷണമുള്ള ഒരു പത്രമായിത്തീർന്നു. 1800-കളുടെ മധ്യത്തോടെ ഇത് കൂടുതൽ ജനപ്രീതി നേടുകയും സർക്കുലേഷൻ 1815-ൽ 5000 ആയിരുന്നത് 1850-ൽ 40,000 ആയി വർധിക്കുകയും ചെയ്തു.
1822-ൽ സൺഡേ ടൈംസ് എന്ന ആഴ്ചപ്പതിപ്പും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു തുടങ്ങി. 1841-നുശേഷം 46 വർഷം പത്രാധിപസ്ഥാനം വഹിച്ച ജോൺ ടി. ഡിലാനേ ആണ് ഈ പത്രത്തിന്റെ ആധുനികവൽക്കരണത്തിൽ ഗണ്യമായ പങ്കുവഹിച്ചത്. ആൽഫ്രഡ് ഹാംസ്വർത്ത് എന്ന പത്രപ്രമുഖൻ ഈ പത്രം വിലയ്ക്കു വാങ്ങിയതോടെ ഇതിന് സാമ്പത്തിക സുരക്ഷിതത്വം കൈവന്നു. എങ്കിലും 1906-22 കാലയളവിലും പില്ക്കാലത്തും ഇതിന്റെ യശസ്സിന് വളരെയേറെ മങ്ങലേറ്റിരുന്നു. അൻപതുകളുടെ ആരംഭം മുതൽ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബി.ബി.സി.) ഡയറക്ടർ ജനറലായിരുന്ന സർ വില്യം ഹേലി ഇതിന്റെ പത്രാധിപരായി ചേർന്നു (1952-67). അതോടെ ഇത് മെച്ചപ്പെട്ട ഒരു പത്രമാണെന്ന അംഗീകാരം വീണ്ടും നേടിയെടുത്തു. 1966-ൽ പരസ്യങ്ങൾക്കുപകരം പ്രധാന ന്യൂസ് ഇനങ്ങൾ പത്രത്തിന്റെ ആദ്യപേജിൽത്തന്നെ അച്ചടിക്കാൻ തുടങ്ങി. ഇക്കാലത്ത് ആധുനിക ടൈപ്പ് സെറ്റിംഗും പ്രിന്റിംഗ് യന്ത്രങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. 1978-79-ൽ തൊഴിലാളികളുടെ പണിമുടക്കുകാരണം പത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽക്കൂടിയും അതിന്റെ യശസ്സിന് കോട്ടംതട്ടിയിരുന്നില്ല. ദിനപത്രത്തോടൊപ്പം അതിന്റെ സഹപ്രസിദ്ധീകരണമായ സൺഡേ ടൈംസും ഈ പ്രതിസന്ധിയെ അതിജീവിച്ചു.
1981-ൽ ഈ രണ്ടു പത്രങ്ങളും റൂപ്പർട്ട് മർഡോക്ക് എന്ന ആസ്റ്റ്രേലിയൻ മാധ്യമ കുത്തക വിലയ്ക്കുവാങ്ങി. പിന്നീട് പത്രത്തിന്റെ പ്രചാരം ഏതാണ്ട് 5 ലക്ഷം കോപ്പികളായി വർധിച്ചു (2002). ലിറ്ററ്റി സപ്ലിമെന്റ്, എഡ്യൂക്കേഷണൽ സപ്ലിമെന്റ്, ടൈംസ് ഇൻഡക്സ് എന്നിവ ദ് ടൈംസിന്റെ സഹപ്രസിദ്ധീകരണങ്ങളാണ്.
1999 മുതൽ രണ്ടു പത്രങ്ങൾക്കും ഓൺലൈൻ എഡിഷനുണ്ട്.[2] ഏപ്രിൽ 2009-ലെ കണക്കനുസരിച്ച് ടൈംസ്ഓൺലൈന് ഒരു ദിവസം ഏകദേശം 750,000 വായനക്കാരുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ Tryhorn, Chris (9 May 2008). "April ABCs: Financial Times Dips for Second Month". The Guardian. UK. Retrieved 24 May 2008.
- ↑ "Timesonline.co.uk Site Info". Alexa. Archived from the original on 2010-05-14. Retrieved 22 July 2010.
- ↑ Hindle, Debbie (6 April 2009). "Times Online travel editor insight". BGB. Archived from the original on 2013-03-03. Retrieved 22 July 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് (Mobile)
- The Sunday Times site Archived 2010-06-05 at the Wayback Machine.
- Times World Atlases official website including a History and Heritage section Archived 2009-04-23 at the Wayback Machine. detailing landmark Times atlases
- Archive from 1785 to 1985 Archived 2008-10-06 at the Wayback Machine. – full text and original layout, searchable (not free of charge, registration required)
- Neil, Andrew; Griffiths, Ian; Fitzpatrick, Barry (15 January 2006). "Three views of the industrial dispute twenty years on". The Observer. UK.
- The Times editor Robert Thomson lecture online: From the editorial desk of The Times, RMIT School of Applied Communication Public Lecture series Archived 2007-08-30 at the Wayback Machine.
- Anthony Trollope's satire on the mid-nineteenth century Times Archived 2008-08-17 at the Wayback Machine.
- Journalism Now: The Times Winchester University Journalism History project on the Times in the nineteenth century Archived 2013-12-02 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൈംസ്, ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |