വെസ്റ്റേൺ സ്റ്റാർ
ദൃശ്യരൂപം
കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രം കൊച്ചിയിൽ നിന്ന് ആരംഭിച്ച വെസ്റ്റേൺ സ്റ്റാർ ആയിരുന്നു [1] [2] [3] 1860 ആയിരുന്നു പത്രം പുറത്തിറക്കിയത്. ഈ വർത്തമാനപത്രം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1864ൽ കൊച്ചിയിൽനിന്ന് ഈ പത്രത്തിന്റെ മലയാളം എഡിഷൻ പശ്ചിമതാരക എന്ന പേരിൽ പ്രസിദ്ധീകരണമാരഭിച്ചു.
കുര്യൻ റൈറ്റർ, ഇട്ടുപ്പ് റൈറ്റർ, ഇട്യേര റൈറ്റർ, ദേവ്ജി ഭീംജി എന്നീ നാലുപേരായിരുന്നു ഇതിന്റെ പങ്കാളികൾ. പിൽക്കാലത്ത് “മദിരാശി മെയിൽ” എന്ന പത്രത്തിന്റെ സ്ഥാപകനായ ചാൾസ് ലാസൺ എന്ന് ഇംഗ്ലീഷുക്കാരനായിരുന്നു അതിന്റെ ആദ്യ പത്രാധിപർ.
അവലംബം
[തിരുത്തുക]- ↑ കേരളവിജ്ഞാനകോശം ,പതിപ്പ് 1988, ദേശബന്ധു പബ്ലീക്കേഷൻസ് , തിരുവനന്തപുരം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-09. Retrieved 2011-08-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2011-08-26.