ഹരിജൻ (പത്രം)
![]() |
|
തരം | വർത്തമാന പത്രം |
---|---|
സ്ഥാപിതം | 1933 |
ഭാഷ | ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി |
Ceased publication | 1948 |
ആസ്ഥാനം | അഹമ്മദാബാദ് |
1933-ൽ മഹാത്മാഗാന്ധി ആരംഭിച്ച പത്രമാണ് ഹരിജൻ.[1][2] ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിൽ ഹരിജൻ എന്നും, ഹിന്ദിയിൽ ഹരിജൻ സേവ്ക് എന്ന പേരിലും, ഗുജറാത്തിയിൽ ഹരിജൻ ബന്ധു എന്ന പേരിലുമായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹികവും സമ്പത്തികവുമായ പ്രശ്നങ്ങൾക്കാണ് ഹരിജൻ പ്രാധാന്യം നൽകിയിരുന്നത്.[3] അഹമ്മദാബാദിൽ രൂപീകരിച്ചിരുന്ന നവജീവൻ ട്രസ്റ്റിനു കീഴിലാണ് ഇത് നടത്തിയിരുന്നത്.
1948-ൽ പ്രവർത്തനം നിലച്ചു.
അവലംബം[തിരുത്തുക]
- ↑ http://www.deshabhimani.com/periodicalContent3.php?id=208
- ↑ http://www.jstor.org/pss/1959708
- ↑ Gandhi As A Journalist