ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ
ദൃശ്യരൂപം
മുംബൈ ആസ്ഥാനമാക്കി ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര പ്രചാരമുള്ള ഇംഗ്ലീഷ് വാരികയായിരുന്നു ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ. ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു പ്രസിദ്ധീകരണം . 1880 ൽ ടൈംസ് ഒഫ് ഇന്ത്യ വീക്ക്‌ലി എന്ന പേരിൽ ആരംഭിച്ചു. 1901 ൽ ടൈംസ് ഒഫ് ഇന്ത്യ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി എന്നു പേരുമാറ്റി. 1929 ലാണ് ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഒഫ് ഇന്ത്യ എന്നാക്കിയത്.സാമ്പത്തികം, സാമൂഹികം, സാഹിത്യം, കല, മതം, പ്രകൃതി, അന്താരാഷ്ട്രപ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പ്രസിദ്ധീകരണത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നു.