1919-ൽ മഹാത്മാഗാന്ധി ആരംഭിച്ച പത്രമാണ് യങ്ങ് ഇന്ത്യ.[1] ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമരവുമായി ബദ്ധപ്പെട്ടാണ് യങ്ങ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്. ജനങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും എത്തിക്കുവാനും, വിവിധ വിഷങ്ങളിലുള്ള തന്റെ നിലപാടുകളൾ അറിയിക്കുവാനുമാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതിൽ പ്രസിദ്ധീകരിച്ചുവരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ സൗജന്യമായി മറ്റു പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിക്കുവാൻ അനുവദിച്ചിരുന്നു. പൂർണ്ണമായും പരസ്യങ്ങൾ ഒഴിവാക്കിയാണ് യങ്ങ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നത്.[2][3]