ദി സ്റ്റേറ്റ്സ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി സ്റ്റേറ്റ്സ്മാൻ
Statesman cover 03-30-10.jpg
2010 മാർച്ച് 30-ലെ സ്റ്റേറ്റ്സ്മാൻ ആദ്യ പേജ്
തരം വർത്തമാന ദിനപത്രം
Format Broadsheet
ഉടമസ്ഥ(ർ) നചികേതാ പബ്ലിക്കേഷൻ ലിമിറ്റഡ്
പ്രസാധകർ ദി സ്റ്റേറ്റ്സ്മാൻ ലിമിറ്റഡ്
എഡീറ്റർ രവീന്ദ്ര കുമാർ
സ്ഥാപിതം 1811, 1875
രാഷ്ട്രീയച്ചായ്‌വ് Independent [1]
ഭാഷ ഇംഗ്ലീഷ്
ആസ്ഥാനം 4 Chowringhee Square, കൊൽക്കത്ത, 700001
Circulation 180,000 Daily
230,000 Sunday
OCLC number 1772961
ഔദ്യോഗിക വെബ്സൈറ്റ് Thestatesman.net

ഒരു ഇന്ത്യൻ വാർത്തമാന ദിനപത്രമാണ് ദി സ്റ്റേറ്റ്സ്മാൻ. ഇംഗ്ലീഷിലാണ് ഇത് അച്ചടിക്കുന്നത്. 1875--ൽ പ്രസിദ്ധീകരണം ആരംഭിച്ചു. കൊൽക്കത്ത, ന്യൂ ഡൽഹി, സിലിഗുരി, ഭുവനേശ്വേർ എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിച്ചുവരുന്നു. ദി സ്റ്റേറ്റ്സ്മാൻ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉടമസ്ഥർ. കൊൽകത്തയാണ് ആസ്ഥാനം.. ബംഗാളിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നാണ് സ്റ്റേറ്റ്സ്മാൻ.[2]

റോബർട്ട് നൈറ്റ് എന്ന ഇംഗ്ലീഷുകാരൻ 1875 ജനിവരി 15 ന് പത്രം ആരംഭിച്ചു. കൽകത്തയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ഇംഗ്ലീഷ് മാൻ", "ന്യൂ ഫ്രണ്ട് ഓഫ് ഇന്ത്യ" എന്നീ പത്രങ്ങൾ സംയോജിപ്പിച്ചാണ് ദി സ്റ്റേറ്റ്സ്മാൻ എന്ന പത്രം ആരംഭിക്കുന്നത്. ആദ്യകാലത്ത് പത്രത്തിന്റെ പേര് "ദി സ്റ്റേറ്റ്സ്മാൻ ന്യൂ ഫ്രണ്ട് ഓഫ് ഇന്ത്യ" എന്നായിരുന്നു. പിന്നീട് ചുരുക്കി ദി സ്റ്റേറ്റ്സ്മാൻ എന്ന് പുനർനാമകരണം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് മാനേജ്മെന്റായിരുന്നു പത്രം നിയന്ത്രിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യകാർക്ക് കൈമാറി. പരം ചൊപ്രയായിരുന്നു ആദ്യ ഇന്ത്യൻ എഡിറ്റർ ബംഗാളിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായിരുന്നു എങ്കിലും ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ടെലഗ്രാഫ്, എന്നീ പുതിയ പത്രങ്ങളുടെ ആവിർഭാവത്തോടെ ആ സ്ഥാനം നഷ്ട്പെട്ടു.. ദൈനിക് സ്റ്റേറ്റ്സ്മാൻ എന്ന പേരിൽ ഒരു ബംഗാളി ദിനപത്രവും 2004 മുതൽ പ്രസിദ്ധീകരിച്ചുവരുന്നു.

arjun= അവലംബം =[തിരുത്തുക]

  1. "World Newspapers and Magazines". Worldpress.org. ശേഖരിച്ചത് 30 ഡിസംബർ 2006. 
  2. About Statesman. Subir Bhaumik.

പുറമേനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദി_സ്റ്റേറ്റ്സ്മാൻ&oldid=2603844" എന്ന താളിൽനിന്നു ശേഖരിച്ചത്