ജയസൂര്യ കലുവിതരണ സഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനത് ജയസൂര്യ

ഏകദിനക്രിക്കറ്റിന്റെ ശൈലിയെ ഏറെ സ്വാധീനിച്ച ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിലെ സനത് ജയസൂര്യയും രമേഷ് കലുവിതരണയും ചേർന്ന സഖ്യം. വളരെ സാവധാനത്തിൽ നിലയുറപ്പിച്ച് മികച്ച ഒരു സ്കോറിൽ എത്തിയതിനുശേഷം ആഞ്ഞടിക്കുക എന്നതായിരുന്നു ഏകദിനക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് ശൈലി. 1996-ലെ ലോകകപ്പിൽ ഈ സഖ്യം അന്നുവരെയുണ്ടായിരുന്ന ഏകദിന ഓപ്പണിങ് ശൈലിയെ തിരുത്തിക്കുറിച്ചു. ആദ്യ ഓവറുകളിൽത്തന്നെ ആഞ്ഞടിച്ച് പരമാവധി റണ്ണുകൾ നേടി ഒരു വമ്പൻ സ്കോറിലേക്കെത്തുക എന്ന ശൈലിയായിരുന്നു ഇവർ പുറത്തെടുത്തത്.

അന്നുവരെ ക്രിക്കറ്റിൽ വലിയ ശക്തിയല്ലാതിരുന്ന ശ്രീലങ്കൻ ടീം, ഈ ശൈലി സ്വീകരിച്ച് 1996-ലെ ലോകകപ്പ് സ്വന്തമാക്കി. ഇതിനെത്തുടർന്ന് മിക്ക രാജ്യാന്തര ക്രിക്കറ്റ് ടീമുകളും ഇത്തരം ആഞ്ഞടിക്കുന്ന ബാറ്റ്സ്മാൻമാരെ ഓപ്പണർമാരായി നിയോഗിച്ചു. അമ്പതോവറിലുള്ള ഒരിന്നിങ്സിൽ 250 മുകളിലുള്ള മൊത്തം സ്കോർ സാധാരണമായി മാറി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയസൂര്യ_കലുവിതരണ_സഖ്യം&oldid=2156683" എന്ന താളിൽനിന്ന് ശേഖരിച്ചത്