രഞ്ജിത്ത് ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranjith Sankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രഞ്ജിത്ത് ശങ്കർ
ജനനംരഞ്ജിത്ത് ശങ്കർ
തൃശൂർ, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്,
സജീവം2009 - മുതൽ

ഒരു മലയാള ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കർ. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചർ.

ജീവചരിത്രം[തിരുത്തുക]

കേരളത്തിൽ, തൃശൂർ ജില്ലയിലാണ് രഞ്ജിത്ത് ശങ്കർ ജനിച്ചത്. എം. എ. കോളേജ് ഓഫ് എഞ്ജിനീയറിംഗിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകൾ, അമേരിക്കൻ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയിൽ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ആ ചിത്രമായിരുന്നു അർജ്ജുനൻ സാക്ഷി.[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

റിലീസ് പേര് അഭിനയിച്ചവർ അവലംബം
2009 പാസഞ്ചർ ദിലീപ്, ശ്രീനിവാസൻ, മംത മോഹൻദാസ് [2]
2011 അർജുനൻ സാക്ഷി പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, മുകേഷ് [3]
2012 മോളി ആന്റി റോക്ക്സ് പൃഥ്വിരാജ്, രേവതി, ലാലു അലക്സ് [4]
2013 പുണ്യാളൻ അഗർബത്തീസ് ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ് [5]
2014 വർഷം മമ്മൂട്ടി, ആശ ശരത് [6]
2015 സു.. സു... സുധി വാത്മീകം ജയസൂര്യ, ശിവദ നായർ, അജു വർഗ്ഗീസ് [7]
2016 പ്രേതം ജയസൂര്യ, അജു വർഗ്ഗീസ്, ദേവൻ [8]
2017 രാമന്റെ ഏദൻ തോട്ടം കുഞ്ചാക്കോ ബോബൻ, അനു സിതാര [9]
2017 പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ജയസൂര്യ, ധർമജൻ ബോൽഗാട്ടി [10]
2018 ഞാൻ മേരിക്കുട്ടി ജയസൂര്യ

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച തിരക്കഥാകൃത്തിനുള്ള 2003 ലെ ടെലിവിഷൻ പുരസ്കാരം (അമേരിക്കൻ ഡ്രീംസ്)

ദുബായ് അമ്മ (AMMA) പുരസ്കാരം[തിരുത്തുക]

  • മികച്ച സാമൂഹികപ്രതിബദ്ധതയുള്ള ചലച്ചിത്രസംവിധായകൻ (പാസഞ്ചർ)
  • മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം[തിരുത്തുക]

  • മികച്ച തിരക്കഥ (പാസഞ്ചർ)

കേരള ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരം[തിരുത്തുക]

  • മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം (പാസഞ്ചർ)

വേൾഡ് മലയാളി കൗൺസിൽ കൈരളി പുരസ്കാരം[തിരുത്തുക]

  • മികച്ച തിരക്കഥ (പാസഞ്ചർ)

സൂര്യ ടി.വി പുരസ്കാരം[തിരുത്തുക]

  • മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)

മറ്റു പുരസ്കാരങ്ങൾ[തിരുത്തുക]

  • 2009: മികച്ച തിരക്കഥക്കുള്ള ആദ്യ ലോഹിതദാസ് പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Prithviraj goes for an image change?". Sify. 2011 February 7.
  2. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ
  3. Sekhar H Hooli (2011-01-28). "Prithvi's Arjunan Sakshi releasing in 70 theatres". Oneindia.in. ശേഖരിച്ചത് 2011-01-28.
  4. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ
  5. "MOMdb page'". MOMdb.com
  6. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ
  7. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ
  8. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ
  9. "Dileep to play the lead in Renjith Shankar's Ramante Eden Thottam". 26 November 2016.
  10. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത് ശങ്കർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഞ്ജിത്ത്_ശങ്കർ&oldid=2778504" എന്ന താളിൽനിന്ന് ശേഖരിച്ചത്