ശ്രേയ ജയദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രേയ ജയദീപ്
പശ്ചാത്തല വിവരങ്ങൾ
ജനനം (2005-11-05) 5 നവംബർ 2005  (18 വയസ്സ്)
കോഴിക്കോട്,കേരള
വർഷങ്ങളായി സജീവം2013-present

കേരളത്തിൽനിന്നുള്ള ഒരു സിനിമാ പിന്നണി ഗായികയാണ് ശ്രേയ ജയദീപ് (ജനനം: 5 നവംബർ 2005). മലയാളത്തിലെ സംഗീത ആൽബങ്ങൾക്കും ഏതാനും സിനിമകൾക്കുമായി ഗാനങ്ങൾ ആലപിച്ചിരുന്നു. സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലും ശ്രേയ പ്രത്യക്ഷപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

2005 ൽ കോഴിക്കോട് ജയദീപിൻറേയും പ്രസീതയുടേയും മകളായി ജനിച്ചു. സൗരവ് എന്ന പേരിൽ ഒരു ഇളയ സഹോദരനുണ്ട്. കേവലം പത്തുവയസ്സായപ്പോഴേക്കും 50 ലധികം ഭക്തിഗാനങ്ങളും, ചലച്ചിത്ര ഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡുചെയ്യപ്പെട്ടിരുന്നു. ശ്രേയയുടെ ആദ്യ ഗാനം ഹിതം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലായിരുന്നു. പിന്നീട് ശ്രേയം എന്ന പേരിൽ പുറത്തിറങ്ങിയ മുഴുനീള ആൽബം റെക്കോർഡുചെയ്യപ്പെട്ടു. രണ്ടു വയസ്സുള്ളപ്പോൾ ടെലിവിഷനും റേഡിയോയും ശ്രവിക്കുമ്പോൾ ശ്രേയ പാടാൻ തുടങ്ങിയിരുന്നുവെന്ന് മാതാവ് ഓർമ്മിക്കുന്നു. നാലാമത്തെ വയസ്സിൽ ശ്രേയ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങി.[1] മൂന്നാമത്തെ വയസ്സിൽ സംഗീത പാഠങ്ങൾ പഠിക്കുവാനാരംഭിച്ച ശ്രേയ താമരക്കാട് കൃഷ്ണൻ നമ്പൂതിരിയിൽനിന്നു ശാസ്ത്രീയ സംഗീതവും പിന്നണി ഗായകൻ സതീഷ് ബാബുവിൽനിന്ന് സംഗീതത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലനവും നേടി. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ച ശ്രേയ നിലവിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സംഗീത രംഗം[തിരുത്തുക]

2013 ൽ, എട്ടാം വയസ്സിൽ സൂര്യ ടിവിയിൽ കുട്ടികൾക്കായി അവതരിപ്പിച്ചിരുന്ന സൂര്യ സിംഗർ എന്ന മത്സരത്തിൽ പങ്കെടുക്കുകയും അതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.[2] പിന്നീട് 2014 ൽ സൺ ടിവി അവതരിപ്പിച്ച സൺ സിംഗർ എന്ന തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. പിന്നണി ഗായികയെന്ന നിലയിൽ ശ്രേയ ജയദീപ് അരങ്ങേറ്റം കുറിച്ചത് വീപ്പിംഗ് ബോയ് എന്ന മലയാള സിനിമയിലെ "ചെമ ചെമ ചെമന്നൊരു", "താരാട്ടുപാട്ടും" എന്നിങ്ങനെ തുടങ്ങുന്ന രണ്ടു ഗാനങ്ങളിലൂടെയായിരുന്നു. അതിനുശേഷം കൂടുതൽ സിനിമാ അവസരങ്ങൾ ലഭിക്കുകയും നിരവധി മലയാള ചലച്ചിത്രങ്ങളിൽ പിന്നണി ഗായികയെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. അമർ അക്ബർ ആന്റണി (2015) എന്ന ചിത്രത്തിലെ "എന്നോ ഞാനെൻറെ" എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗാനരംഗത്ത് ശ്രേയയ്ക്ക് ഒരു വഴിത്തിരിവായിരുന്നു.

2016 ൽ ഒപ്പം എന്ന മോഹൻലാൽ സിനിമയിൽ "മിനുങ്ങും മിന്നാമിനുങ്ങേ" എന്ന ഗാനം ആലപിക്കുകയും അത് ഈ വർഷത്തെ ഏറ്റവും ജനപ്രിയ മലയാള ഗാനങ്ങളിലൊന്നായി മാറുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.

പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം വർഷം ഇനം സിനിമ / പരമ്പര ഗാനം
Surya Singer 2013 N/A N/A N/A
Sun Singer 2014 N/A N/A N/A
Kerala State Film Awards 2015 Special Mention Amar Akbar Antony "എന്നോ ഞാനെൻറെ"
Henko Flowers and Indian Film 2015 Special Jury Award
South Indian International Movie Awards 2016 Best Playback Singer Amar Akbar Anthony "എന്നോ ഞാനെൻറെ"
Red FM Award 2016 Best Debut Singer Amar Akbar Anthony "എന്നോ ഞാനെൻറെ"
Red FM Award 2016 New Sensational Singer
Asiavision Movie Awards 2016 New Sensation in Singing ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Flowers TV Award 2016 Special Jury Mention Amar Akbar Anthony "എന്നോ ഞാനെൻറെ"
IIFA Utsavam (Malayalam section) 2017 Best Playback Singer (Female) ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Asianet Television Awards 2017 Best Playback Singer വാനമ്പാടി
Anand TV Award 2017 Prodigy Singing
Thikkurissi Award 2017 Best Playback Singer ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Vayalar Ramavarma Award 2017 Best Playback Singer ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Mangalam Music awards 2017 Popular Singer ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Mangalam Music awards 2017 Singer spl jury ഒപ്പം "മിനുങ്ങും മിന്നാമിനുങ്ങേ"
Flowers Music awards 2018 spl jury Pullikaran Staara Tapp tapp
UK event life 2018 Budding young nightingale ആൽബം Mele manathe Eshoye Snehamam eeshoye from CD "Love of God"

ആലപിച്ച ഗാനങ്ങൾ[തിരുത്തുക]

വർഷം ഗാനം സിനിമ / ആൽബം കുറിപ്പുകൾ
2013 "പിന്നെയും സ്നേഹിച്ചു" ഹിതം ആൽബം ഗാനം
2013 "ചെമ ചെമ" വീപ്പിംഗ് ബോയ്
2013 താരാട്ടു പാട്ടും വീപ്പിംഗ് ബോയ്
2014 "വിണ്ണിലെ നറു പുണ്യമെ" സ്പർശം
2014 "ദിവ്യകാരുണ്യമെ" ക്രിസ്ത്യൻ ഭക്തിഗാനം
2014 "ആരിലും ആശ്രയം" ക്രിസ്ത്യൻ ഭക്തിഗാനം
2014 "മേലേ മാനത്തെ ഈശോയേ" ഗോഡ് ക്രിസ്ത്യൻ ഭക്തിഗാനം
2014 "സ്നേഹം നാവിൽl" നിറവ്
2015 "ശ്രീ ശബരീശനേ" ശബരി പുണ്യം ഹൈന്ദവ ഭക്തിഗാനം
2015 "ഓ സ്നേഹമേ" കാവൽ
2015 "എന്നോ ഞാനെന്റെ" അമർ, അക്ബർ, ആൻറണി
2015 "അനുപമസ്നേഹം"
2016 "ഓണം ഓണം ഓണം" പൊന്നാവണി പാട്ടുകൾ
2016 "മിനുങ്ങും മിന്നാമിനുങ്ങേ" ഒപ്പം
2016 "Onde Thaayi" ജോൺ ജാനി ജനാർദ്ദൻ കന്നഡ
2017 ടൈറ്റിൽ സോങ്ങ് വാനമ്പാടി (ടിവി പരമ്പര) മലയാളം ടെലിവിഷൻ പരമ്പര
2017 ടൈറ്റിൽ സോങ്ങ് മൌന രാഗം (ടിവി പരമ്പര) തമിഴ്‍ ടിവി പരമ്പര (വാനമ്പാടി (TVപരമ്പര)
2017 ടൈറ്റിൽ സോങ്ങ് വേഴാമ്പൽ മലയാളം ടെലിവിഷൻ പരമ്പര
2017 ടാപ്പ് ടാപ്പ് പുള്ളിക്കാരൻ സ്റ്റാറാ
2017 സ്നേഹമാം ഈശോയേ ലവ് ഓഫ് ഗോഡ് ആൽബം
2018 ടൈറ്റിൽ സോങ്ങ് അരുന്ധതി മലയാളം ടെലിവിഷൻ പരമ്പര
2018 "യെറുസലേം" അബ്രഹാമിൻറെ സന്തതികൾ
2018 "അമ്മാ ഐ ലവ് യൂ" ഭാസ്കർ ഒരു റാസ്കൽ (തമിഴ്) ശ്രേയാ ഘോഷലിനൊപ്പം
2018 ടൈറ്റിൽ സോങ്ങ് കുട്ടിക്കുറുമ്പൻ മലയാളം ടെലിവിഷൻ പരമ്പര
2019 ടൈറ്റിൽ സോങ്ങ് അയ്യപ്പശരണം മലയാളം ടെലിവിഷൻ പരമ്പര
2019 "രെക്കയ്യാ" കവച കന്നഡ ("Minungum Minnaminunge" റീമേക്ക്)
2019 "മാന്തളിരു പൂക്കം കാലം" പ്രൊഫസർ ഡിങ്കൻ


അവലംബം[തിരുത്തുക]

  1. "Little nightingale Sreya looks forward to a promising year". OnManorama. Retrieved 2016-11-26.
  2. "Sreya Jayadeep is the winner of Surya Singer Music Reality show". VINODADARSHAN. Retrieved 20 May 2017.
"https://ml.wikipedia.org/w/index.php?title=ശ്രേയ_ജയദീപ്&oldid=3144042" എന്ന താളിൽനിന്ന് ശേഖരിച്ചത്