സൂര്യ ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൂര്യ ശിവകുമാർ
Soorya sivakumar.jpg
സൂര്യ ശിവകുമാർ
ജനനം ശരവണൻ ശിവകുമാർ
തൊഴിൽ നടൻ producer,television presenter
ജീവിത പങ്കാളി(കൾ) ജ്യോതിക ശരവണൻ
കുട്ടി(കൾ) ദിയ, ദേവ്
ബന്ധുക്കൾ കാർത്തി (സഹോദരൻ)

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുക നടന വിസ്മയമാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ് സൂര്യയുടെ അഭിനയ മികവിനാൽ "നടിപ്പിൻ നായകൻ" എനന സ്ഥാനം ലഭിച്ചു.

അഭിനയജീവിതം[തിരുത്തുക]

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.

2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻ വിജയമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിക്കും നടനാണ്. സെപ്റ്റംബർ 11, 2006 ൽ പ്രശസ്ത നടി ആയ ജ്യോതികയെ വിവാഹം ചെയ്തു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. ...

അഭിനയിച്ച സിനിമകൾ[തിരുത്തുക]

വർഷം ചിത്രം
1997 നേർക്കുനേർ
1999 പെരിയണ്ണ
2001 പൂവെല്ലാം കെട്ടുപ്പാർ
2001 നന്ദ
2002 മൗനം പേസിയതെ
2003 പിതാമഗൻ
2003 കാക്കാ കാക്കാ
2004 പേരലഗൻ
2004 ആയുധ എഴുത്ത
2005 ജൂൺ 6
2005 ഗജനി
2005 ആറു
2006 സില്ലുനു ഒരു കാതൽ
2006 ഇസയ്
2006 ചെന്നൈയിൽ ഒരു മഴെയ്കാലം
2007 വേൽ
2008 അങ്കിത്,പല്ലവി&ഫ്രണ്ട്സ്
2008 വാരണം ആയിരം
2008 വാരണം ആയിരം
2009 അയൻ
2009 വീടൊക്കാടെ
2009 പ്രതികാരം
2009 ഗാട്ടിക്കുഡ്
2009 ആദവൻ
2010 ജഗ്ഗുഭായ്
2010 സിങ്കം
2010 യമുദു
2010 രക്ത ചരിത
2011 7-ാം അറിവ്
2012 മാട്രാൻ
2013 സിങ്കം 2
2014 അൻജാൻ
2015 മാസ്
2015 ഹൈക്കൂ
2016 24
2016 S3

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യ_ശിവകുമാർ&oldid=2777875" എന്ന താളിൽനിന്നു ശേഖരിച്ചത്