ജ്യോതിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജ്യോതിക ശരവണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതിക ശരവണൻ
ജനനം ജ്യോതിക സദാന
(1977-10-18) 18 ഒക്ടോബർ 1977 (വയസ്സ് 40)[1]
മുംബൈ, ഇന്ത്യ
ഭവനം ചെന്നൈ, തമിഴ്നാട്, ഇന്ത്യ
മറ്റ് പേരുകൾ ജോ
തൊഴിൽ സിനിമാനടി
സജീവം 1998–2007
ജീവിത പങ്കാളി(കൾ) സൂര്യ (2006–ഇന്നുവരെ)
ബന്ധുക്കൾ നഗ്മ (സഹോദരി)
കാർത്തി (brother–in–law)
ശിവകുമാർ (അമ്മായിയപ്പൻ)

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ജ്യോതിക എന്ന് അറിയപ്പെടൂന്ന ജ്യോതിക സദൻ ശരവണൻ (തമിഴ്: ஜோதிகா சாதானா சரவணன்). പ്രധാനമായും തമിഴിലും ചില ഹിന്ദി, തെലുങ്ക് ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. 2006 ൽ തമിഴിലെ പ്രധാന നടനായ സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് സജീവമല്ലാതായി.ചലച്ചിത്രനടി നഗ്മ സഹോദരിയാണ്.

സ്വകാര്യ ജീവിതം[തിരുത്തുക]

ചലച്ചിത്രനിർമാതാവായ ചന്ദർ സദന ആണ് പിതാവ്.പഞ്ചാബിയായജ്യോതിക സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിൽ നിന്നാണ്. 2006ൽ സൂര്യമായുള്ള വിവാഹം കഴിഞ്ഞു. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും(ജനനം: ഓഗസ്ത് 10, 2007) ദേവ് എന്നു പേരുള്ള മകനുമുണ്ട്(ജനനം ജൂൺ 7, 2010).

ചലച്ചിത്ര ജീവിതം[തിരുത്തുക]

ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്യോതിക&oldid=2332482" എന്ന താളിൽനിന്നു ശേഖരിച്ചത്