റിയാലിറ്റി ഷോ

യാഥാർത്ഥ്യത്തിന്റെ പ്രതീതി ഉളവാക്കുന്ന തരത്തിൽ നാടകീയമായ സംഭവങ്ങൾ അവതരിപ്പിക്കുന്ന തരം ടി വി പരിപാടികളാണ് റിയാലിറ്റി ഷോ എന്നറിയപ്പെടുന്നത്.
റിയാലിറ്റി ഷോയുടെ പ്രത്യേകതകൾ[തിരുത്തുക]
കേവലമായ യാഥാർത്ഥ്യത്തെ ചിത്രീകരിക്കുന്നതിനെ (ഉദാ: ഒരു ക്രിക്കറ്റ് മത്സരം അല്ലെങ്കിൽ ഒരു അവാർഡ് നിശ) റിയാലിറ്റി ഷോ എന്ന് വിളിക്കില്ല. യാത്ഥാർത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങൾക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തു കൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത. ഒരു സംഗീത മത്സരത്തിൽ നിന്ന് പുറത്താകുന്ന മത്സരാർത്ഥിയുടെ മാതാപിതാക്കൾ കരയുന്നത് ശോകസാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണിക്കുന്ന പ്രവണത ഇതിന് ഉദാഹരണമാണ്. ഇത്തരം രംഗങ്ങൾ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രഹസനങ്ങളാണെന്ന ആരോപണം ശക്തിയായി നിലനിൽക്കുന്നുണ്ട്.
ചരിത്രം[തിരുത്തുക]
1947ലെ ഒരു റേഡിയോ പരിപാടിയെ ആധാരമാക്കി അലെൻ ഫ്ണ്ട് 1948ൽ നിർമ്മിച്ച കാൻഡിഡ് കാമറ എന്ന ടെലിവിഷൻ പരിപാടി റിയാലിറ്റി ഷോകളുടെ മുതുമുത്തഛനായി കണക്കാക്കപ്പെടുന്നു.[1]
റിയാലിറ്റി ഷോ കേരളത്തിൽ[തിരുത്തുക]
പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളം ടി വി ചാനലുകളിൽ റിയാലിറ്റി ഷോ ഉടലെടുക്കഉന്നത്. 2006 ആരംഭിച്ച സൂപ്പർസ്റ്റാർ (അമൃത ടി വി), ഐഡിയ സ്റ്റാർ സിംഗർ (ഏഷ്യാനെറ്റ്) എന്നീ സംഗീത പരിപാടികൾ മലയാളത്തിലെ ആദ്യകാല റിയാലിറ്റി ഷോകൾ ആയി കണക്കാക്കാവുന്നതാണ്. മുൻ സംഗീത പരിപാടികളിൽ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെർഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം,വിധികർത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങൾ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമർശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു,മത്സരാർത്ഥികളെ തേജോവധം ചെയ്യുന്നു, പ്രതിഭയേക്കളേറെ SMS വോട്ടിനെ ആശ്രയിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നു,മുതലക്കണ്ണീർ പൊഴിച്ച് പ്രേക്ഷകനെ വഞ്ചിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ നില നിൽക്കെ തന്നെ റിയാലിറ്റി ഷോകൾ മലയാള ടെലിവിഷൻ രംഗം കീഴടക്കി.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)