ഉൾക്കടൽ (ചലച്ചിത്രം)
ഉൾക്കടൽ | |
---|---|
സംവിധാനം | കെ.ജി. ജോർജ് |
നിർമ്മാണം | കെ.ജെ. തോമസ് ജോർജ് ജോൺ |
രചന | ജോർജ്ജ് ഓണക്കൂർ |
ആസ്പദമാക്കിയത് | ഉൾക്കടൽ by ജോർജ്ജ് ഓണക്കൂർ |
അഭിനേതാക്കൾ | വേണു നാഗവള്ളി ശോഭ രതീഷ് ജലജ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | എം.എൻ. അപ്പു |
സ്റ്റുഡിയോ | നവീനചിത്ര മൂവീ മേക്കേഴ്സ് |
വിതരണം | വിജയ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.ജി. ജോർജിന്റെ സംവിധാനത്തിൽ വേണു നാഗവള്ളി, ശോഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1979-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉൾക്കടൽ. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചലച്ചിത്രമായി കണക്കാക്കപ്പെടുന്ന ഈ ചലച്ചിത്രത്തിന്റെ കഥ ജോർജ്ജ് ഓണക്കൂറിന്റെ ഉൾക്കടൽ എന്ന നോവലിൽ നിന്നാണ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലായിരുന്നു ഇതിന്റെ ചിത്രീകരണം. പ്രശസ്ത നടനായ തിലകൻ ആദ്യം അഭിനയിച്ച ചലച്ചിത്രമാണ് ഉൾക്കടൽ. ഓഎൻ വി യുടെ തൂലികയിൽ പിറന്ന എം ബി ശ്രീനിവാസൻ ഈണമിട്ട മലയാളത്തിലെ 4 അതുല്യ ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം
കഥാതന്തു
[തിരുത്തുക]ചിത്രത്തിന്റെ ഇതിവൃത്തം സ്ത്രീകളുടെ സ്നേഹം തട്ടിമാറ്റാൻ ബുദ്ധിമുട്ടുന്ന നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ചെറുപ്പത്തിൽ അയൽ വാസിയായ തുളസിയെ(അനുരാധ) സ്നേഹിച്ചിരുന്ന രാഹുലൻ(വേണു നാഗവള്ളി) അവളുടെ ചേച്ചിയുടെ കടന്നാക്രമണത്തിൽ നിസ്സഹായനാകുന്നു. തുളസി ജീവനൊടുക്കുന്നു. പിന്നീട് പഠിക്കാനായി നഗരത്തിലെത്തുന്ന രാഹുലൻ സഹപാഠിയായ ഡേവിസിന്റെ(രതീഷ്) സോദരി റീനയുമായി(ശോഭ) അടുക്കുന്നു. കവിയായ രാഹുലനും ചിത്രകാരിയായ റീനയും സ്വപ്നകൊട്ടാരങ്ങൾ കെട്ടുന്നു. പക്ഷേ മതബോധമുള്ള അവളുടെ അച്ഛൻ(പി.കെ. വേണുക്കുട്ടൻ നായർ) അത് സഹിക്കില്ലെന്നകാര്യം അവരെ ശങ്കാകുലരാകുന്നു. അവരുടെ പ്രതീക്ഷ ആയിരുന്ന ഡേവിസിനെ ദൈവം വിളിക്കുന്നു. ജോലികിട്ടി കോളജ് അധ്യാപകനായശേഷവും സംശയം കാരണം അവർ അച്ചനോട് പറയുന്നില്ല. അതിനിടയിൽ സമ്പന്നയായ വിദ്യാർത്ഥിനി മീര(സുചിത്ര) സാറിനോട് അടുക്കാൻ ശ്രമിക്കുന്നു. അത് കിംവദന്തികൾക്കും വിവാഹാലോചന വരെയും എത്തുന്നു. അതിനിടയിൽ റീന മനസ്സിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എത്തുന്നു. അവരൊന്നിക്കുന്നു.
അഭിനേതാവ് | കഥാപാത്രം |
---|---|
വേണു നാഗവള്ളി | രാഹുലൻ |
ശോഭ | റീന |
ജലജ | സൂസന്ന |
അനുരാധ | തുളസി |
രതീഷ് | ഡേവിസ് |
എൽസി | മീരയുടെ മമ്മി |
പി.കെ. വേണുക്കുട്ടൻ നായർ | ഡേവിസിന്റെ പപ്പ |
ജഗതി ശ്രീകുമാർ | ശങ്കു |
സുചിത്ര | മീര |
അസീസ് | മീരയുടെ ഡാഡി |
ശങ്കരാടി | ഫാ. ചേലാടൻ |
തിലകൻ | രാഹുലന്റെ അച്ഛൻ |
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഈ ചലച്ചിത്രത്തിലെ സംഗീതം പകർന്നത് എം.ബി. ശ്രീനിവാസനാണ്.
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ | കെ.ജെ. യേശുദാസ്, സൽമ ജോർജ്ജ് | സിംഹേന്ദ്രമധ്യമം |
2 | കൃഷ്ണതുളസിക്കതിരുകൾ | കെ.ജെ. യേശുദാസ് | |
3 | നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ | കെ.ജെ. യേശുദാസ് | |
4 | പുഴയിൽ മുങ്ങിത്താഴും | കെ.ജെ. യേശുദാസ് | പൂർവ്വികല്യാണി |
5 | ശരദിന്ദു മലർദീപ നാളം | പി. ജയചന്ദ്രൻ, സൽമ ജോർജ്ജ് | യമുനാകല്യാണി |
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | എം.എൻ. അപ്പു |
കല | ജി.ഒ. സുന്ദരം |
വസ്ത്രാലങ്കാരം | പ്രഭാകരൻ |
ചമയം | പി.എൻ. മണി |
പരസ്യകല | എസ്.എ. നായർ |
വിതരണം | വിജയ മൂവീസ് |
നിശ്ചല ഛായാഗ്രഹണം | എൻ.എൽ. ബാലകൃഷ്ണൻ |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ഗാനരചയിതാവ് - ഒ.എൻ.വി. കുറുപ്പ്
- മികച്ച സംഗീത സംവിധായകൻ - എം.ബി. ശ്രീനിവാസൻ
- മികച്ച ഗായകൻ - കെ.ജെ. യേശുദാസ്
അവലംബം
[തിരുത്തുക]- ↑ "ഉൾക്കടൽ". www.m3db.com. Retrieved 2017-02-28.
- ↑ "ഉൾക്കടൽ". www.malayalachalachithram.com. Retrieved 2017-02-28.
- ↑ "ഉൾക്കടൽ". malayalasangeetham.info. Retrieved 2017-02-28.
പുറം കണ്ണികൾ
[തിരുത്തുക]- Oolkatal Archived 2012-10-24 at the Wayback Machine. at the British Film Institute Movie Database
- ഉൾക്കടൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Oolkatal at the Malayalam Movie Database
ചിത്രം കാണുക
[തിരുത്തുക]ഉൾക്കടൽ 1979
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഓ എൻ വി- എം ബി എസ് ഗാനങ്ങൾ
- രതീഷ് അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബാലുമഹേന്ദ്ര കാമറ ചെയ്ത ചലച്ചിത്രങ്ങൾ