Jump to content

അനുരാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അനുരാധ
ജനനം
സുലോചന

(1965-08-14) 14 ഓഗസ്റ്റ് 1965  (58 വയസ്സ്)
സജീവ കാലം1979–Present
ജീവിതപങ്കാളി(കൾ)സതീഷ് കുമാർ (1987-2007)
(അദ്ദേഹത്തിന്റെ മരണം വരെ)
കുട്ടികൾഅഭിനയശ്രീ (ജ.1988)
കാളീചരൺ (ജ1991)
മാതാപിതാക്ക(ൾ)കൃഷ്ണകുമാർ, സരോജ

തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് ഒരു പ്രശസ്ത നടിയാണ് അനുരാധ എന്ന ചലച്ചിത്രലോകത്ത് അറിയപ്പെടുന്ന സുലോചന. 1980 കളിലും 1990 കളിലുമാണ് അവർ പ്രധാനമായും സജീവമായിരുന്നത്. മാദകറോളുകളിലും നൃത്തരംഗത്തും നിരഞ്ഞുനിന്നിരുന്ന അവർ ധാരാളം മലയാളം, തമിഴ്, കന്നട, തെളുങ്ക് ഹിന്ദി. ഒറിയ, സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, സുലോചന എന്നായിരുന്നു ആദ്യ പേരു. കെ ജി ജോർജ്ജ് ആണ് സിനിമയിൽ അനുരാധ എന്ന പേരിൽ അവതരിപ്പിച്ചത്. വിവിധ ഭാഷകളിലായി 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയരംഗം[തിരുത്തുക]

13-ാം വയസ്സിൽ സംവിധായകൻ കെ. ജി. ജോർജാണ് സുലോചനയെ ചലച്ചിത്രമേഖലയിലേക്ക് പരിചയപ്പെടുത്തിയത്. ആ പ്രായത്തിൽപ്പോലും വളരെ ഉയരമുണ്ടായിരുന്ന അവൾക്ക് അദ്ദേഹം അനുരാധ എന്ന പേര് നൽകി. അക്കാലത്ത് ഏറ്റവും ഉയരമുള്ള ഒരു നടിയായിരുന്നു അവർ. നായികയായി അരങ്ങേറ്റംകുറിച്ച അവർ പിന്നീട് ഐറ്റം നമ്പറുകളിലേക്ക് മാറി. അവരുടെ സഹനടന്മാരോ നായകന്മാരോ അവളേക്കാൾ ഉയരം കുറഞ്ഞവരായിരുന്നിട്ടുപോലും 700 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയുെന്ന വലിയ നേട്ടം കൈവരിക്കാൻ അനുരാധയ്ക്ക് കഴിഞ്ഞു. ആയോധനകലയിൽ പരിശീലനം നേടിയ അവർ ആക്ഷൻ റോളുകൾ ഡ്യൂപ്പ്മ കൂടാതെ തികച്ചും സ്വാഭാവികമായി ചെയ്തിരുന്നു. വിദഗ്ദ്ധയായ മോട്ടോർ സൈക്കിൾ റൈഡറായിരുന്നു അവർ. ജാവ, എൻ‌ഫീൽഡ് ബുള്ളറ്റ്, മറ്റ് മോട്ടോർ സൈക്കിളുകൾ എന്നിവ ഓടിച്ചിരുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

ഒരു കൊറിയോഗ്രാഫറായ കൃഷ്ണകുമാറിന്റേയും സിനിമാ നടിമാരുടെ ഹെയർഡ്രെസ്സറായ സരോജയുടേയും പുത്രിയായി അനുരാധ ജനിച്ചു. പിതാവ് മറാത്തിയും മാതാവ് ആന്ധ്രാ സ്വദേശിയുമാണ്.[1] നൃത്തസംവിധായകനായിരുന്ന സതീഷ് കുമാറുമായി വിവാഹിതയായ അനുരാധയ്ക്ക് അഭയശ്രീ, കാളിചരൻ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. അഭിനയശ്രീ ഒരു നടിയാണ്. അനുരാധയുടെ ഭർത്താവ് 1996 നവംബർ 7 ന് ഒരു വലിയ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെടുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തു. 2007 ൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. മാതാവ് സരോജ 1997 ഫെബ്രുവരി 8 നാണ് അന്തരിച്ചത്.[2]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

 1. സൺഡേ 7 p.m. (1990)
 2. പ്രഭാതം ചുവന്ന തെരുവിൽ (1989)
 3. മഹാരാജാവ് (1989)
 4. തെരുവു നർത്തകി (1988)... രാധ
 5. അഗ്നിച്ചിറകുള്ള തുമ്പി (1988)
 6. കരാട്ടേ ഗേൾസ് (1988)
 7. ഭീകരൻ (1988)... Dancer
 8. ജന്മ ശത്രു (1988)... സാവിത്രി ശങ്കർ
 9. വമ്പൻ (1987)
 10. രാജവെമ്പാല
 11. ഈ നൂറ്റാണ്ടിലെ മഹാരോഗം (1987)
 12. അവളുടെ കഥ (1987)
 13. കാളരാത്രി (1987)
 14. കാലത്തിന്റെ ശബ്ദം (1987)... വത്സല
 15. കുളമ്പടികൾ (1986)
 16. പെൺസിംഹം (1986)
 17. അന്നൊരു രാവിൽ (1986)
 18. റെയിൽവേ ക്രോസ് (1986)
 19. ഭാര്യ ഒരു മന്ത്രി (1986)
 20. സഖാവ് (1986)
 21. കരിനാഗം (1986)
 22. അർഥരാത്രി (1986)
 23. കാബറേ ഡാൻസർ (1986)
 24. പൌർണ്ണമി രാത്രിയിൽ (1986)
 25. ഇതു നല്ല തമാശ (1985)... പ്രസന്ന
 26. ഉയർത്തെഴുന്നേൽപ്പ് (1985)... ശോഭ
 27. ശത്രു (1985)
 28. പുഴയൊഴുകും വഴി (1985)... രശ്മി
 29. ബ്ലാക്ക്മെയിൽ (1985)... മാളു
 30. ആനയ്ക്കൊരുമ്മ (1985)... അനിത
 31. കാട്ടുറാണി (1985)
 32. നേരറിയും നേരത്ത് (1985)... നർത്തകി
 33. ചോരയ്ക്കു ചോര (1985)... ചന്ദ്രിക
 34. ഏഴുമുതൽ ഒൻപതുവരെ (1985)
 35. റിവഞ്ച് (1985)... സൂസൻ
 36. കിരാതം (1985)... അനു
 37. പൌർണ്ണമി രാവിൽ (1985)
 38. ജീവന്റെ ജീവൻ (1985)
 39. ശപഥം (1984)
 40. പൂമഠത്തെ പെണ്ണ് (1984)... നർത്തകി
 41. ഒരു സമംഗലിയുടെ കഥ (1984)... സോഫിയ
 42. മൈനാകം (1984)
 43. കുരിശുയുദ്ധം (1984)... നർത്തകി
 44. വേട്ട (1984)... കൊമ്പു
 45. നിഷേധി (1984)
 46. രാജവെമ്പാല (1984) .... നീലിമ
 47. സ്വർണ്ണ ഗോപുരം (1984)... നർത്തകി
 48. കൂലി (1983)... ശ്രീദേവി
 49. ആട്ടക്കലാശം (1983)... ഉഷ
 50. എങ്ങനെ നീ മറക്കും (1983)... ശാന്തി
 51. മോർച്ചറി (1983)
 52. അറബിക്കടൽ (1983)
 53. പാസ്പോർട്ട് (1983)... ഡെയ്സി
 54. ഹിമം (1983)... നർത്തകി
 55. ബെൽറ്റ് മത്തായി (1983)... ഗീത
 56. സംരംഭം (1983)
 57. വാശി (1983)
 58. ആധിപത്യം (1983)
 59. ഒരു മുഖം പല മുഖം (1983) ... സ്വപ്ന
 60. വിസ (1983) ... നർത്തകി
 61. എന്റെ കഥ (1983)
 62. വീട് (1982)... മാഗ്ഗി
 63. കാളിയ മർദ്ദനം (1982)... തുളസി
 64. ആ രാത്രി (1982) .... നർത്തകി
 65. തടാകം (1982) ... നർത്തകി
 66. കെണി (1982) ... നർത്തകി
 67. ലവ് ഇൻ സിംഗപ്പൂർ (1980)
 68. കൌമാര പ്രായം (1979)
 69. ഉൾക്കടൽ (1979)... തുളസി
 70. തുലാവർഷം (1976)

അവലംബം[തിരുത്തുക]

 1. "Virundhinar Pakkam | Actress Anuradha". www.sunnetwork.in. Retrieved 25 February 2014.
 2. "Interview Anuradha - YouTube". youtube.com. Retrieved 20 July 2014.
"https://ml.wikipedia.org/w/index.php?title=അനുരാധ&oldid=3339760" എന്ന താളിൽനിന്ന് ശേഖരിച്ചത്