കെ.ജി. ജോർജ്ജ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കെ.ജി ജോർജ് | |
---|---|
![]() കെ.ജി ജോർജ് | |
ജനനം | 1946 തിരുവല്ല കേരളം |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവം | 1970-കൾ മുതൽ 90-കൾ വരെ |
ജീവിത പങ്കാളി(കൾ) | സൽമാ ജോർജ്ജ് |
മലയാളചലച്ചിത്രവേദിയിലെ ഒരു പ്രധാന സംവിധായകനാണ് കെ. ജി. ജോർജ് (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്).
ജീവിതരേഖ[തിരുത്തുക]
1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.
സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
പുരസ്കാരങ്ങൾ[തിരുത്തുക]
- സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.
- രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
- യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.
- ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.
- ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.
ചിത്രങ്ങൾ[തിരുത്തുക]
- ഇലവങ്കോട് ദേശം -1998
- ഒരു യാത്രയുടെ അന്ത്യം -1991
- ഈ കണ്ണി കൂടി- 1990
- മറ്റൊരാൾ - 1988
- കഥയ്ക്കു പിന്നിൽ - 1987
- ഇരകൾ - 1986
- പഞ്ചവടിപ്പാലം - 1984
- ആദാമിന്റെ വാരിയെല്ല് - 1983
- ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് -1983
- യവനിക - 1982
- കോലങ്ങൾ - 1981
- മേള - 1980
- ഉൾക്കടൽ - 1978
- ഇനി അവൾ ഉറങ്ങട്ടെ - 1978
- മണ്ണ് - 1978
- ഓണപ്പുടവ - 1978
- രാപ്പാടികളുടെ ഗാഥ -1978
- വ്യാമോഹം - 1977
- സ്വപ്നാടനം -1976
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ.ജി. ജോർജ്ജ്
- മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB)ൽ നിന്ന് കെ.ജി ജോർജ്ജ്
- Cinema Of malayalam