ഉള്ളടക്കത്തിലേക്ക് പോവുക

ആര്യാടൻ ഷൗക്കത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യാടൻ ഷൗക്കത്ത്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
23 ജൂൺ 2025
മുൻഗാമിപി.വി.അൻവർ
മണ്ഡലംനിലമ്പൂർ
മലപ്പുറം, ഡി.സി.സി പ്രസിഡന്റ്
ഓഫീസിൽ
2021
മുൻഗാമിവി.വി.പ്രകാശ്
പിൻഗാമിവി.എസ്.ജോയ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-03-04) 4 മാർച്ച് 1965 (age 60) വയസ്സ്)
നിലമ്പൂർ, മലപ്പുറം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമുംതാസ് ബീഗം
കുട്ടികൾഒഷിൻ, ഒലിൻ, ഒവിൻ
മാതാപിതാക്കൾആര്യാടൻ മുഹമ്മദ് & മറിയുമ്മ
As of ജൂൺ 23, 2025
ഉറവിടം: മലയാള മനോരമ

2025 ജൂൺ 23 മുതൽ നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി[1] തുടരുന്ന[2]മലപ്പുറത്ത് നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് ആര്യാടൻ ഷൗക്കത്ത്(1965 മാർച്ച് 4) 2025 ജൂൺ 19ന് നടന്ന നിലമ്പൂർ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.സ്വരാജിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [3][4][5][6]

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ്‌. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മമ്പാട് എംജിഎം എൻഎസ്എസ് കോളേജിൽ നിന്ന് നിന്ന് ബിഎസ്സി ബിരുദം നേടി.

ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.[7]

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ആദ്യമായി മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായ പി.വി.അൻവറോട് പരാജയപ്പെട്ടു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

നിലമ്പൂരിലെ ഇടത് എം.എൽ.എയായിരുന്ന പി.വി.അൻവർ മാർക്സിസ്റ്റ് പാർട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം 2025 ജനുവരി 13ന് രാജിവച്ചതിനെ തുടർന്ന് ജൂൺ 19ന് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ എം.സ്വരാജിനെ 11,077 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പദവികളിൽ

  • കെഎസ്യു നിലമ്പൂർ താലൂക്ക് സെക്രട്ടറി
  • യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി
  • 2021-ൽ മലപ്പുറം ഡിസിസി പ്രസിഡന്റ്
  • 2021 മുതൽ കെപിസിസി ജനറൽ സെക്രട്ടറി
  • 2025 മുതൽ കേരള നിയമസഭാംഗം

മറ്റ് പദവികൾ

  • 2010-2015 : നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാൻ
  • 2005-2010 : നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്
  • 2005-2010 : നിലമ്പൂർ ഗ്രാമപഞ്ചായത്ത് അംഗം
  • കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്ഥാന സാഹിതി ചെയർമാൻ
  • രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടൻ ദേശീയ കൺവീനർ

ചലച്ചിത്രങ്ങൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]
  • വിലാപങ്ങൾക്കപ്പുറം - 2008
  • ദൈവനാമത്തിൽ - 2005
  • പാഠം ഒന്ന് ഒരു വിലാപം - 2003

തിരക്കഥ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആര്യാടൻ ഷൗക്കത്ത്
  2. നിലമ്പൂർ തിരിച്ച്പിടിച്ച് ഷൗക്കത്ത് ഭൂരിപക്ഷം 11077
  3. ആര്യാടൻ മുഹമ്മദിൻ്റെ ബാപ്പൂട്ടി
  4. ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ്
  5. താനെന്നും കോൺഗ്രസുകാരൻ ആര്യാടൻ ഷൗക്കത്ത്
  6. ആര്യാടൻ ഷൗക്കത്ത് m3db.കോം
  7. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി
"https://ml.wikipedia.org/w/index.php?title=ആര്യാടൻ_ഷൗക്കത്ത്&oldid=4540030" എന്ന താളിൽനിന്ന് ശേഖരിച്ചത്