ബ്ലെസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്ലെസ്സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലെസി
Blessy.jpg
ബ്ലെസി
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസം‌വിധായകൻ/തിരക്കഥാകൃത്ത്
സജീവ കാലം1986 - ഇന്നുവരെ

മലയാളചലച്ചിത്ര സംവിധായകനാണ് ബ്ലെസി. പദ്മരാജൻ, ഭരതൻ എന്നിവരുടെ ശിഷ്യനും കൂടിയായിരുന്നു ബ്ലെസി. വ്യത്യസ്തമായ കഥ,മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഹൂർത്തങ്ങൾ,കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ടതാണിദ്ദേഹത്തിൻറെ ചിത്രങ്ങൾ. സാധാരണ മനുഷ്യൻ അസാധാരണ സാഹചര്യങ്ങളിൽ ചെന്നു പെടുമ്പോളുണ്ടാകുന്ന ശാരീരിക-മാനസിക വ്യഥകൾ ഇവയിൽ പ്രതിപാദിക്കപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

ചലച്ചിത്ര ജീവിതം[തിരുത്തുക]

പദ്മരാജൻ, ലോഹിതദാസ്, ഭരതൻ തുടങ്ങിയ പ്രശസ്തരായ മലയാളചലച്ചിത്രസംവിധയകരുടെ കൂടെ സഹസംവിധായകനായാണ് ബ്ലെസി തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കാഴ്ച (2004). ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചതും ബ്ലെസി തന്നെയായിരുന്നു. ഈ ചിത്രം വാണിജ്യപരമായും, കലാപരമായും നല്ല വിജയം കൈവരിക്കുകയുണ്ടായി. ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാ‍ലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. വൻ‌ദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ ബ്ലെസി പ്രേക്ഷകരിലേക്കെത്തിക്കൻ ശ്രമിച്ചത്. ഈ ചിത്രം മൂലം മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ ബ്ലെസിക്ക് ലഭിക്കുകയുണ്ടായി.

ബ്ലെസിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു തന്മാത്ര(2005). സർക്കാർ ഉദ്യോഗസ്ഥനായ ഒരു സാധാരണക്കാരന്റെ ജീവിതം അൽഷിമേഴ്സ് എന്ന രോഗം ബാധിക്കുന്നതു മൂലം തകർന്നടിയുന്നതാണ് ഈ ചിത്രത്തിലൂടെ ബ്ലെസി കാണിച്ചുതരുന്നത്. മോഹൻലാൽ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ കൈകാര്യം ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്തതിനും, തിരക്കഥ രചിച്ചതിനും ബ്ലെസിക്ക് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. ബ്ലെസിയുടെ മൂന്നാമത്തെ ചിത്രമാണ് പളുങ്ക്(2006) ഒരു കുടിയേറ്റ കർഷകന്റെ കഥയാണ് ഈ ചിത്രത്തിൽ ബ്ലെസി പറഞ്ഞത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത്. പിന്നീട് ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കൽക്കട്ടാ ന്യൂസ്(2008). ഈ ചിത്രത്തിലെ നായകൻ ദിലീപ് ആയിരുന്നു. നായികയായി അഭിനയിച്ചത് മീര ജാസ്മിനും.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ പണിപ്പുരയിലാണ് ബ്ലെസ്സി ഇപ്പോൾ.[1]

ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നവാഗത സംവിധായകൻ - സംസ്ഥാന സർക്കാർ അവാർഡ്‌ - കാഴ്ച
  • മികച്ച സംവിധായകൻ - സംസ്ഥാന സർക്കാർ അവാർഡ്‌ - തന്മാത്ര
  • മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011[2].

അവലംബം[തിരുത്തുക]

  1. "ആടുജീവിതം ബ്ലെസ്സി സിനിമയാക്കുന്നു". പ്രവാസിവാർത്ത. 2010 മേയ് 12. ശേഖരിച്ചത് 2010 ജൂൺ 9. Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.
"https://ml.wikipedia.org/w/index.php?title=ബ്ലെസി&oldid=3639562" എന്ന താളിൽനിന്ന് ശേഖരിച്ചത്