ഡി. ബിജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ: ബിജു
ബിജുകുമാർ ദാമോദരൻ ഷൂട്ടിങ്ങ് ലൊക്കേഷനിൽ, 2010
ജനനം
ബിജുകുമാർ ദാമോദരൻ

(1971-05-31) 31 മേയ് 1971  (52 വയസ്സ്)
കുടശ്ശനാട്‌ ഗ്രാമം, പന്തളത്തിനടുത്ത്‌.
തൊഴിൽഹോമിയോ ഡോക്ടർ (ഗവ. സേവനം)
ചലച്ചിത്രസംവിധായകൻ

ഒരു മലയാളചലച്ചിത്രസംവിധായകനും ഹോമിയോ ഡോക്ടറുമാണ് ബിജുകുമാർ ദാമോദരൻ.[1] വീട്ടിലേക്കുള്ള വഴി എന്ന ചിത്രം 2010 - ലെ ദേശീയപുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. കാൻ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറ ആയിരുന്നു ആദ്യത്തെ സംവിധാന സംരംഭം. നവ്യാനായരായിരുന്നു അതിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏഴു ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട രാമനാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. അനൂപ് ചന്ദ്രൻ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആഗോളവത്കരണത്തിനെതിരായ ചെറുത്തുനിൽപും അമേരിക്കൻ അധിനിവേശവുമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.

ജീവിതരേഖ[തിരുത്തുക]

വി.കെ. ദാമോദരന്റെയും പൊന്നമ്മയുടെയും മകനായി പന്തളത്തിനടുത്ത്‌ കുടശ്ശനാട്‌ ഗ്രാമത്തിൽ 1971 മേയ് 31-ന് ജനിച്ചു[2]. കുടശ്ശനാട്‌ എൻ.എസ്‌.എസ്‌. സ്‌കൂൾ പന്തളം എൻ.എസ്‌.എസ്‌. കോളേജ്‌, കുറച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്‌, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കുളനട ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ചീഫ്‌ മെഡിക്കൽ ഓഫീസർ.[3]

ആദ്യ സിനിമ സൈറ കാൻ ചലച്ചിത്രമേളയിൽ മത്സരേതര വിഭാഗമായ സിനിമ ഓഫ്‌ വേൾഡിലേക്ക്‌ ഉദ്‌ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സംവിധാനം ചെയ്ത രാമൻ നിരവധി അന്താരാഷ്ട്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. . ഈജിപ്റ്റിൽ നടന്ന കെയ്റോ അന്തർദേശീയ ചലച്ചിത്രമേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഭാഗത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച ചിത്രമാണ് രാമൻ.[4] ആകാശത്തിന്റെ നിറം എന്ന ചിത്രം 2011 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹമായി. 2011-ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[5] ഇറാനിലെ മുപ്പതാമത് ഫാജിർ ഫിലിം ഫെസ്റിവലിൽ ഏഷ്യൻ സിനിമകളുടെ മത്സരവിഭാഗത്തിലെ ജൂറിയംഗമായാണ് ഡോ. ബിജുവിനെ തെരഞ്ഞെടുത്തിരുന്നു[6]. കോട്ടയം ഹോമിയോ കോളജ്, തിരുവനന്തപുരം ഹോമിയോ കോളജ് എന്നിവിടങ്ങളിൽ വൈദ്യപഠനം നടത്തിയ ബിജു പാലാ ആശുപത്രി സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. അനീഷ് നായർ (2014 ഏപ്രിൽ 24). "പേരറിയാത്തവർ വൈകിപ്പിച്ചത് 4 പ്രമുഖ താരങ്ങൾ". മലയാള മനോരമ. Archived from the original (പത്രലേഖനം) on 2014-04-24. Retrieved 2014 ഏപ്രിൽ 24. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-04. Retrieved 2011-05-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2012-07-21.
  4. http://www.m3db.com/node/25969
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-28. Retrieved 2012-07-21.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-31. Retrieved 2012-07-21.
  7. "Perariyathavar". Retrieved 2014 April 16. {{cite web}}: Check date values in: |accessdate= (help)
  8. ശ്യാമപ്രസാദ് മികച്ച സംവിധായകൻ ചിത്രം "ആദാമിന്റെ മകൻ അബു"
"https://ml.wikipedia.org/w/index.php?title=ഡി._ബിജു&oldid=3797475" എന്ന താളിൽനിന്ന് ശേഖരിച്ചത്