ഉള്ളടക്കത്തിലേക്ക് പോവുക

മധു കൈതപ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധു കൈതപ്രം
ജനനം
തൊഴിൽചലച്ചിത്രസംവിധായകൻ

ഒരു മലയാളചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം(മരണം : 29 ഡിസംബർ 2014). 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യ വേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1]

സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംഅഭിനേതാക്കൾകുറിപ്പുകൾ
2006ഏകാന്തംതിലകൻ, മുരളിമികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[2]
കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[3]
2009മദ്ധ്യ വേനൽമനോജ് കെ. ജയൻ, ശ്വേത മേനോൻ
2011ഓർമ്മ മാത്രംദിലീപ്, പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്ഥ്
2014വെള്ളിവെളിച്ചത്തിൽജോൺ ബ്രിട്ടാസ്, ലാലു അലക്സ്,സുരാജ് വെഞ്ഞാറമൂട്,ടിനി ടോം, രവീന്ദ്രൻ, കരമന സുധീർ, ശ്രീജിത്ത് രവി, ഗീത പൊതുവാൾ

അവലംബം

[തിരുത്തുക]
  1. "സംവിധായകൻ മധു കൈതപ്രം അന്തരിച്ചു". 2014 ഡിസംബർ 30. Archived from the original on 2014-12-30. Retrieved 2014 ഡിസംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011. {{cite web}}: Check date values in: |accessdate= (help)
  3. "Kerala State Film Awards - 2006" Archived 2011-07-13 at the Wayback Machine. Chalachitra Academy. Retrieved April 08, 2011.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധു_കൈതപ്രം&oldid=3640136" എന്ന താളിൽനിന്ന് ശേഖരിച്ചത്