ടിനി ടോം
ടിനി ടോം | |
---|---|
പ്രമാണം:Tini tom 1029201194755am.jpg | |
തൊഴിൽ | Film actor, Mimicry artist, TV Presenter |
ഒരു മലയാളചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനുമാണ് ടിനി ടോം.
ജീവിതരേഖ[തിരുത്തുക]
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം എന്നിവ പൂർത്തിയാക്കി. കലാലയജീവിതത്തിൽ സലിം കുമാർ, ഗിന്നസ് പക്രു, ബിജു നാരായണൻ എന്നിവർ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മഹാരാജാസിൽ ബി.എ. പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു.
കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രു ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും പ്രവർത്തിക്കുന്നു. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു[1][2].
- കുടുംബം
ഭാര്യ:രൂപ, മകൻ:ആദം.