അജയ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജയ് കുമാർ
മറ്റ് പേരുകൾ ഉണ്ടപക്രു, ഗിന്നസ് പക്രു
സജീവം 1984 മുതൽ
ജീവിത പങ്കാളി(കൾ) ഗായത്രി അജയകുമാർ
പുരസ്കാര(ങ്ങൾ) കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2005- ജൂറിയുടെ പ്രത്യേക പരാമർശം
ഗിന്നസ് റെക്കോഡ്
വെബ്സൈറ്റ് http://guinnesspakru.com/

ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ മലയാള ചലച്ചിത്രത്തിലെ ഒരു ഹാസ്യ നടനാണ്. ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്.[1]. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്.[2][3]

ജീവിതം[തിരുത്തുക]

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. (152.4 cm height) [4][5]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Indian comedy star Ajay Kumar is world's smallest actor". ടെലിഗ്രാഫ്. 22 ഏപ്രിൽ 2009. ശേഖരിച്ചത് 14 ഓഗസ്റ്റ് 2010. 
  2. "Undapakru, shortest actor". MSN India. 
  3. "Undapakru, shortest actor". Yahoo! Movies News. 
  4. "Kerala’s dwarf hero weds tall princess". Deccan Herald. 
  5. "Short hero, Undapakru ties a tall knot". My-Kerala.com. 
"https://ml.wikipedia.org/w/index.php?title=അജയ്_കുമാർ&oldid=1792544" എന്ന താളിൽനിന്നു ശേഖരിച്ചത്