കിലുക്കം കിലുകിലുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kilukkam Kilukilukkam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിലുക്കം കിലുകിലുക്കം
വി.സി.ഡി. പുറംചട്ട
സംവിധാനംസന്ധ്യ മോഹൻ
നിർമ്മാണംപി.കെ. മുരളീധരൻ
പോൾ ബത്തേരി
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ജയസൂര്യ
മോഹൻലാൽ
കാവ്യ മാധവൻ
ഗാനരചനഷിബു ചക്രവർത്തി
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംവർണ്ണചിത്ര
ഉള്ളാട്ടിൽ വിഷ്വൽ മീഡിയ
സ്റ്റുഡിയോബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റ്
റിലീസിങ് തീയതി2006
രാജ്യംഇന്ത്യ
ഭാഷമലയാളം

സന്ധ്യ മോഹന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കം കിലുകിലുക്കം. പ്രിയദർശൻ സം‌വിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ ഇറങ്ങിയ ഈ ചിത്രത്തിൽ പഴയചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് പുതിയ കഥ പറയുന്നു. ബാങ്ക് വാട്ടേഴ്സ് എന്റർടൈൻ‌മെന്റിന്റെ ബാനറിൽ പി.കെ. മുരളീധരൻ, പോൾ ബത്തേരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര, ഉള്ളാട്ടിൽ വിഷ്വൽ മീഡിയ എന്നിവരാണ്‌. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കിലുക്കം കിലുകിലുക്കം – വിനീത് ശ്രീനിവാസൻ, ദീക്ഷിത്
  2. പാട്ടൊന്നു പാടാൻ – രഞ്ജിത്ത്, സ്മിത, ബെന്നി, അർജ്ജുൻ
  3. ഊട്ടിപ്പട്ടണം (പുനരാലാപനം - കിലുക്കത്തിൽ നിന്ന്) – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
  4. കിലുകിൽ പമ്പരം (പുനരാലാപനം - കിലുക്കത്തിൽ നിന്ന്) – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കിലുക്കം_കിലുകിലുക്കം&oldid=3130652" എന്ന താളിൽനിന്ന് ശേഖരിച്ചത്