രഞ്ജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രഞ്ജിത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രഞ്ജിത്
Ranjith (director).jpg
ജനനം
രഞ്ജിത് ബാലകൃഷ്ണൻ

(1964-09-05) സെപ്റ്റംബർ 5, 1964  (58 വയസ്സ്)
തൊഴിൽസിനിമാസംവിധായകൻ,
തിരക്കഥാകൃത്ത്
സജീവ കാലം1987 മുതൽ
ജീവിതപങ്കാളി(കൾ)ശ്രീജ

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. നിലവിൽ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്.

ജീവിതവഴികൾ[തിരുത്തുക]

1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത് . മോഹൻ‌ലാൽ അഭിനയിച്ച മം‌ഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിതിൻ്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.

ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത് ഷാജി കൈലാസ് - മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സം‌വിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത് സം‌വിധാനം ചെയ്തു

ബഹുമതികൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം
2012-ഷാർജ പുസ്തകോൽസവത്തിലെ ഒരു പുസ്തകപ്രകാശന ചടങ്ങിൽ രഞ്ജിത്
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ചലച്ചിത്രജീവിതം[തിരുത്തുക]

വർഷം സിനിമ വിഭാഗം
സംവിധാനം നിർമ്മാണം തിരക്കഥ കഥ അഭിനേതാവ്
2014 ഞാൻ Yes check.svg Yes check.svg Yes check.svg
2013 കടൽ കടന്ന് ഒരു മാത്തുക്കുട്ടി Yes check.svg Yes check.svg Yes check.svg
അന്നയും റസൂലും Yes check.svg
2012 ബാവുട്ടിയുടെ നാമത്തിൽ Yes check.svg Yes check.svg Yes check.svg
ജവാൻ ഓഫ് വെള്ളിമല Yes check.svg
സ്പിരിറ്റ് Yes check.svg Yes check.svg Yes check.svg
2011 ഇന്ത്യൻ റുപ്പി Yes check.svg Yes check.svg Yes check.svg
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് Yes check.svg
2010 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് Yes check.svg Yes check.svg Yes check.svg
ബെസ്റ്റ് ആക്ടർ Yes check.svg
പെൺപട്ടണം Yes check.svg
2009 പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ Yes check.svg Yes check.svg
കേരള കഫേ Yes check.svg Yes check.svg
2008 ഗുൽമോഹർ Yes check.svg
തിരക്കഥ Yes check.svg Yes check.svg Yes check.svg Yes check.svg
2007 റോക്ക് & റോൾ Yes check.svg Yes check.svg
നസ്രാണി Yes check.svg
കയ്യൊപ്പ് Yes check.svg Yes check.svg
2006 പ്രജാപതി Yes check.svg Yes check.svg
2005 ചന്ദ്രോത്സവം Yes check.svg Yes check.svg
2004 ബ്ലാക്ക് Yes check.svg Yes check.svg
2003 അമ്മക്കിളിക്കൂട് Yes check.svg
മിഴിരണ്ടിലും Yes check.svg Yes check.svg
2002 നന്ദനം Yes check.svg Yes check.svg Yes check.svg
2001 രാവണപ്രഭു Yes check.svg Yes check.svg
2000 നരസിംഹം Yes check.svg
വല്ല്യേട്ടൻ Yes check.svg
1999 ഉസ്താദ് Yes check.svg Yes check.svg
1998 സമ്മർ ഇൻ ബത്‌ലഹേം Yes check.svg
കൈക്കുടന്ന നിലാവ് Yes check.svg Yes check.svg
1997 ആറാം തമ്പുരാൻ Yes check.svg
അസുരവംശം Yes check.svg
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് Yes check.svg
1996 രജപുത്രൻ Yes check.svg
1994 രുദ്രാക്ഷം Yes check.svg
1993 യാദവം Yes check.svg
മായാമയൂരം Yes check.svg
ദേവാസുരം Yes check.svg
1992 ജോണി വാക്കർ Yes check.svg
1991 നീലഗിരി Yes check.svg
പൂക്കാലം വരവായി Yes check.svg
ജോർജ്ജൂട്ടി C/O ജോർജ്ജൂട്ടി Yes check.svg Yes check.svg
1990 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം Yes check.svg Yes check.svg
മറുപുറം Yes check.svg
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ Yes check.svg
പാവക്കൂത്ത് Yes check.svg
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ Yes check.svg
കാലാൾപ്പട Yes check.svg Yes check.svg
പ്രാദേശിക വാർത്തകൾ Yes check.svg Yes check.svg
1988 ഓർക്കാപ്പുറത്ത് Yes check.svg
വിറ്റ്നസ് Yes check.svg
1987 ഒരു മെയ് മാസപുലരിയിൽ Yes check.svg
എഴുതാപ്പുറങ്ങൾ Yes check.svg

അവലംബം[തിരുത്തുക]

  1. "56ആം ദേശീയ ചലച്ചിത്രം പുരസ്കാരം". പബ്ലിക് ഇൻഫോർമേഷൻ ബ്യുറോ. ശേഖരിച്ച തീയതി 2011-03-02.
  2. "2009 കേരള ചലച്ചിത്രം പുരസ്കാരങ്ങൾ" (PDF). Keralafilm.com. മൂലതാളിൽ (PDF) നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-02.
  3. "2001കേരള ചലച്ചിത്രം പുരസ്കാരങ്ങൾ". Keralafilm.com. മൂലതാളിൽ നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-02.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രഞ്ജിത്ത്



"https://ml.wikipedia.org/w/index.php?title=രഞ്ജിത്ത്&oldid=3725222" എന്ന താളിൽനിന്ന് ശേഖരിച്ചത്