ജയസൂര്യ
ജയസൂര്യ | |
---|---|
ജനനം | ജയസൂര്യ ഓഗസ്റ്റ് 31, 1978 തൃപ്പൂണിത്തറ, കേരളം, ഇന്ത്യ |
മറ്റ് പേരുകൾ | ജയേട്ടൻ, ജയൻ, ജേയ് |
തൊഴിൽ | മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ |
സജീവ കാലം | 2001 - ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | സരിത (2004-ഇന്നുവരെ) |
മാതാപിതാക്ക(ൾ) | മണി, തങ്കം |
മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ (ജനനം : 31 ഓഗസ്റ്റ് 1978) 2002-ൽ റിലീസായ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്.[1][2]
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിൽ മണിയുടേയും തങ്കത്തിൻ്റേയും മകനായി 1978 ഓഗസ്റ്റ് 31ന് ജനിച്ചു. ചമ്പക്കര സെൻ്റ് ജോർജ് യു.പി.സ്കൂൾ, തൃപ്പൂണിത്തുറ ഗവ.സംസ്കൃത ഹൈസ്കൂൾ, എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം ഓൾ സെയിൻ്റ്സ് കോളേജിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കിയ ജയസൂര്യ കോട്ടയം നസീറിൻ്റെ കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. ക്രൗൺ ഓഫ് കൊച്ചിൻ എന്ന ട്രൂപ്പിലും സജീവമായി പ്രവർത്തിച്ച ജയസൂര്യ എഷ്യാനെറ്റ് കേബിൾ വിഷനിലെ ഫൺവേ ജാക്ക്പോട്ട് എന്ന പ്രോഗ്രാമിലും കൈരളി ചാനലിലെ ജഗതി-ജഗതിമയം എന്ന പ്രോഗ്രാമിലും അവതാരകനായിരുന്നു. അക്കാലത്ത് വിവിധ സീരിയലുകളിൽ നിരവധി അഭിനേതാക്കൾക്ക് ശബ്ദം നൽകി.[3][4][5]
അഭിനയ ജീവിതം
[തിരുത്തുക]2001-ൽ റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്തെത്തി. 2002-ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി.
പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുൻനിര നായകനായി ഉയർന്നു. ആദ്യകാലങ്ങളിൽ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തത്.
2010-ൽ റിലീസായ കോക്ക്ടെയിൽ എന്ന സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ്. 2011-ൽ ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത ശങ്കരനും മോഹനനും എന്ന സിനിമയിൽ ഇരുപത് ഗെറ്റപ്പുകളിൽ ജയസൂര്യ അഭിനയിച്ചു. ആ വർഷം തന്നെ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ നേടിയ സിനിമയാണ്.
തുടർന്ന് ട്രിവാൻഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടൽ കാലിഫോർണിയ, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് തൻ്റേതായ ഇടം കണ്ടെത്തി. 2014-ൽ റിലീസായ ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഏത് വേഷങ്ങളിലും അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി.
2013-ൽ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വഴിമാറിയ ജയസൂര്യ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ നായകനായി അഭിനയിച്ചു കൊണ്ട് തൻ്റെ ആദ്യ നിർമ്മാണ ചിത്രം മലയാള സിനിമയുടെ അരങ്ങിലെത്തിച്ചു.
2018-ൽ ജയസൂര്യ നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന സിനിമയിൽ ട്രാൻസ്ജെൻ്ററായി അഭിനയിച്ചു. ആ വർഷം തന്നെ അകാലത്തിൽ പൊലിഞ്ഞു പോയ കേരള പോലീസിലെ ഫുട്ബോൾ താരം വി.പി.സത്യൻ്റെ ജീവിതക്കഥ പറഞ്ഞ ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യ സത്യനായി അഭിനയിച്ചു.[6]
2018-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ലഭിച്ചു.[7]
നിർമ്മാണം ചെയ്ത സിനിമകൾ
- പുണ്യാളൻ അഗർബത്തീസ് 2013
- സു.. സു... സുധീ വാത്മീകം 2015
- പ്രേതം 2016
- പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് 2017
- ഞാൻ മേരിക്കുട്ടി 2018
- പ്രേതം II 2018
ശബ്ദം നൽകിയ സിനിമ
- ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ 2002
ആലപിച്ച ഗാനങ്ങൾ
- ബിൽസിലാ... ത്രീ കിംഗ്സ് 2011
- ആശിച്ചവനാകാശത്തൊന്ന്...
- പുണ്യാളൻ അഗർബത്തീസ് 2013
- മൈയാ മോരെ... ഹാപ്പി ജേർണി 2014
- ചിങ്കാരിയാട്... ആട് 2015
- പ്രേമമെന്നാൽ... അമർ അക്ബർ അന്തോണി 2015
- കുരുത്തക്കേടിൻ്റെ കൂടാണെ... പാവാട 2016
- ചിത്തിരമുത്തെ... ഷാജഹാനും പരീക്കുട്ടിയും 2016[8]
സ്വകാര്യ ജീവിതം
[തിരുത്തുക]സരിതയാണ് ഭാര്യ. അദ്വൈത്, വേദ എന്നിവർ മക്കളാണ്.[9]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]നം. | വർഷം | സിനിമാ | വേഷം | അഭിനേതാക്കൾ | അവലംബം | പൊതു വിലയിരുത്തൽ |
---|---|---|---|---|---|---|
1 | 1999-2001 | പത്രം | പത്രപ്രവർത്തകൻ
ജൂനിയർ ആർട്ടിസ്റ്റ് |
ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ | വിജയം | |
2 | 2002 | ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ | ബോബി ഉമ്മൻ | കാവ്യാ മാധവൻ | മികച്ച വിജയം | |
3 | പ്രണയമണിത്തൂവൽ | വിനോദ് | ഗോപിക | പരാജയം | ||
4 | കാട്ടുചെമ്പകം | ചന്ദ്രു | ചാർമി | കനത്ത പരാജയം | ||
5 | 2003 | കേരളഹൗസ് ഉടൻ വിൽപ്പനക്ക് | ദിനേഷ് കൊണ്ടോഡി | ഗേർലി | പരാജയം | |
6 | സ്വപ്നക്കൂട് | അഷ്ടമൂർത്തി | കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, മീരാ ജാസ്മിൻ, ഭാവന | മികച്ച വിജയം | ||
7 | പുലിവാൽ കല്യാണം | ഹരികൃഷ്ണൻ | കാവ്യാ മാധവൻ | മികച്ച വിജയം | ||
8 | ടൂവീലർ | കാവ്യാ മാധവൻ | വൻ പരാജയം | |||
9 | 2004 | വെള്ളിനക്ഷത്രം | അതിഥി വേഷം | പൃഥ്വിരാജ്, മീനാക്ഷി | വിജയം | |
10 | ചതിക്കാത്ത ചന്തു | ചന്തു | നവ്യാ നായർ , വിനീത്, ഭാവന | മികച്ച വിജയം | ||
11 | ഗ്രീറ്റിംഗ്സ് | ഗോപൻ | കാവ്യാ മാധവൻ | കനത്ത പരാജയം | ||
12 | 2005 | ഇമ്മിണി നല്ലൊരാൾ | ജീവൻ | നവ്യാ നായർ | കനത്ത പരാജയം | |
13 | ബസ് കണ്ടക്ടർ | നജീബ് | മമ്മൂട്ടി, ഭാവന | ശരാശരി | ||
14 | 2006 | കിലുക്കം കിലുകിലുക്കം | ബാലു | മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ | പരാജയം | |
15 | ക്ലാസ്മേറ്റ്സ് | സതീശൻ കഞ്ഞിക്കുഴി | പൃഥ്വിരാജ്, കാവ്യാ മാധവൻ , നരേൻ | ബ്ളോക്ക്ബസ്ടർ | ||
16 | സ്മാർട്ട് സിറ്റി | ബി. ഉണ്ണികൃഷ്ണൻ | സുരേഷ് ഗോപി, ഗോപിക | ശരാശരി | ||
17 | അതിശയൻ | റോയി | കാവ്യാ മാധവൻ, ജാക്കി ഷ്രോഫ് | കനത്ത പരാജയം | ||
18 | 2007 | ചങ്ങാതിപ്പൂച്ച | ശിവൻ | രാധിക | പരാജയം | |
19 | അറബിക്കഥ | സിദ്ധാർത്ഥൻ | ശ്രീനിവാസൻ, ഇന്ദ്രജിത്ത് | മികച്ച വിജയം | ||
20 | കിച്ചാമണി എം.ബി.എ | സാജൻ | സുരേഷ് ഗോപി, നവ്യാ നായർ, പ്രിയങ്ക | കനത്ത പരാജയം | ||
21 | ചോക്കലേറ്റ് | രഞ്ജിത്ത് | പൃഥ്വിരാജ്, റോമ, സംവൃതാ സുനിൽ | മികച്ച വിജയം | ||
22 | ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ | ജി.കെ ഏലീയാസ് ഗോപാലകൃഷ്ണൻ | ഇന്ദ്രജിത്ത്, ഭാമ, ഷെറിൻ | പരാജയം | ||
23 | കംഗാരു | മോനച്ചൻ | പൃഥ്വിരാജ്, കാവ്യാ മാധവൻ , കാവേരി | ശരാശരി | ||
24 | 2008 | ദേ! ഇങ്ങോട്ട് നോക്കിയേ | ശിവൻ | സാറാ | കനത്ത പരാജയം | |
25 | മിന്നാമിന്നിക്കൂട്ടം | മാണിക്കുഞ്ഞ് | നരേൻ, മീരാ ജാസ്മിൻ, റോമ | ശരാശരി | ||
26 | പോസിറ്റീവ് | അസി.കമ്മീഷണർ അനിയൻ | വാണി കിശോർ | ശരാശരി | ||
27 | ഷേക്സ്പിയർ എം.എ മലയാളം | ഷേക്സ്പിയർ പവിത്രൻ | റോമ | വിജയം | ||
28 | പരുന്ത് | എം പത്മകുമാർ | മമ്മൂട്ടി, ലക്ഷ്മി റായ്, കല്യാണി | പരാജയം | ||
29 | 2009 | ട്വന്റി20 | അതിഥി വേഷം | എല്ലാ പ്രമുഖ താരങ്ങളും അണിനിരക്കുന്നു | ബ്ളോക്ക്ബസ്ടർ | |
30 | കറൻസി | കേശു | മീര നന്ദൻ | പരാജയം | ||
31 | ലോലിപോപ്പ് | ഫ്രാൻസിസ് | പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന | ശരാശരി | ||
32 | ലൗവ് ഇൻ സിംഗപ്പോർ | മമ്മൂട്ടി, നവനീത് കൗർ | പരാജയം | |||
33 | ഡോക്ടർ-പേഷ്യന്റ് | ഡോ.റൂബൻ ഐസക്ക് | റാധാ വർമ്മ | പരാജയം | ||
34 | ഇവർ വിവാഹിതരായാൽ | വിവേക് | ഭാമ, സംവൃതാ സുനിൽ, നവ്യാ നായർ | മികച്ച വിജയം | ||
35 | ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം | ആദിത്യ വർമ്മ | കലാഭവൻ മണി, ഭാമ | ശരാശരി | ||
36 | വൈരം: | ജോസ്കുട്ടി | സുരേഷ് ഗോപി, മുകേഷ്, മീരാ വാസുദേവൻ, സംവൃതാ സുനിൽ | ശരാശരി | ||
37 | റോബിൻ ഹുഡ്ഡ് | പോലീസ് ഓഫീസർ | ഭാവന, പൃഥ്വിരാജ് | ശരാശരി | ||
38 | കേരള കഫെ | പൃഥ്വിരാജ്, റഹ്മാൻ | ശരാശരി | |||
39 | ഉത്തരാ സ്വയംവരം | പ്രകാശ് | റോമ, ലാലു അലക്സ് | ശരാശരി | ||
40 | പത്താം നിലയിലേ തീവണ്ടി | രാമു | ഇന്നസെന്റ്, മീരാ നന്ദൻ | കനത്ത പരാജയം | ||
41 | ഗുലുമാൽ | ജെറി | കുഞ്ചാക്കോ ബോബൻ, മിത്രാ കുര്യൻ | വിജയം | ||
42 | 2010 | ഹാപ്പി ഹസ്ബൻസ് | ജോൺ മത്തായി | ജയറാം, ഇന്ദ്രജിത്ത്, ഭാവന | മികച്ച വിജയം | |
43 | നല്ലവൻ | കൊച്ചെരുക്കൻ | മൈഥിലി, സിദ്ദിക്ക്, സുധീഷ് | പരാജയം | ||
44 | കോക്ക്ടെയിൽ | വെങ്കി | അനൂപ് മേനോൻ, സംവൃത | വിജയം | ||
45 | ഫോർ ഫ്രണ്ട്സ് | അമേർ | ജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ | പരാജയം | ||
46 | 2011 | പയ്യൻസ് | ജോസി | അഞ്ജലി, രോഹിണി, ലാൽ | ശരാശരി | |
47 | ജനപ്രിയൻ | പ്രിയദർശൻ | മനോജ് കെ. ജയൻ, ഭാമ | വിജയം | ||
48 | ദി ട്രെയിൻ | കാർത്തിക് | മമ്മൂട്ടി | പരാജയം | ||
49 | ശങ്കരനും മോഹനനും | ശങ്കരൻ / മോഹനൻ | റിമ കല്ലിങ്കൽ, മീര നന്ദൻ | പരാജയം | ||
50 | ത്രീ കിംഗ്സ് | ശങ്കർ | ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ | വിജയം | ||
51 | ബ്യൂട്ടിഫുൾ | സ്റ്റീഫൻ ലൂയിസ് | അനൂപ് മേനോൻ, മേഘന രാജ് | വിജയം | ||
52 | 2012 | കുഞ്ഞളിയൻ | ജയരാമൻ | അനന്യ, മണിക്കുട്ടൻ | പരാജയം | |
53 | വാദ്ധ്യാർ | അനൂപ് കൃഷ്ണൻ | ആൻ അഗസ്റ്റിൻ, നെടുമുടി വേണു, മേനക | |||
54 | നമുക്ക് പാർക്കാൻ | സി.ഐ. വേലു നാഗരാജൻ | അനൂപ് മേനോൻ, മേഘന രാജ് | |||
55 | ഹസ്ബന്റ്സ് ഇൻ ഗോവ | ഗോവിന്ദ | ഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ, ഭാമ | |||
56 | ട്രിവാൻഡ്രം ലോഡ്ജ് | അബ്ദു | അനൂപ് മേനോൻ, ഹണി റോസ് | |||
57 | 101 Weddings | Jyothishkumar | Shafi | |||
58 | Poppins | V. K. Prakash | ||||
59 | 2013 | Players | Sivan | Sanal | ||
60 | David and Goliath | David | Rajeev Nath | |||
61 | Ithu Pathiramanal | Johnkutty | M. Padmakumar | |||
62 | മുംബൈ പോലീസ് | ACP Aaryan John | Rosshan Andrrews | |||
63 | ഹോട്ടൽ കാലിഫോർണിയ | Jimmy | Aji John | |||
64 | ഇംഗ്ലീഷ് | ശങ്കരൻ | ശ്യാമപ്രസാദ് | |||
65 | പിഗ്മാൻ | ശ്രീകുമാർ | Avira Rebecca | |||
66 | Thank You | V. K. Prakash | ||||
67 | 5 സുന്ദരികൾ | Aashiq Abu | ||||
68 | D Company | Varaalu Jaison | Diphan | |||
69 | ഫിലിപ്സ് ആന്റ് ദ മങ്കിപെൻ | Roy Philip | Rojin Thomas and Shanil Muhammed | |||
70 | Punyalan Agarbattis | Joy Thakkolkaran | Ranjith Sankar | |||
71 | 2014 | Happy Journey | Aaron | Boban Samuel | ||
72 | Apothecary | Subi Joseph | Madhav Ramadasan | |||
73 | ഇയ്യോബിന്റെ പുസ്തകം | Angoor Rawther | Amal Neerad | |||
74 | Lal Bahadur Shastri | Lal | Rejishh Midhila | |||
75 | Mathai Kuzhappakkaranalla | Mathai | Akku Akbar | |||
76 | Seconds | Veeramani | Aneesh Upasana | |||
77 | Aamayum Muyalum | Kallu | Priyadarshan | |||
78 | 2015 | ആട്: ഒരു ഭീകരജീവിയാണ് | ഷാജി പപ്പൻ | മിഥുൻ മനുവൽ തോമസ് | ||
79 | Kumbasaram | Alby | Aneesh Anwer | |||
80 | Lukka Chuppi | Raghuram | Bash Mohammed | |||
81 | Jilebi | Sreekuttan | Arun Shekhar | |||
82 | അമർ അക്ബർ അന്തോണി | Akbar | Nadirsha | |||
83 | സു.. സു... സുധി വാത്മീകം | Sudheendran | Ranjith Sankar | |||
84 | 2016 | Aadu Oru Bheegara Jeevi Aanu 2 | Shaji Pappan | Midhun Manuel Thomas | ||
85 | Shajahanum Pareekuttiyum | Boban Samuel | ||||
86 | Pretham | Ranjith Sankar | ||||
87 | School Bus | Rosshan Andrrews | ||||
88 | 2017 | ഫുക്രി | ||||
89 | രാമന്റെ ഏദൻതോട്ടം | |||||
90 | ഹണി ബീ 2.0 | |||||
91 | പുണ്ണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | |||||
92 | 2018 | ക്യാപ്റ്റൻ | ||||
93 | ഞാൻ മേരിക്കുട്ടി | |||||
94 | പ്രേതം 2 | |||||
95 | 2019 | തൃശ്ശൂർ പൂരം | ||||
96 | 2020 | അനേഷണം | ||||
97 | സൂഫിയും സുജാതയും | [10] | ||||
98 | കത്തനാർ | TBA |
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | പുരസ്കാരം | ചലച്ചിത്രം | വിഭാഗം | ഫലം | Ref. |
---|---|---|---|---|---|
2018 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി | മികച്ച നടൻ | വിജയിച്ചു | |
2018 | ഏഷ്യാനെറ്റ് ഫിലിം അവാർഡ് | ആട് 2 | ജനപ്രിയ നടൻ | വിജയിച്ചു | |
2018 | വനിത ഫിലിം അവാർഡ് | ആട് 2 | മികച്ച പ്രകടനം | വിജയിച്ചു | |
2016 | ഏഷ്യാനെറ്റ് കോമഡി അവാർഡ് | പ്രേതം | ജനപ്രിയ നടൻ | വിജയിച്ചു | |
2016 | പ്രേതം | ജനപ്രിയ ചലച്ചിത്രം | വിജയിച്ചു | ||
2016 | പ്രേതം | മികച്ച നടൻ | നാമനിർദ്ദേശം | ||
2016 | 5-ാമത് ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം | സു.. സു... സുധി വാത്മീകം | Best actor Malayalam | നാമനിർദ്ദേശം | |
2016 | 63rd Filmfare Awards South | സു.. സു... സുധി വാത്മീകം | Best actor Malayalam | നാമനിർദ്ദേശം | |
2016 | സു.. സു... സുധി വാത്മീകം | Best actor critics Malayalam | വിജയിച്ചു | ||
2016 | ദേശീയ ചലച്ചിത്ര പുരസ്കാരം | സു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പി | പ്രത്യേക പരാമർശം | വിജയിച്ചു | |
2016 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | സു.. സു... സുധി വാത്മീകം, Lukka Chuppi | Special Jury Award | വിജയിച്ചു | |
2016 | Vanitha Film Awards | സു.. സു... സുധി വാത്മീകം | Performance of the year | വിജയിച്ചു | |
2016 | 1st IIFA Utsavam | Kumbasaram | Performance in a lead role male Malayalam | നാമനിർദ്ദേശം | |
2016 | Asianet Film Awards | Su.. Su... Sudhi Vathmeekam | Best actor | നാമനിർദ്ദേശം | |
2015 | Filmfare Awards South | Apothecary | Best Supporting Actor | വിജയിച്ചു | |
2015 | SIIMA Awards | Apothecary | Best Supporting Actor | വിജയിച്ചു | [11] |
2015 | Iyobinte Pusthakam | Best Actor in a Negative Role | വിജയിച്ചു | [11] | |
2015 | Vanitha Film Awards | Iyobinte Pusthakam | Best Actor in a Negative Role | വിജയിച്ചു | [11] |
2015 | Asianet Film Awards | Iyobinte Pusthakam | Best Actor in a Villain Role | വിജയിച്ചു | |
2014 | Asiavision Awards | Apothecary | Special jury | വിജയിച്ചു | |
2012 | Amrita FEFKA Film Awards | Beautiful | Entertainer of the Year | വിജയിച്ചു | |
2011 | Asiavision Awards | Cocktail | Best supporting actor | വിജയിച്ചു | |
2009 | Mathrubhoomi amrita film awards | Ivar vivahithrayal | Best pair | വിജയിച്ചു | |
2009 | Asianet Film Awards | Utharaswayamvaram | Best pair | വിജയിച്ചു | |
2008 | Shakespeare M.A. Malayalam | Best pair | വിജയിച്ചു | ||
2010 | Asianet Film Awards | Happy Husbands, nallavan, Cocktail, 4 Friends | Youth icon | വിജയിച്ചു | |
2017 | Asianet Film Awards | Aadu 2, Punyalan Pvt Ltd | Popular Actor | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "‘തടസ്സം മഴയെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡ് ഉണ്ടാകില്ല!’; മന്ത്രിയുടെ സാന്നിധ്യത്തിൽ വിമർശിച്ച് നടൻ ജയസൂര്യ |Jayasurya| Road damages| Muhammad riyas| Manorama News|" https://www.manoramaonline.com/news/kerala/2021/12/05/actor-jayasurya-on-road-damages.html
- ↑ "തെറ്റുകളല്ല, ചെറിയ ശരികളിൽ നിന്ന് വലിയ ശരികളിലേക്കുള്ള യാത്ര മാത്രം: ജയസൂര്യ പറയുന്നു | Jayasurya Interview" https://www.manoramaonline.com/movies/interview/2020/12/31/jayasurya-opens-up-in-candid-talks-show.html
- ↑ "‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും; ഇടവേള ബാബു ജനറൽ സെക്രട്ടറി; ജയസൂര്യ ജോയിന്റ് സെക്രട്ടറി | AMMA Association" https://www.manoramaonline.com/movies/movie-news/2021/12/05/amma-association-new-panel.html
- ↑ "ജയസൂര്യയുടെ ഇഷ്ടനമ്പർ 1122 ആയത് ഇങ്ങനെയാണ് | Story Behind Jayasurya Fancy Vehicle Number" https://www.manoramaonline.com/fasttrack/auto-news/2020/04/27/jayasurya-vehicle-number.html
- ↑ "ജയസൂര്യ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ് | Jayasurya Reallife Story" https://www.manoramaonline.com/movies/interview/2019/03/11/jayasurya-jayan-state-award-film-life.html
- ↑ "നൂറിന്റെ നിറവിൽ ജയസൂര്യ | Jayasurya 100 Movie" https://www.manoramaonline.com/movies/movie-news/2020/11/22/jayasurya-s-100th-film-life-journey-experience.html
- ↑ "എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം: ജയസൂര്യ | Jayasurya Captain" https://www.manoramaonline.com/movies/movie-news/2018/02/14/jayasurya-about-captain.html
- ↑ https://m3db.com/jayasoorya
- ↑ "പുതിയ വീടിന്റെ വിശേഷങ്ങളുമായി ജയസൂര്യയും കുടുംബവും | Jayasurya New Flat | Saritha Jayasurya | Flat Interior | Celebrity Home" https://www.manoramaonline.com/homestyle/spot-light/2019/04/01/jayasurya-new-flat-marinedrive-kochi-saritha-celebrity-home.html
- ↑ "Sufiyum Sujathayum Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോൽക്കുമ്പോൾ; 'സൂഫിയും സുജാതയും' റിവ്യൂ". 2020-07-05. Retrieved 2020-07-05.
- ↑ 11.0 11.1 11.2 "SIIMA Awards 2015: Winners List & Photos". IBTimes. 14 August 2015. Retrieved 14 August 2015.