Jump to content

ഇന്ത്യൻ റുപ്പി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യൻ റുപ്പി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ റുപ്പി
പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണം
അഭിനേതാക്കൾ
സംഗീതംഷഹബാസ് അമൻ
ഗാനരചന
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവിജയ് കുമാർ
സ്റ്റുഡിയോഓഗസ്റ്റ് സിനിമ
വിതരണംഓഗസ്റ്റ് ഫിലിംസ്
റിലീസിങ് തീയതിഒക്ടോബർ 6, 2011
രാജ്യംഇന്ത്യ
ഭാഷമലയാളം

പൃഥിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1].

സംഗീതം

[തിരുത്തുക]
ഇന്ത്യൻ റുപ്പി
സൗണ്ട് ട്രാക്ക് by ഷഹബാസ് അമൻ
Released23 ഓഗസ്റ്റ് 2011 (2011-08-23)
Genreസൗണ്ട് ട്രാക്ക്
Length16:00
Labelമാതൃഭൂമി മ്യൂസിക്
Producerആഗസ്ത് സിനിമ

മുല്ലനേഴി, വി.ആർ. സന്തോഷ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഷഹബാസ് അമനാണ് സംഗീതം നൽകിയിരിക്കുന്നത്. 2011 ഓഗസ്റ്റ് 23-ന് പുലിയർമല കൃഷ്ണ ഗൗഡർ ഹാളിൽ വച്ചാണ് ഓഡിയോ പ്രകാശനം ചെയ്തത്. എം.ടി. വാസുദേവൻ നായരുടെ ഒരു കഥയെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്യാനിരുന്ന അതു മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനായി മുല്ലനേഴി രചിച്ച ഈ പുഴയും എന്ന ഗാനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[2].

# ഗാനം ആലാപനം രചന സമയദൈർഘ്യം
1 "പോകയായ്" ജി. വേണുഗോപാൽ, ആശ ജി. മേനോൻ വി.ആർ. സന്തോഷ് 3:36
2 "അന്തിമാനം" എം.ജി. ശ്രീകുമാർ, സുജാത വി.ആർ. സന്തോഷ് 4:10
3 "ഈ പുഴയും" വിജയ് യേശുദാസ് മുല്ലനേഴി 4:40

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം, തിരക്കഥ - രഞ്ജിത്ത്
  • ഛായാഗ്രഹണം - എസ്. കുമാർ
  • ഗാനരചന - വി. ആർ. സന്തോഷ്, മുല്ലനേഴി,
  • സംഗീതം - ഷഹബാസ് അമൻ
  • വിതരണം - ആഗസ്ത് സിനിമാ റിലീസ്
  • വസ്ത്രാലങ്കാരം - സമീറ സനീഷ്

അഭിനേതാക്കൾ

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
  2. സൺഡേ മംഗളം 2012 ഏപ്രിൽ 1, പേജ് 1