ഏകാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2007ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏകാന്തം. മധു കൈതപ്രം സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമാണ് ഏകാന്തം. നിർമ്മാണം ആൻറണി ജോസഫ്. തിലകൻ, മുരളി, മനോജ് കെ. ജയൻ, മീരാ വാസുദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും നിരാശയും ആണ് ചിത്രത്തിന്റെ പ്രമേയം. ആധുനിക ജീവിതത്തിലെ ബന്ധങ്ങളെയും ഈ ചിത്രം ചിത്രീകരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • അച്യുതമേനോൻ - തിലകൻ
  • രാവുണ്ണി - മുരളി
  • വേലായുധൻ - സലീം കുമാർ
  • ഡോ. സണ്ണി - മനോജ് കെ. ജയൻ
  • ഡോ. സോഫി - മീരാ വാസുദേവ്
  • മധുപാൽ
  • ബിന്ദു പണിക്കർ

പിന്നണിപ്രവർത്തകർ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഏകാന്തം&oldid=2330173" എന്ന താളിൽനിന്ന് ശേഖരിച്ചത്