നീലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ മലയാള മാധ്യമ പ്രവർത്തകനും സിനിമ-നാടകസംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് നീലൻ എന്നറിയപ്പെടുന്ന എം.പി. നീലകണ്ഠൻ (ജനനം : 11 സെപ്റ്റംബർ 1949).

ജീവിതരേഖ[തിരുത്തുക]

ഭരത് അവാർഡ് ജേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെയും ആര്യ അന്തർജനത്തിന്റെയും മകനായി 1949 സെപ്റ്റംബർ 11-ന് തൃശ്ശൂരിൽ ജനിച്ചു. അന്തരിച്ച നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി എന്നിവരാണ് സഹോദരങ്ങൾ. തൃശ്ശൂർ എക്സ്‌പ്രസ്സ്‌ ദിനപത്രത്തിൽ 23 വർഷം പ്രവർത്തിച്ചു. 13 വർഷം ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ചീഫ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ്‌ എഡിറ്ററായിരുന്നു. ദൃശ്യകല മാസികയുടെയും തൃശ്ശൂരിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു. സിനിമ-നാടകസംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്‌. അച്ഛനെക്കുറിച്ചെഴുതിയ അച്ഛൻ എന്ന കൃതി 2002ൽ കേരളസാഹിത്യ അക്കാദമി അവാർഡു നേടി. മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള സംസ്ഥാനസർക്കാർ അവാർഡ്‌ രണ്ടുതവണ നേടിയിട്ടുണ്ട്‌. ഇപ്പോൾ അമൃത ടി.വി.യുടെ ചീഫ് എക്സിക്യുട്ടീവ് എഡിറ്ററാണ് നീലൻ.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-24.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.
  3. http://www.indiavisiontv.com/2012/07/19/95030.html

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലൻ&oldid=3654914" എന്ന താളിൽനിന്ന് ശേഖരിച്ചത്