ഇവൻ മേഘരൂപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവൻ മേഘരൂപൻ
പോസ്റ്റർ
സംവിധാനം പി. ബാലചന്ദ്രൻ
നിർമ്മാണം പ്രകാശ് ബാരെ
ഗോപ പെരിയാടൻ
തമ്പി ആന്റണി
രചന പി. ബാലചന്ദ്രൻ
ആസ്പദമാക്കിയത് കവിയുടെ കാല്പാടുകൾ –
പി. കുഞ്ഞിരാമൻ നായർ
അഭിനേതാക്കൾ പ്രകാശ് ബാരെ
പത്മപ്രിയ
ശ്വേത മേനോൻ
രമ്യ നമ്പീശൻ
ജഗതി ശ്രീകുമാർ
സംഗീതം ശരത്
ഛായാഗ്രഹണം രാജീവ് രവി
ഗാനരചന
ചിത്രസംയോജനം വിനോദ് സുകുമാരൻ
സ്റ്റുഡിയോ സിലികോൺ മീഡിയ
റിലീസിങ് തീയതി
  • ജൂലൈ 27, 2012 (2012-07-27)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്[1]. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "ആണ്ടെ ലോണ്ടെ"   കാവാലം നാരായണപ്പണിക്കർ രമ്യ നമ്പീശൻ  
2. "അനുരാഗിണീ"   ഒ.എൻ.വി. കുറുപ്പ് കെ.ജെ. യേശുദാസ്  
3. "ഇന്നലേ ഞാൻ"   പി. കുഞ്ഞിരാമൻ നായർ സുനിത നെടുങ്ങാടി  
4. "മായാ ഗോപബാലാ"   പരമ്പരാഗതം റിയ രാജു  
5. "നിശാസുരഭീ"   ഒ.എൻ.വി. കുറുപ്പ് ശ്വേത മോഹൻ  
6. "ഓ മറിമായൻ കവിയല്ലേ"   കാവാലം നാരായണപ്പണിക്കർ കൃഷ്ണചന്ദ്രൻ, മൃദുല  
7. "വിഷുക്കിളി"   ഒ.എൻ.വി. കുറുപ്പ് ശരത്, കെ.എസ്. ചിത്ര  
8. "യാഹി മാധവ"   പരമ്പരാഗതം (ജയദേവർ) റിയ രാജു  

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
ജോൺ എബ്രഹാം അവാർഡ് 2011 - പ്രത്യേക പുരസ്കാരം[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇവൻ_മേഘരൂപൻ&oldid=2331914" എന്ന താളിൽനിന്നു ശേഖരിച്ചത്